നൈജീരിയായില്‍ 9 വിശ്വാസികളെ കൂട്ടക്കൊല ചെയ്തു

നൈജീരിയായില്‍ 9 വിശ്വാസികളെ കൂട്ടക്കൊല ചെയ്തു

നൈജീരിയായില്‍ 9 വിശ്വാസികളെ കൂട്ടക്കൊല ചെയ്തു
ജോസ്: നൈജീരിയായില്‍ പ്ളേറ്റോ സംസ്ഥാനത്ത് 9 ക്രൈസ്തവരെ മുസ്ളീം ഫുലാനി തീവ്രവാദികള്‍ കൊലപ്പെടുത്തി.

 

നവംബര്‍ 7-ന് ചൊവ്വാഴ്ച രാത്രി 7.30-ന് റാം ഗ്രാമത്തിലായിരുന്നു ദാരുണ സംഭവം നടന്നത്. അടുത്തുള്ള മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങി വീട്ടിലേക്കു മടങ്ങി പോയവരെയാണ് ഒരു സംഘം ആളുകള്‍ പതിയിരുന്ന് വെടിവെച്ചും, വെട്ടിയും കൊലപ്പെടുത്തിയത്. 9 പേര്‍ തല്‍ക്ഷണം മരിച്ചു.

 

3 പേര്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ഫെലിക്സ് നഗ്വോങ് (34), ഡാനിയേല്‍ നിനി (52) ദഗം ദാന്‍ ബരംഗ് (29), റീബന്‍ ദാന്‍ ബരംഗ് (25) സണ്ടേ ദാന്‍ ബരംഗ് (52) ദാച്ചോളം ഷോം (37) ഡാനിയേല്‍ ഷോം (45) എന്നിവരാണ് കൊല്ലപ്പെട്ടത്.

 

ഗുരുതരമായി മുറിവേറ്റ ദാല്‍യോവ് ബിവീദ്, ദാര്‍വങ് സാമുവേല്‍ ‍, ടോമസണ്ടേ എന്നിവരാണ് ജോസിലെ സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ ‍.

 

കൊല്ലപ്പെട്ടവര്‍ ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് ഇന്‍ നേഷന്‍സ് സഭയിലെ അംഗങ്ങളാണെന്ന് സഭാ പാസ്റ്റര്‍ റവ. ദാച്ചോളം ദാത്തിരി പറഞ്ഞു. കൊല്ലപ്പെട്ടവരുടെ സംസ്ക്കാര ശുശ്രൂഷ നടത്തി. 3 ആഴ്ചയ്ക്കു മുമ്പും സമാനമായ കൊലപാതകം നടന്നിരുന്നു.

Categories: Asia, Breaking News, Top News

About Author