മറ്റുള്ളവര്‍ കൊല്ലുമെന്നു ഭയം; 47 കാരന്‍ 3 വര്‍ഷം താമസിച്ചത് തെങ്ങിന്റെ മുകളില്‍

മറ്റുള്ളവര്‍ കൊല്ലുമെന്നു ഭയം; 47 കാരന്‍ 3 വര്‍ഷം താമസിച്ചത് തെങ്ങിന്റെ മുകളില്‍

മറ്റുള്ളവര്‍ കൊല്ലുമെന്നു ഭയം; 47 കാരന്‍ 3 വര്‍ഷം താമസിച്ചത് തെങ്ങിന്റെ മുകളില്‍
അഗുസാന്‍ ഡെല്‍സര്‍ ‍: മറ്റുള്ളവര്‍ കൊല്ലുമെന്ന അനവാശ്യ ഭയത്തെത്തുടര്‍ന്നു 47 കാരനായ ഗൃഹനാഥന്‍ 3 വര്‍ഷമായി താമസിച്ചിരുന്നത് 60 അടി ഉയരമുള്ള തെങ്ങിന്റെ മുകളില്‍ ‍.

 

ഫിലിപ്പീന്‍സിലെ അഗുസാന്‍ഡെല്‍സര്‍ പ്രവിശ്യയിലെ ലാപാസ് സ്വദേശിയായ ഗില്‍ബെര്‍ട്ട് സാഞ്ചെസ് ആണ് താരം.2014-ല്‍ഒരു കലാപത്തിനിടയില്‍ ഗില്‍ബെര്‍ട്ടിന്റെ തലയില്‍ തോക്കുകൊണ്ട് അടിയേറ്റിരുന്നു. പിന്നീട് തന്നെ ആരെങ്കിലും കൊല്ലുമെന്ന് ഭയന്ന ഇയാള്‍ വീടിനു സമീപത്തുള്ള തെങ്ങില്‍ കയറി ഇരിപ്പായി.

 
2000-ത്തില്‍ ഭാര്യ മരിച്ച ഇദ്ദേഹത്തിനൊപ്പം താമസിക്കുന്നത് അമ്മയും രണ്ടു കുട്ടികളും സഹോദരനുമാണ്. ഗില്‍ബെര്‍ട്ടിനെ മരത്തില്‍നിന്നും താഴെയിറക്കാന്‍ അമ്മ വിനിഫ്രെഡും സഹോദരനും ഒക്കെ കിണഞ്ഞു പരിശ്രമിച്ചിട്ടും ഫലമുണ്ടായില്ല. അവസാനം തന്റെ ശ്രമം വിഫലമായതിനെത്തുടര്‍ന്നു അമ്മ മകന് ഭക്ഷണവും വെള്ളവും, വസ്ത്രങ്ങള്‍ ‍, സിഗററ്റ് തുടങ്ങിയ വസ്തുക്കള്‍ തെങ്ങിനു മകളിലേക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു.

 
പ്രായമായ അമ്മയ്ക്ക് ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ ഗില്‍ബര്‍ട്ടിന്റെ മക്കളെ സ്കൂളില്‍ വിടാന്‍ കഴിഞ്ഞിരുന്നില്ല. മഴയും, വെയിലും, മഞ്ഞുമൊക്കെ സഹിച്ചും പ്രാണികളുടെ കടിയേറ്റും ഗില്‍ബെര്‍ട്ട് തെങ്ങിനു മുകളില്‍ത്തന്നെ കഴിച്ചുകൂട്ടി. താഴെയിറങ്ങാന്‍ നിര്‍ബന്ധിച്ചാല്‍ “തന്നെ ആരെങ്കിലും കൊല്ലുമെന്നായിരുന്നു” മറുപടിയെന്നു സഹോദരന്‍ അല്‍ഡ്രിന്‍ സാഞ്ചെസ് പറയുന്നു.

 

എന്നാല്‍ ലാപാസിലെ പ്രദേശവാസികളൊക്കെ ഈ വിവരം അറിഞ്ഞിരുന്നു എങ്കിലും അവര്‍ കാര്യമായി സഹായിക്കാന്‍ വന്നില്ല. അവസാനം ഗില്‍ബെര്‍ട്ടിന്റെ ഈ ദുഃസ്ഥിതി സോഷ്യല്‍ മീഡിയായില്‍ പ്രചരിച്ചതോടെ ഫിലിപ്പീന്‍സിലെ ചില മാദ്ധ്യമങ്ങള്‍ സംഭവം വാര്‍ത്തയാക്കി. തുടര്‍ന്നു ഫിലിപ്പീന്‍സ് അധികൃതര്‍ നാട്ടുകാരുടെ സഹായത്തോടെ ഗില്‍ബെര്‍ട്ടിനെ സമീപിക്കുകയും അവസാനമായി കെഞ്ചി യാചിച്ചിട്ടും പതിവു മറുപടിയാണ് ലഭിച്ചത്.

 

തുടര്‍ന്നു ദ്രുതകര്‍മ്മ സേന പരിശ്രമം തുടങ്ങി. ഇതിനിടയില്‍ 50 പേരടങ്ങുന്ന സംഘം സൂഷ്മതയോടെ തെങ്ങു മുറിച്ചു. അങ്ങനെഗില്‍ബെര്‍ട്ടിനെ യാതൊരു കുഴപ്പവും കൂടാതെ താഴെയെത്തിക്കാന്‍ കഴിഞ്ഞു. 3 വര്‍ഷത്തിനുശേഷം ഗില്‍ബെര്‍ട്ട് മണ്ണില്‍ കാലുകുത്തി.

 

ഇയാളെ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയും തുടര്‍ന്നുള്ള പരിചരണത്തിനായി നടപടികളെടുക്കുകയും ചെയ്തു. 3 വര്‍ഷമായി തെങ്ങിന്റെ മുകളില്‍ ഒരേ രീതിയില്‍ കുത്തിയിരുന്നതിനാല്‍ ശരീരത്തിലെ അസ്ഥികള്‍ക്ക് വളവും ബലക്ഷയവും ഉണ്ടായി. ഇയാള്‍ വളരെ ക്ഷീണിത അവസ്ഥയിലുമായിരുന്നു.

Categories: Breaking News, Global

About Author

Related Articles