മദ്ധ്യപ്രദേശില്‍ കുട്ടികളെ പ്രാര്‍ത്ഥനയ്ക്കായി കൊണ്ടുപോയ രണ്ടു സുവിശേഷകരെ അറസ്റ്റു ചെയ്തു

മദ്ധ്യപ്രദേശില്‍ കുട്ടികളെ പ്രാര്‍ത്ഥനയ്ക്കായി കൊണ്ടുപോയ രണ്ടു സുവിശേഷകരെ അറസ്റ്റു ചെയ്തു

മദ്ധ്യപ്രദേശില്‍ കുട്ടികളെ പ്രാര്‍ത്ഥനയ്ക്കായി കൊണ്ടുപോയ രണ്ടു സുവിശേഷകരെ അറസ്റ്റു ചെയ്തു
ഇന്‍ഡോര്‍ ‍: മദ്ധ്യപ്രദേശില്‍ കുട്ടികളെ പ്രാര്‍ത്ഥനാ യോഗത്തിലേക്കു കൊണ്ടുപോയ രണ്ടു സുവിശേഷകരെ പോലീസ് അറസ്റ്റു ചെയ്തു കഴിഞ്ഞ ദിവസം ഇന്‍ഡോര്‍ റെയില്‍വേസ്റ്റേഷനിലാണ് സംഭവം നടന്നത്.

 

അനിറ്റ ജോസഫ് (50), അമിത് കുമാര്‍ (51) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരും മാതാപിതാക്കളുടെ സമ്മതത്തോടെ 6 കുട്ടികളെ പ്രാര്‍ത്ഥനാ യോഗത്തിലേക്കു കൊണ്ടുപോകാനായി റെയില്‍വേസ്റ്റേഷനില്‍ എത്തിയപ്പോള്‍ പോലീസ് തടഞ്ഞു നിര്‍ത്തി അറസ്റ്റു ചെയ്യുകയായിരുന്നു.

 

ഇതു സംബന്ധിച്ചു പോലീസ് നല്‍കുന്ന വിവരണം ഇപ്രകാരമാണ്. ഒരു ഹിന്ദു സംഘടനയുടെ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിന്മേലാണ് അറസ്റ്റു ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത 6 കുട്ടികളെ രണ്ടു ക്രിസ്ത്യാനികള്‍ തട്ടിയെടുത്തു മുംബൈയിലേക്കു കൊണ്ടുപോകുന്നുവെന്നും അവിടെ മതപരിവര്‍ത്തനം നടത്തുവാനാണെന്നും അവര്‍ക്കെതിരെ കേസെടുക്കണമെന്നുമായിരുന്നു പരാതിക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.

 

പോലീസ് കുട്ടികളുടെ താമസസ്ഥലം സ്ഥിരീകരിക്കുകയുണ്ടായി. ഇന്‍ഡോറിലെ ഒരു ക്രിസ്ത്യന്‍ കോളനിയായ സ്കീം 78-ല്‍ താമസിക്കുന്ന കുട്ടികളാണെന്നും പറഞ്ഞു. കുട്ടികളെ പോലീസ് ചൈല്‍ഡ് ലൈന്‍ കേന്ദ്രത്തില്‍ എത്തിക്കുകയുണ്ടായി.

 

എന്നാല്‍ കുട്ടികളുടെ മാതാപിതാക്കളുടെ പൂര്‍ണ്ണ സമ്മതത്തോടുകൂടിയായിരുന്നു കുട്ടികളെ പ്രാര്‍ത്ഥനാ യോഗത്തിനു കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നു അറസ്റ്റു ചെയ്യപ്പെട്ട അനിറ്റ ജോസഫ് പറഞ്ഞു. വ്യാജ പരാതിയിന്മേലാണ് അറസ്റ്റു ചെയ്തത്.

Categories: Breaking News, India

About Author