ക്യാന്‍സര്‍ സാദ്ധ്യത ഇല്ലാതാക്കാന്‍ ശ്രദ്ധയേറിയ ജീവിത ശൈലി

ക്യാന്‍സര്‍ സാദ്ധ്യത ഇല്ലാതാക്കാന്‍ ശ്രദ്ധയേറിയ ജീവിത ശൈലി

ക്യാന്‍സര്‍ സാദ്ധ്യത ഇല്ലാതാക്കാന്‍ ശ്രദ്ധയേറിയ ജീവിത ശൈലി
ഇന്ന് മനുഷ്യനെ കാര്‍ന്നു തിന്നുന്ന മാരകമായ ഒരു രോഗമാണ് ക്യാന്‍സര്‍ ‍. ശിശുക്കള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഈ രോഗത്തിന്റെ ഇരകളാണ്. ക്യാന്‍സര്‍ രോഗികളുടെ എണ്ണം ലോകത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ നാം കൂടുതല്‍ ശ്രദ്ധാലുക്കള്‍ ആയി ജീവിത രീതി ക്രമീകരിച്ചാല്‍ ക്യാന്‍സറിന്റെ സാദ്ധ്യത ഇല്ലാതാക്കാം.

 
പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെട്ട ജൈവ സസ്യാഹാരം ശീലമാക്കുക.
കരിഞ്ഞ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കരുത്.
പൂപ്പല്‍ ബാധിച്ച ഭക്ഷണ സാധനങ്ങള്‍ കഴിക്കരുത്.
ഉപ്പിലിട്ട ആഹാരസാധനങ്ങള്‍ ‍, ഭക്ഷ്യഎണ്ണ എന്നിവയുടെ ഉഫയോഗം കുറയ്ക്കുക.
അമിതഭാരവും, ഭാരക്കുറവും ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറെ സമീപിക്കുക.
ചുവന്ന മുളകിന്റെ ഉപയോഗം, ചൂടുകൂടിയ ആഹാരസാധനങ്ങള്‍ എന്നിവ കഴിവതും കുറയ്ക്കുക.
കൊഴുപ്പുകൂടി ഭക്ഷണ സാധനങ്ങളുടെ ഉപയോഗം കഴിവതും കുറയ്ക്കുക.
പൊതു വിപണികളില്‍നിന്നും വാങ്ങുന്ന പച്ചക്കറികള്‍ ‍, കറിവേപ്പില, മല്ലിയില മുതലായവ ധാരാളം ശുദ്ധ ജലത്തില്‍ കഴുകി മാത്രം ഉപയോഗിക്കുക.
പച്ചക്കറികള്‍ ഏറെ നേരം ഉപ്പും മഞ്ഞള്‍പ്പെടിയും ചേര്‍ത്ത വെള്ളത്തില്‍വെച്ചശേഷം മാത്രം ഉപയോഗിക്കുക.
നാരുകള്‍ അടങ്ങിയ ഭക്ഷണം ശീലമാക്കുക.
ആപ്പിള്‍ ‍, കാബേജ്, ചീര, ബാര്‍ലി, ഓട്സ്, ബീന്‍സ്, തവിടു നീക്കം ചെയ്യാത്ത ധാന്യപ്പൊടി, പയര്‍ ബദാം, കശുവണ്ടി, കുമ്പളങ്ങ, മധുരക്കിഴങ്ങ്, കാരറ്റ്, തക്കാളി, ഉള്ളി, ഈന്തപ്പഴം,

സോയാബിന്‍, ഓറഞ്ച് മുതലായവ നാരുകള്‍ അടങ്ങിയവയാണ്.
ചക്കപ്പഴം, മാതളനാരങ്ങാ, പപ്പായ തുടങ്ങിയ പഴങ്ങള്‍ ശീലമാക്കുക.
വറുത്തതും എണ്ണയില്‍ പൊരിച്ചതുമായ ആഹാരം പരമാവധി കുറയ്ക്കുക.
മൈദ വിഭവങ്ങളും പരമാവധി കുറയ്ക്കുക.
പുകവലി പൂര്‍ണ്ണമായും ഒഴിവാക്കുക, ശ്വാസകോശം, വായ, പാന്‍ക്രിയാസ്, തൊണ്ട, കിഡ്നി, ചുണ്ട് തുടങ്ങിയ അവയവങ്ങളിലെ ക്യാന്‍സര്‍ സാദ്ധ്യത പുകവലിയിലൂടെ ഉണ്ടാകാനുള്ള സാദ്ധ്യത ഏറെയാണ്.
പുകവലിക്കാര്‍ പുറംന്തള്ളുന്ന പുകയില്‍ 60-ല്‍ അധികം വിഷപദാര്‍ത്ഥങ്ങള്‍ ഉണ്ട്. ഇത്തരം പുക ശ്വസിക്കുന്നതും അപകടമാണ്.
പുകയില മുറുക്ക് ഒഴിവാക്കുക.
വ്യായാമശിലം വളര്‍ത്തിയെടുക്കുക, ദിവസവും നടക്കുന്നത് ഉത്തമമാണ്.
ആഴ്ചയില്‍ ഒരിക്കല്‍ ഉപവസിക്കുക.

Categories: Breaking News, Health

About Author