ബര്‍മ്മയില്‍ രണ്ടു പാസ്റ്റര്‍മാര്‍ക്ക് ജയില്‍ശിക്ഷ

ബര്‍മ്മയില്‍ രണ്ടു പാസ്റ്റര്‍മാര്‍ക്ക് ജയില്‍ശിക്ഷ

ബര്‍മ്മയില്‍ രണ്ടു പാസ്റ്റര്‍മാര്‍ക്ക് ജയില്‍ശിക്ഷ യാങ്കൂണ്‍ ‍: ബര്‍മ്മയില്‍ (മ്യാന്‍മര്‍ ‍) നേരത്തേ അറസ്റ്റു ചെയ്യപ്പെട്ട രണ്ടു പാസ്റ്റര്‍മാര്‍ക്ക് ജയില്‍ശിക്ഷ വിധിച്ചു.

 

ബര്‍മ്മയിലെ ഷാന്‍ സംസ്ഥാനത്തെ കച്ചിന്‍ പൌരന്മാരായ, കച്ചിന്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ പാസ്റ്റര്‍മാരായ ഡോം ഡാവങ്ങ് നവങ്ങ് ലാട്ട് (65), ലാ ജോ ഗാം ഹസേങ്ങ് (35) എന്നിവര്‍ക്കാണ് ലാഷിയോ കോടതി തടവു ശിക്ഷ വിധിച്ചത്.

 

ഡോം ഡവാങ്ങിന് 4 വര്‍ഷവും 3 മാസവും ലാ ജോയ്ക്ക് രണ്ടു വര്‍ഷവും 3 മാസവുമാണ് ശിക്ഷാ കാലാവധി. ഇരുവരും രാജ്യത്തിനെതിരായി പ്രവര്‍ത്തിച്ചുവെന്നാരോപിച്ചാണ് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 24-ന് ബര്‍മ്മീസ് പട്ടാളം അറസ്റ്റു ചെയ്തത്.

 
രാജ്യത്തെ പട്ടാള ഭരണത്തിനെതിരായി പ്രവര്‍ത്തിക്കുന്ന സായുധ സംഘടനയായ കച്ചിന്‍ ഇന്‍ഡിപെന്റന്‍സ് ഓര്‍ഗനൈസേഷനുമായി ഇരുവര്‍ക്കും ബന്ധം ഉണ്ടെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. കെ.ഐ.ഒ. രാജ്യത്തിനെതിരായി ചാര പ്രവര്‍ത്തനം ചെയ്യുന്ന സംഘടനയെന്നാണ് ബര്‍മ്മീസ് പട്ടാളത്തിന്റെ ആരോപണം.

 

ബര്‍മ്മയിലെ ന്യൂനപക്ഷ വിഭാഗമായ കച്ചിന്‍ ക്രൈസ്തവ സമൂഹത്തിലെ മിഷണറിമാര്‍ക്കും പാസ്റ്റര്‍മാര്‍ക്കും, സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കും, സഭാ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണങ്ങളുണ്ട്. സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരെ അറസ്റ്റു ചെയ്ത് രാജ്യദ്രോഹകുറ്റം ചുമത്തുകയാണ് പതിവ്.

 

ബര്‍മ്മയിലെ പട്ടാള ഭരണത്തിനെതിരായി ജനങ്ങള്‍ അമര്‍ഷത്തിലാണ്. രാജ്യത്ത് 80% പേരും ബുദ്ധ മതക്കാരാണ്. 9 ശതമാനം മാത്രമാണ് ക്രൈസ്തവര്‍ ‍. നിരവധി മനുഷ്യാവകാശ സംഘടനകളും ബര്‍മ്മയിലെ ഭരണകൂടത്തിനെതിരായി ശബ്ദിക്കാറുണ്ട്. ക്രൈസ്തവരെ പീഢിപ്പിക്കുന്നതിലും ബര്‍മ്മ മുന്‍പന്തിയിലാണ്.

Categories: Breaking News, Global

About Author