ടി.പി.എം. എറണാകുളം കണ്‍വന്‍ഷന്‍ 30 മുതല്‍

ടി.പി.എം. എറണാകുളം കണ്‍വന്‍ഷന്‍ 30 മുതല്‍

ടി.പി.എം. എറണാകുളം കണ്‍വന്‍ഷന്‍ 30 മുതല്‍
കൊച്ചി: ദി പെന്തക്കോസ്തു മിഷന്‍ എറണാകുളം സെന്റര്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ 3 വരെ (എന്‍എച്ച് 47 നു സമീപം) എരമല്ലൂര്‍ റ്റി.പി.എം. കണ്‍വന്‍ഷന്‍ ഗ്രൌണ്ടില്‍ നടക്കും.

 

സഭയുടെ ഇപ്രാവശ്യത്തെ കണ്‍വന്‍ഷനുകളുടെ തുടക്കം കുറിക്കുന്നതും പുതിയ ഗാനങ്ങള്‍ രചിച്ച് സി.ഡി.കള്‍ പുറത്തിറക്കുന്നതും ഈ കണ്‍വന്‍ഷനിലൂടെയാണ്.
ദിവസവും വേദപഠനം, പൊതുയോഗം, കാത്തിരിപ്പുയോഗം, പ്രത്യേക പ്രാര്‍ത്ഥന, യുവജന സമ്മേളനം എന്നിവ ഉണ്ടായിരിക്കും.

 

സഭയുടെ പ്രധാന ശുശ്രൂഷകര്‍ ദൈവവചനം പ്രസംഗിക്കും. പുതിയ കണ്‍വന്‍ഷന്‍ ഗാനങ്ങള്‍ മിഷന്‍ പ്രവര്‍ത്തകര്‍ ആലപിക്കും. ഇന്ത്യയുടെ വിവിധയിടങ്ങളില്‍നിന്നും വിദേശ രാജ്യങ്ങളില്‍നിന്നുമുള്ള ശുശ്രൂഷകന്മാരും, വിശ്വാസികളും പങ്കെടുക്കുന്ന കണ്‍വന്‍ഷനില്‍ കൂടുതല്‍ പേരെ ഉള്‍ക്കൊള്ളിക്കുവാനാണ് ചേര്‍ത്തല അരൂര്‍ നാഷണല്‍ ഹൈവേ, എരമല്ലൂര്‍ ജംഗ്ഷനു സമീപം 3.5 ഏക്കര്‍ വിസ്തൃതിയുള്ള റ്റിപിഎം കണ്‍വന്‍ഷന്‍ ഗ്രൌണ്ടില്‍ നടത്തുന്നത്.

 
ഞായറാഴ്ച രാവിലെ 9-നു എറണാകുളം സെന്റര്‍ സഭയുടെ കീഴിലുള്ള 30 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗം ഉണ്ടായിരിക്കും.

Categories: Breaking News, Convention

About Author