ക്രിസ്ത്യന്‍ വിരുദ്ധ റയ്ഡ്; ഇറാനില്‍ 3 വിശ്വാസികളെ അറസ്റ്റു ചെയ്തു

ക്രിസ്ത്യന്‍ വിരുദ്ധ റയ്ഡ്; ഇറാനില്‍ 3 വിശ്വാസികളെ അറസ്റ്റു ചെയ്തു

ക്രിസ്ത്യന്‍ വിരുദ്ധ റയ്ഡ്; ഇറാനില്‍ 3 വിശ്വാസികളെ അറസ്റ്റു ചെയ്തു ടെഹ്റാന്‍ ‍: ഇറാനില്‍ ഇസ്ളാം മതംവിട്ട് ക്രിസ്ത്യാനികളായവരെ പിടിക്കാനുള്ള പ്രത്യേക റെയ്ഡിനെത്തുടര്‍ന്നു 3 വിശ്വാസികളെ സുരക്ഷാ പോലീസ് അറസ്റ്റു ചെയ്തു.

 

ഒക്ടോബര്‍ 10-ന് ഇറാനിലെ തെക്ക്-പടിഞ്ഞാറന്‍ നഗരമായ ഡെസ്ഫുളില്‍ മുഹമ്മദ് അലി ടൊറാബി (39) എന്ന വിശ്വാസിയെ വെള്ളവസ്ത്രം ധരിച്ച സുരക്ഷാ ഭടന്മാര്‍ മുഹമ്മദിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ അറസ്റ്റു ചെയ്യുകയായിരുന്നു. റെയ്ഡില്‍ ബൈബിളുകള്‍ ‍, പുസ്തകങ്ങള്‍ മുതലായവ പിടിച്ചെടുത്തു.

 

മുഹമ്മദ് പായം-ഇ അറമേഷ് (മെസ്സേജ് ഓഫ് പീസ്) ചര്‍ച്ചിന്റെ ശുശ്രൂഷകനായിരുന്നു. ഇതേ സമയത്തുതന്നെ മറ്റൊരു സ്ഥലത്തും നടത്തിയ റെയ്ഡില്‍ രണ്ടു വിശ്വാസികളെയും അറസ്റ്റു ചെയ്തു. ഇവരെ മണിക്കൂറുകളോളം സുരക്ഷാ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തശേഷം വിട്ടയയ്ക്കുകയുണ്ടായി.

 

ഇറാനില്‍ ദിനംപ്രതി നൂറുകണക്കിനു മുസ്ളീങ്ങളാണ് ക്രിസ്തുവിങ്കലേക്കു കടന്നു വരുന്നത്. രാജ്യം ശ്രദ്ധിക്കപ്പെടുന്ന ഈ മനംമാറ്റത്തിനു തടയിടാനാണ് റയ്ഡുകള്‍ നടത്തുന്നത്.

Categories: Breaking News, Middle East

About Author

Related Articles