എജി പുനലൂര്‍ കണ്‍വന്‍ഷന്‍ ജനുവരി 23-28 വരെ

എജി പുനലൂര്‍ കണ്‍വന്‍ഷന്‍ ജനുവരി 23-28 വരെ

എജി പുനലൂര്‍ കണ്‍വന്‍ഷന്‍ ജനുവരി 23-28 വരെ പുനലൂര്‍ ‍: എജി മലയാളം ഡിസ്ട്രിക്ട് കണ്‍വന്‍ഷന്‍ ജനുവരി 23-28 വരെ പുനലൂര്‍ എജി കണ്‍വന്‍ഷന്‍ ഗ്രൌണ്ടില്‍ നടക്കും.

 

സഭാ സൂപ്രണ്ട് പാസ്റ്റര്‍ ടി.ജെ. ശാമുവേല്‍ ഉദ്ഘാടനം ചെയ്യും. ചൊവ്വാ മുതല്‍ ശനി വരെ വൈകിട്ട് പൊതുയോഗങ്ങളില്‍ അഭിഷിക്തരായ ദൈവദാസന്മാര്‍ പ്രസംഗിക്കും. എജി ക്വയര്‍ ഗാനങ്ങള്‍ ആലപിക്കും. ബുധന്‍ ‍, വ്യാഴം ദിവസങ്ങളില്‍ പകല്‍ 9-5 വരെ ശുശ്രൂഷക സമ്മേളനം നടക്കും.

 

വെള്ളിയാഴ്ച രാവിലെ മിഷന്‍ സമ്മേളനവും ഉച്ചകഴിഞ്ഞ് ഓര്‍ഡിനേഷനും ശനിയാഴ്ച രാവിലെ സണ്ടേസ്കൂള്‍ സമ്മേളനവും ഉച്ചകഴിഞ്ഞ് സിഎ (യുവജന) സമ്മേളനവും നടക്കും. സണ്ടേസ്കൂള്‍ സമ്മേളനത്തിനു സുനില്‍ പി. വര്‍ഗ്ഗീസും. സിഎ യോഗത്തിനു റോയിസണ്‍ ജോണിയും നേതൃത്വം നല്‍കും.

 

ഞായറാഴ്ച പകല്‍ സംയുക്ത സഭായോഗത്തോടെ കണ്‍വന്‍ഷന്‍ സമാപിക്കും. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള എട്ടു ജില്ലകളില്‍ നിന്നായി 15,000ത്തിലധികം പേര്‍ സഭായോഗത്തില്‍ സംബന്ധിക്കുമെന്ന് കണക്കാക്കുന്നു.

 

ജനറല്‍ കണ്‍വന്‍ഷന്റെ ആഴ്ചയില്‍ പ്രാദേശിക സഭകളില്‍ വിശേഷാല്‍ യോഗങ്ങള്‍ ക്രമീകരിക്കരുതെന്നും മുഴുവന്‍ സഭാംഗങ്ങളും ഈ കുടുംബ സംഗമത്തില്‍ സംബന്ധിക്കണമെന്നും സൂപ്രണ്ടും കണ്‍വന്‍ഷന്‍ കമ്മറ്റി ചെയര്‍മാനുമായ പാസ്റ്റര്‍ ടി.ജെ. സാമുവേല്‍ ‍, ട്രഷററും കണ്‍വന്‍ഷന്‍ ജനറല്‍ കോഓര്‍ഡിനേറ്ററുമായ പാസ്റ്റര്‍ എം. രാജനും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Categories: Breaking News, Convention

About Author