സ്നേഹത്തിന്റെ പൊരുള്‍

സ്നേഹത്തിന്റെ പൊരുള്‍

സ്നേഹത്തിന്റെ പൊരുള്‍
സ്നേഹമെന്നതു കര്‍ത്താവു തന്റെ ശിഷ്യന്മാര്‍ക്കു കൊടുത്ത അടയാള ചിഹ്നമാണ്. ചിലര്‍ തങ്ങളുടെ പദവി തെളിയിക്കാനായി ഒരു പ്രത്യേക രീതിയിലുള്ള ബാഡ്ജ് ധരിക്കുന്നു.

 

മറ്റു ചിലര്‍ വേറെ രീതിയിലും, ചിലര്‍ തങ്ങള്‍ വിശ്വാസികളാണെന്നു തെളിയിക്കാന്‍ ഒരു പ്രത്യേക രീതിയിലുള്ള വസ്ത്രം ധരിക്കുന്നു. മറ്റു ചിലര്‍ ക്രൂശിത രൂപങ്ങളോ അതുപോലെയെന്തെങ്കിലുമോ തങ്ങളുടെ ചിഹ്നമാക്കുന്നു. എന്നാല്‍ ‍

 

. യേശുക്രിസ്തുവിന്റെ ശിഷ്യന്മാരെന്നറിയപ്പെടുവാന്‍ നമുക്കു നല്‍കപ്പെട്ടിട്ടുള്ള ഏക മുദ്ര സ്നേഹം മാത്രമാണ്. നിങ്ങള്‍ക്കു തമ്മില്‍ത്തമ്മില്‍ സ്നേഹം ഉണ്ടെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്മാര്‍ എന്ന് എല്ലവരുമറിയും. (യോഹ.13:35).

 
അതിനാല്‍ ഒരു മനുഷ്യന്‍ ശ്രോതാക്കളുടെ മുമ്പില്‍ നിന്നു ഡൈമോസ്തെനീസിന്റെയോ ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ പ്രഭാഷകന്റെയോ വാഗ്വൈഭവത്തോടെയോ സംസാരിച്ചാലും അവന്റെ വാക്കുകള്‍ക്കു പിന്‍ബലമായി സ്നേഹമില്ലെങ്കില്‍ അതു മുഴങ്ങുന്ന ചെമ്പോ, ചിലമ്പുന്ന കൈത്താളമോ മാത്രമാണ്.

1 കൊരിന്ത്യര്‍ 13-ാം അദ്ധ്യായം വായിക്കാനും അതില്‍ രാവും പകലും മനസ്സു വെയ്ക്കാനും എല്ലാ ക്രിസ്ത്യാനികളെയും ഞാന്‍ ഉദ്ബോധിപ്പിക്കുന്നു. ഒരു പകലിലേക്കോ ഒരു രാത്രിയിലേക്കോ അല്ല, അതില്‍ത്തന്നെ അവരുടെ സമയം ചെലവഴിക്കുവാനാണ് –

വേനലിലും ശൈത്യത്തിലും വര്‍ഷത്തില്‍ പന്ത്രണ്ടു മാസവും അതു ധ്യാനിക്കുവാനാണ് എന്റെ നിര്‍ദ്ദേശം. അങ്ങനെ നടന്നാല്‍ ‍, ചരിത്രത്തിലിന്നോളം ഉണ്ടായിട്ടില്ലാത്തവിധം ക്രിസ്തുവിന്റെയും ക്രിസ്ത്യാനിത്വത്തിന്റെയും ശക്തി ലോകത്തിനു ബോദ്ധ്യപ്പെടും. ഈ അദ്ധ്യായത്തില്‍ പറയുന്നതു ശ്രദ്ധിക്കുക.
‘ഞാന്‍ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളില്‍ സംസാരിച്ചാലും എനിക്കു സ്നേഹമില്ലായെങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ! എനിക്കു പ്രവചനവരം ഉണ്ടായിട്ടു സകല മര്‍മ്മങ്ങളും സകല ജ്ഞാനങ്ങളും ഗ്രഹിച്ചാലും മലകളെ നീക്കുവാന്‍ തക്ക വിശ്വാസമുണ്ടായാലും സ്നേഹമില്ലാ എങ്കില്‍ ഞാന്‍ ഏതുമില്ല’
വിശ്വാസം ഉണ്ടാക്കാനായി പലരും പ്രാര്‍ത്ഥിക്കുന്നതു കേട്ടിട്ടുണ്ട്. അവര്‍ക്ക് അസാധാരണമായ വിശ്വാസം വേണം.

 

വിലമതിക്കത്തക്ക വിശ്വാസം വേണം. എന്നാല്‍ വിശ്വാസത്തെയും കവിഞ്ഞു ചെല്ലുന്നതാണു സ്നേഹം എന്നത് അവര്‍ മറന്നു പോകുന്നു. മുകളില്‍ പറഞ്ഞ സ്നേഹം സാധാരണ സ്നേഹമല്ല. ആത്മാവിന്റെ ഫലമായ സ്നേഹമാണ്. ജീവന്റെ മഹത്തായ പ്രചോദകശക്തിയാണത്.

 

ഇന്നത്തെ ദൈവസഭയ്ക്ക് അത്യന്താപേക്ഷിതമായിരിക്കുന്നത് ഈ സനേഹമാണ് – ദൈവത്തോട്, സഹജീവികളോട്, കൂടുതല്‍ മഹത്തായ സ്നേഹം! നാം ദൈവത്തെ കൂടുതല്‍ സ്നേഹിക്കുന്നുവെങ്കില്‍ നമ്മുടെ സഹജീവികളേയും കൂടുതല്‍ സ്നേഹിക്കും. ഒരു സംശയവും വേണ്ടാത്ത യഥാര്‍ത്ഥമാണിത്.
പാസ്റ്റര്‍ ഷാജി. എസ്.

About Author

Related Articles