യു.എസിലെ യുവ യഹൂദന്മാരില്‍ അഞ്ചില്‍ ഒരാള്‍ വിശ്വസിക്കുന്നു യേശു ദൈവപുത്രനെന്ന്

യു.എസിലെ യുവ യഹൂദന്മാരില്‍ അഞ്ചില്‍ ഒരാള്‍ വിശ്വസിക്കുന്നു യേശു ദൈവപുത്രനെന്ന്

യു.എസിലെ യുവ യഹൂദന്മാരില്‍ അഞ്ചില്‍ ഒരാള്‍ വിശ്വസിക്കുന്നു യേശു ദൈവപുത്രനെന്ന്
വാഷിംഗ്ടണ്‍ ‍: അമേരിക്കയിലെ യഹൂദന്മാരായ യുവജനങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയില്‍ അവരുടെ ഹൃദയത്തില്‍ യേശുക്രിസ്തുവിന്റെ സ്ഥാനം എത്രത്തോളം ഉണ്ടെന്നുള്ള വസ്തുത മനസിലാക്കാന്‍ കഴിയുന്നത് ക്രൈസ്തവ സമൂഹത്തിന് അഭിമാനം തോന്നുന്ന ഒന്നാണ്.

 

യഹൂദ യുവജനങ്ങള്‍ക്കിടയില്‍ (1984-1999 കാലഘട്ടത്തില്‍ ജനിച്ചവര്‍ ‍) പ്രശസ്ത സുവിശേഷ സംഘടനയായ ബര്‍ണ ഗ്രൂപ്പ് നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ യു.എസിലെ യഹൂദന്മാരായ യുവജനങ്ങളില്‍ അഞ്ചില്‍ ഒരാള്‍ യേശു ദൈവപുത്രനാണെന്ന് വിശ്വാസിക്കുന്നവരാണെന്ന് കണ്ടെത്തി.

 
ഒന്നാം നൂറ്റാണ്ടില്‍ യേശു ദൈവത്തില്‍നിന്നു മനുഷ്യാവതാരമായി ഭൂമിയില്‍ ജാതനായി ജനങ്ങളുടെ ഇടയില്‍ ജീവിച്ചു എന്നു വിശ്വസിക്കുന്നവരാണ് ഈ യുവാക്കള്‍ ‍. 28% യുവജനങ്ങള്‍ യേശു ഒരു റബ്ബിയായും ആത്മീക നേതാവായും, എന്നാല്‍ ദൈവമല്ലെന്നും വിശ്വസിക്കുന്നു. 42 ശതമാനം യഹൂദ യുവജനങ്ങള്‍ ക്രിസ്തുമസ് ആഘോഷിക്കുന്നു എന്നു സമ്മതിക്കുന്നു. സര്‍വ്വേ ഫലം പുറത്തു വിട്ടത് യഹൂദന്മാരുടെ ഇടയില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ‘ജ്യൂസ് ഫോര്‍ ജീസസ്’ എന്ന സംഘടനയാണ്.

 

യഹൂദ യുവജനങ്ങളില്‍ അഞ്ചില്‍ ഒരാള്‍ യേശു ദൈവപുത്രനാണെന്നു വിശ്വസിക്കുന്നു എന്ന സത്യം പുറത്തു വിട്ടതില്‍ വളരെ സന്തോഷവും പ്രത്യാശയും ഉളവാക്കുന്ന കാര്യമാണെന്ന് ജ്യൂസ് ഫോര്‍ ജീസസി-ന്റെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടറായ സൂസന്‍ പോള്‍മാന്‍ അഭിപ്രായപ്പെടുന്നു. യഹൂദ ജനം യേശുവിനെ അന്ന് അംഗീകരിച്ചില്ല. അവര്‍ ഒരു വാഗ്ദത്ത മശിഹായെ പ്രതീക്ഷിക്കുന്നു.

 

എന്നാല്‍ യേശു ഭൂമിയില്‍ ജനിച്ച് സുവിശേഷം അറിയിച്ച് ജനത്തിന്റെ പാപം സ്വയം ഏറ്റെടുത്ത് കാല്‍വറിയില്‍ മരക്കുരിശില്‍ തറയ്ക്കപ്പെട്ട് യാഗമായിത്തീര്‍ന്നത് അവര്‍ അന്ന് അംഗീകരിച്ചില്ല. ഇന്നും ലോകത്തുള്ള ഭൂരിപക്ഷം യഹൂദന്മാരും ഈ ചരിത്ര സത്യം അംഗീകരിക്കുന്നില്ലതാനും. എന്നാല്‍ ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ശക്തമായ ഇടപെടലിലൂടെ ഈ അടുത്ത കാലങ്ങളിലായി ലോകത്തിന്റെ വിവിധയിടങ്ങളില്‍ പാര്‍ക്കുന്ന യഹൂദ ജനത്തിലെ നല്ലൊരു ശതമാനം പേരിലും പരിശുദ്ധാത്മാവിന്റെ പരിവര്‍ത്തനത്തിന്റെ കാറ്റ് വീശിക്കൊണ്ടിരിക്കുകയാണ്.

 

അനേകം യഹൂദന്മാര്‍ യേശുവിനെ രക്ഷകനും ദൈവവുമായി അംഗീകരിച്ച് ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു. വിവിധ രാജ്യങ്ങളില്‍ വിവിധ ക്രൈസ്തവ സഭകളില്‍ പലരും അംഗങ്ങളാണ്. യഹൂദന്മാരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ‘ജ്യൂസ് ഫോര്‍ ജീസസ്’ എന്ന മിഷന്‍ സംഘടനയുടെ പ്രവര്‍ത്തന ഫലമായി പതിനായിരക്കണക്കിനു യഹൂദന്മാര്‍ ക്രിസ്തുവിങ്കലേക്കു തിരിയുവാനും ഇടയായി.

 

യഹൂദ യുവജനങ്ങള്‍ യേശുവിനെപ്പറ്റി മനസ്സില്‍ സൂക്ഷിച്ചിരിക്കുന്ന പരമപ്രധാനമായ മര്‍മ്മം വെളിപ്പെട്ടു വന്നത് വലിയ ആത്മീയ പരിവര്‍ത്തനത്തിനു കാരണമാകുമെന്നതില്‍ സംശയമില്ല. അവരുടെ ഇടയില്‍ സുവിശേഷം ശക്തമായി പങ്കുവെച്ചാല്‍ ‍, അവര്‍ക്കുവേണ്ടി കൈകോര്‍ത്തു പ്രാര്‍ത്ഥിച്ചാല്‍ വലിയ മാറ്റങ്ങള്‍തന്നെ സംഭവിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Categories: Breaking News, USA

About Author