തിരുച്ചിയില്‍ അനാഥശാല നടത്തുന്ന പാസ്റ്ററെ അറസ്റ്റു ചെയ്തു

തിരുച്ചിയില്‍ അനാഥശാല നടത്തുന്ന പാസ്റ്ററെ അറസ്റ്റു ചെയ്തു

തിരുച്ചിയില്‍ അനാഥശാല നടത്തുന്ന പാസ്റ്ററെ അറസ്റ്റു ചെയ്തു തിരുച്ചി: തമിഴ് നാട്ടിലെ തിരുച്ചിയില്‍ ക്രിസ്ത്യന്‍ ഓര്‍ഫനേജ് നടത്തിപ്പുകാരനായ പാസ്റ്ററെ പോലീസ് അറസ്റ്റു ചെയ്തു.

 

ജര്‍മ്മിനിയിലെ ഒരു സംഘടനയുടെ സഹായത്തോടെ തിരുച്ചിയില്‍ നടത്തുന്ന മോസസ് മിനിസ്ട്രീസ് ഹോം എന്ന പേരിലുള്ള അനാഥശാലയുടെ സ്ഥാപകനും പ്രസിഡന്റുമായ പാസ്റ്റര്‍ ഗിദെയോന്‍ ജേക്കബിനെ (62) യാണ് ഒക്ടോബര്‍ 28 ശനിയാഴ്ച സി.ബി.ഐ.യുടെ ആവശ്യപ്രകാരം അറസ്റ്റു ചെയ്തത്.

 

പാസ്റ്റര്‍ ഗിദെയോന്‍ അനധികൃതമായി അനാഥശാല നടത്തുന്നുവെന്നാരോപിച്ച് 2015 ഡിസംബറില്‍ അന്വേഷണം നടത്തിയിരുന്നു. ജര്‍മ്മിനിയില്‍നിന്നും നാട്ടിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഈ അനാഥശാലയ്ക്ക് രജിസ്ട്രേഷന്‍ ഇല്ലെന്നു പോലീസ് പറഞ്ഞു.

 

എന്നാല്‍ 1989-ല്‍ സ്ഥാപിച്ച ഈ അനാഥശാലയില്‍ ഇപ്പോള്‍ 89 പെണ്‍കുട്ടികള്‍ താമസിക്കുന്നുണ്ട്.  പാസ്റ്റര്‍ ഗിദെയോനും ഭാര്യയും കൂടിയാണ് നേതൃത്വം നല്‍കുന്നത്. ഇവിടെ താമസിക്കുന്ന പെണ്‍കുട്ടികള്‍ 18 വയസ്സുകാരും അതിനു മുകളില്‍ പ്രായമുള്ളവരുമാണ്. പെണ്‍കുഞ്ഞായി പിറന്നതിന്റെ പേരില്‍ ചെറു പ്രായത്തില്‍ പെണ്‍കുഞ്ഞുങ്ങളെ കൊല്ലുന്ന ക്രൂരമായ നടപടികളെ അതിജീവിച്ച് രക്ഷനേടിയവരാണിവര്‍ ‍.

 

ഈ കുട്ടികളെ മധുരയ്ക്കടുത്തുള്ള ഉസ്ളാം പെട്ടിയില്‍നിന്നും രക്ഷിച്ചുകൊണ്ടുവന്നു വളര്‍ത്തുന്നവരാണെന്നും ഇവര്‍ക്ക് ഭക്ഷണവും, വസ്ത്രങ്ങളും, സ്കൂളില്‍ വിദ്യാഭ്യാസവും ഒക്കെ നല്‍കി പരിപാലിക്കുന്ന ശുശ്രൂഷയാണ് തങ്ങള്‍ ചെയ്യുന്നതെന്നും അറസ്റ്റിലായ പാസ്റ്റര്‍ ഗിദെയോന്‍ പറഞ്ഞു.

 

ഇവിടത്തെ കുട്ടികളെ അവരുടെ രക്ഷിതാക്കള്‍ക്കു തിരികെ നല്‍കാനുള്ള നടപടികള്‍ നടക്കുകയാണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. എന്നാല്‍ തന്റെ അറസ്റ്റും സ്ഥാപനത്തിനെതിരെയുള്ള ആരോപണങ്ങളും വ്യാജമാണെന്നും ഹിന്ദു സംഘടനയുടെ ഇടപെടലാണ് ഇതിനു പിന്നിലെന്നും ഗിദെയോന്‍ ആരോപിക്കുന്നു.

Categories: Breaking News, India

About Author