കോയമ്പത്തൂരില്‍ 10 ചര്‍ച്ചുകളില്‍ ആരാധന നിര്‍ത്തിവെയ്ക്കാന്‍ പോലീസ് ഉത്തരവ്

കോയമ്പത്തൂരില്‍ 10 ചര്‍ച്ചുകളില്‍ ആരാധന നിര്‍ത്തിവെയ്ക്കാന്‍ പോലീസ് ഉത്തരവ്

കോയമ്പത്തൂരില്‍ 10 ചര്‍ച്ചുകളില്‍ ആരാധന നിര്‍ത്തിവെയ്ക്കാന്‍ പോലീസ് ഉത്തരവ്
കോയമ്പത്തൂര്‍ ‍: തമിഴ്നാട്ടില്‍ കോയമ്പത്തൂരില്‍ 10 ചര്‍ച്ചുകളിലെ സഭാ ആരാധനകള്‍ നിര്‍ത്തിവെയ്ക്കുവാന്‍ ഭരണകൂടത്തിന്റെയും പോലീസിന്റെയും ഉത്തരവ്. കോയമ്പത്തൂര്‍ കളക്ടറുടെ അനുവാദമില്ലാതെ ഇനി സഭാ ആരാധനകള്‍ നടത്തുവാന്‍ പാടില്ലെന്ന് അധികാരികള്‍ അറിയിക്കുകയുണ്ടായി.

 

ചില ഹൈന്ദവ മതമൌലിക വാദികളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ക്രൈസ്തവര്‍ക്ക് ആരാധനാ സ്വാതന്ത്യ്രം നിഷേധിക്കുന്നതെന്ന് സഭാ നേതാക്കള്‍ പറഞ്ഞു. ഇനി 20-ഓളം സഭകളെയും ബാധിക്കാനിടയുണ്ട്.

 

ഹിന്ദു വര്‍ഗ്ഗീയവാദി സംഘടനകളുടെ പ്രേരണയാല്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനയുടെ ഫലമാണ് കളക്ടര്‍ ആഫീസുമായി ക്രൈസ്തവ സഭകളെ ബന്ധിപ്പിക്കുവാനുള്ള നടപടിയെന്നും, കളക്ടര്‍ ആഫീസില്‍നിന്നും അനുകൂല നടപടികള്‍ എളുപ്പമാകില്ലെന്ന് അറിയാമെന്നും കോയമ്പത്തൂരിലെ പെന്തക്കോസ്തു സഭകളുടെ സിനഡ് പ്രസിഡന്റ് പാസ്റ്റര്‍ ജോണ്‍സണ്‍ സത്യനാഥന്‍ ആരോപിച്ചു.
6 സഭകള്‍ക്കെതിരായി ആര്‍ ‍.എസ്സ്.എസ്സ്. നേതാക്കള്‍ വ്യക്തമായ പരാതി നല്‍കിയതായി ഡിസ്ട്രിക്ട് റവന്യു ഓഫീസര്‍ സഭാ നേതാക്കളോടു പറഞ്ഞു. സഭാ ആരാധന നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിട്ട 10 സഭകളും വര്‍ഷങ്ങളായി ഈ പ്രദേശത്തുതന്നെ പ്രവര്‍ത്തിക്കുന്ന സഭകളാണ്.

 

ഇവിടത്തെ പാസ്റ്റര്‍മാരും വര്‍ഷങ്ങളായി ഇവിടെ ശഉശ്രൂഷിക്കുന്നവരാണ്. അടുത്ത പ്രദേശമായ തെന്നമ്പാളയത്തുള്ള അസ്സംബ്ളീസ് ഓഫ് ഗോഡ് ചര്‍ച്ചിന്റെ വി.ബി.എസ്സില്‍ കഴിഞ്ഞ സീസണില്‍ ചില ആര്‍ ‍.എസ്സ്.എസ്സുകാരെത്തി ആക്രമണം അഴിച്ചു വിട്ടിരുന്നു.

 

ഇവിടെ തുടങ്ങിയ അതിക്രമത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്ന് പാസ്റ്റര്‍മാര്‍ പറയുന്നു.

Categories: Breaking News, India

About Author