ഈ ഭൂമി ഇങ്ങനെ പോയാല്‍ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇല്ലാതാകുമെന്ന് 15,000 ശാസ്ത്രജ്ഞന്മാര്‍

ഈ ഭൂമി ഇങ്ങനെ പോയാല്‍ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇല്ലാതാകുമെന്ന് 15,000 ശാസ്ത്രജ്ഞന്മാര്‍

ഈ ഭൂമി ഇങ്ങനെ പോയാല്‍ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇല്ലാതാകുമെന്ന് 15,000 ശാസ്ത്രജ്ഞന്മാര്‍
പുത്തന്‍ സാങ്കേതിക യുഗത്തില്‍ തിന്നും കുടിച്ചും ആനന്ദിച്ചും മതിമറന്നു ജീവിച്ചു പോകുന്ന മനുഷ്യ വര്‍ഗ്ഗം തങ്ങളുടെ സ്വന്തം വാസസ്ഥലമായ ഈ ഭൂമിയുടെ ഗുരുതരമായ അപകടാവസ്ഥയെക്കുറിച്ചു ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

 

സകല ജീവജാലങ്ങളുടെയും വാസസ്ഥലമായ ഈ ഭൂമിയ്ക്കു ഭാവിയല്‍ സംഭവിക്കാന്‍ പോകുന്ന നാശത്തെക്കുറിച്ചു ഓര്‍ത്തു ജാഗ്രത പാലിച്ചെങ്കില്‍ കൊള്ളാമായിരുന്നു.
ഭൂമിയുടെ ആയുസ്സിന്റെ കാര്യത്തെക്കുറിച്ചാണ് ശാസ്ത്രജ്ഞന്മാരുടെ മുന്നറിയിപ്പ്. അപകടകരമായ കാലാവസ്ഥാ മാറ്റം, കടുത്ത വന നശീകരണം, ശുദ്ധജലക്ഷാമം, അനിയന്ത്രിതമായ ജനസംഖ്യാ വര്‍ദ്ധന തുടങ്ങിയ നിരവധി കാരണങ്ങളാല്‍ ഭൂമി വളരെ അപകടാവസ്ഥയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് ഇതു സംബന്ധിച്ച് മുന്നറിയിപ്പു നല്‍കുന്ന കത്തില്‍ വ്യക്തമാക്കുന്നു.

 

184 രാജ്യങ്ങളില്‍നിന്നുള്ള 15,000 ശാസ്ത്രജ്ഞന്മാരാണ് അതില്‍ ഒപ്പു വെച്ചിരിക്കുന്നത്. 1992-ലാണ് ഈ മുന്നറിയിപ്പു കത്ത് ആദ്യമായി എഴുതിയത്. ഇതില്‍ ആദ്യം ഒപ്പു വച്ചിരുന്നത് 1700 ശാസ്ത്രജ്ഞന്മാര്‍ മാത്രമായിരുന്നു. പിന്നീട് പുറത്തിറക്കിയ കത്തിലാണ് ഇത്രയും ശാസ്ത്രജ്ഞന്മാര്‍ ഒപ്പു വെച്ചിരിക്കുന്നത്.

 

540 മില്യണ്‍ വര്‍ഷങ്ങള്‍ക്കിടെ ജീവി വര്‍ഗ്ഗം നേരിടുന്ന ആറാമത് കൂട്ട വംശനാശ ഭീഷണിയാണ് ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും സംഭവിക്കാന്‍ പോകുന്നതെന്നും ഇതില്‍ മനുഷ്യ വര്‍ഗ്ഗത്തിനാണ് ഏറ്റവും കൂടുതല്‍ നാശം സംഭവിക്കുകയെന്നും ശാസ്ത്രജ്ഞന്മാര്‍ മുന്നറിയിപ്പു നല്‍കുന്നു. ഇതിനെ പ്രതിരോധിക്കാനായി ശാസ്ത്രജ്ഞര്‍ ചില നിര്‍ദ്ദേശങ്ങളും തരുന്നു. കുറച്ചു മാംസം കഴിക്കുക, കുട്ടികള്‍ക്കു ജന്മമേകുന്നതിന്റെ എണ്ണം കുറയ്ക്കുക, ഗ്രഹത്തെ രക്ഷിക്കുന്നതിനായി ഗ്രീന്‍ എനര്‍ജി ഉപയോഗിക്കുക തുടങ്ങിയവയാണ് ശാസ്ത്രജ്ഞന്മാര്‍ നല്‍കുന്ന പ്രധാന നിര്‍ദ്ദേശങ്ങള്‍ ‍.

 

ഓരോരുത്തര്‍ക്കും ലഭ്യമാകുന്ന ശുദ്ധ ജലത്തില്‍ 26 ശതമാനം ഇടിവാണ് സമീപകാലത്തുണ്ടായിരിക്കുന്നതെന്നന്നും ഇത് ജീവജാലങ്ങളുടെ നിലനില്‍പ്പിന് തന്നെ കടുത്ത ഭീഷണിയാണ് വരുത്തി വെച്ചിരിക്കുന്നതെന്നും പറയുന്നു. സമുദ്രത്തിലെ ഡെഡ് സോണുകളില്‍ സമീപകാലത്തായി 75 ശതമാനമാണ് പെരുപ്പമുണ്ടായിരിക്കുന്നത്. ഇതു കൂടാതെ വനപ്രദേശങ്ങള്‍ വെട്ടിത്തെളിച്ച് കാര്‍ഷിക ഭൂമികളോ, വാസസ്ഥലങ്ങളോ ആക്കുന്ന പ്രവണതയും ഭൂമിക്ക് അപായ സൂചന നല്‍കുന്നു.

 

ആഗോള തലത്തില്‍ കാര്‍ബണ്‍ പുറംന്തള്ളല്‍ വ്യാപിച്ചതും പ്രശ്നം ഗുരുതരമാക്കുന്നു. നോബല്‍ സമ്മാന ജേതാക്കളായ ശാസ്ത്രജ്ഞന്മാരാണ് കഴിഞ്ഞ 25 വര്‍ഷങ്ങളായി ഈ കത്തില്‍ ഒപ്പു വെച്ചിരിക്കുന്നത്. ശാസ്ത്രജ്ഞരില്‍ ഭൂരിഭാഗവും നമ്മുടെ വാസഗൃഹമായ ഈ ഭൂമിയുടെ അപകടകരമായ ഇന്നത്തെ അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കിയെ മതിയാകു എന്നു ആവശ്യപ്പെടുന്നു.

Categories: Breaking News, Global

About Author