അമേരിക്കയില്‍ ഞായറാഴ്ച ചര്‍ച്ചിനുള്ളില്‍ വെടിവെയ്പ്; 28 പേര്‍ മരിച്ചു

അമേരിക്കയില്‍ ഞായറാഴ്ച ചര്‍ച്ചിനുള്ളില്‍ വെടിവെയ്പ്; 28 പേര്‍ മരിച്ചു

അമേരിക്കയില്‍ ഞായറാഴ്ച ചര്‍ച്ചിനുള്ളില്‍ വെടിവെയ്പ്; 28 പേര്‍ മരിച്ചു
ടെക്സാസ്: അമേരിക്കയില്‍ ടെക്സാസില്‍ ഞായറാഴ്ച സഭായോഗം നടക്കുന്നതിനിടയില്‍ പുറത്തുനിന്നെത്തിയ അക്രമി നടത്തിയ വെടിവെയ്പില്‍ 28 പേര്‍ കൊല്ലപ്പെട്ടു. സാന്‍ ആന്റോണിയോയ്ക്കു സമീപം വില്‍സണ്‍കൌണ്ടി സതര്‍ലാന്റ് സ്പ്രിങ്സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചിലാണ് കൂട്ടക്കൊലപാതകം നടന്നത്.

 

പ്രാദേശിക സമയം ഉച്ചയ്ക്ക് 11.30ന് പുറത്തുനിന്നെത്തിയ കറുത്ത വസ്ത്രം ധരിച്ച യുവാവ് ആരാധനാ ഹാളിലേക്കു അതിക്രമിച്ചു കയറി വെടിയുതിര്‍ക്കുകയായിരുന്നു. സഭാഹാളില്‍ ഇരുന്ന 23 പേരും പുറത്തുനിന്ന 5 പേരുമാണ് മരിച്ചത്. കൊല്ലപ്പെട്ടവരില്‍ ഗര്‍ഭിണിയും കുട്ടികളുമുണ്ട്. 20 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവര്‍ 5 വയസ്സു മുതല്‍ 72 വയസ്സുവരെയുള്ളവരാണെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

 
ഡെവിന്‍ പി. കെല്ലി എന്ന 26-കാരനാണ് അക്രമിയെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. വെടിവെയ്പ് നടന്നപ്പോള്‍ സമീപത്തുണ്ടായിരുന്ന ഒരാള്‍ സാഹസികമായി അക്രമിയുടെ കൈയ്യില്‍നിന്നും തോക്കു പിടിച്ചുവാങ്ങി അക്രമിക്കു നേരെ വെടിവെച്ചെങ്കിലും ഇയാള്‍ പെട്ടന്ന് കാറില്‍ക്കയറി രക്ഷപെടുകയായിരുന്നു.

 

പിന്നീട് ഇയാളുടെ കാര്‍ ഗുഡ്ലുക്ക് കൌണ്ടിയില്‍വെച്ച് ഇടിച്ചു തകര്‍ന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. അക്രമിയെ വാഹനത്തിനുള്ളില്‍ മരിച്ച നിലയിലും കണ്ടെത്തി. വെടിയേറ്റാണ് ഇയാള്‍ മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു.ഇയാള്‍ സാന്‍ ആന്റോണിയോ സ്വദേശിയാണെന്നു പോലീസ് പറഞ്ഞു.

 
കെല്ലി എയര്‍ഫോഴ്സില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇയാളുടെ ഭാര്യയേയും കുട്ടിയെയും ഉപദ്രവിച്ചതിന് കുടുംബ കോടതി 2012-ല്‍ 12 മാസത്തെ തടവു ശിക്ഷയ്ക്കു വിധിച്ചിരുന്നു. വെടിവെയ്പിന്റെ ഉദ്ദേശ്യം വെക്തമല്ലെന്ന് പോലീസ് പറയുന്നു.

 

സഭാ ആരാധനാ യോഗത്തോടനുബന്ധിച്ച് ചര്‍ച്ചിനുള്ളില്‍ ബൈബിള്‍ പഠന ക്ലാസ്സ് നടക്കുന്ന സമയത്തായിരുന്നു വെടിവെയ്പ്. ഈ സമയത്തിനു തൊട്ടുമുമ്പ് സഭാ പാസ്റ്റര്‍ ഫ്രാങ്ക് പോമറോയയിയും ഭാര്യ ഷെറിയും നഗരത്തിലേക്കു പോയിരിക്കുകയായിരുന്നു.

 

അതിനാല്‍ അവര്‍ മരണത്തില്‍നിന്നും അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. എന്നാല്‍ പാസ്റ്ററുടെ കൌമാരക്കാരിയായ മകളും കൊല്ലപ്പെട്ടവരില്‍ പെടുന്നു. എന്നാല്‍ കോലപാതകന്‍ കെല്ലി മാനസീകാരോഗ്യ കേന്ദ്രത്തില്‍നിന്നും രക്ഷപെട്ടു പുറത്തുപോയ ആളാണെന്നു പോലീസ് സ്ഥിരീകരിച്ചു.

Categories: Breaking News, USA

About Author