നൈജീരിയായില്‍ 4 ബ്രിട്ടീഷ് മിഷണറിമാരെ തട്ടിക്കൊണ്ടുപോയി

നൈജീരിയായില്‍ 4 ബ്രിട്ടീഷ് മിഷണറിമാരെ തട്ടിക്കൊണ്ടുപോയി

നൈജീരിയായില്‍ 4 ബ്രിട്ടീഷ് മിഷണറിമാരെ തട്ടിക്കൊണ്ടുപോയി
ഡെല്‍ട്ട: തെക്കന്‍ നൈജീരിയായിലെ ഡെല്‍ട്ട സംസ്ഥാനത്ത് ബ്രിട്ടീഷ് പൌരന്മാരായ 4 ക്രിസ്ത്യന്‍ മിഷണറിമാരെ അജ്ഞാതരായ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയി.

 

ഒക്ടോബര്‍ 13-ന് പുലര്‍ച്ചെ 3 മണിക്ക് ഗുണ്ടകളെന്ന് സംശയിക്കുന്നവരാണ് തട്ടിക്കൊണ്ടുപോയതെന്ന് കരുതുന്നതായി പോലീസ് പറയുന്നു. നൈജീരിയായില്‍ കഴിഞ്ഞ 14 വര്‍ഷമായി മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സന്നദ്ധ പ്രവര്‍ത്തനങ്ങളും ചെയ്തുവരുന്ന മിഷണറി ദമ്പതികളായ ഡോ. ഡേവിഡ് ഡോണോവന്‍ ‍, ഭാര്യ ഷേര്‍ലി എന്നിവരും അലാന, ടൈയാന്‍ എന്നിവരെയുമാണ് തട്ടിക്കൊണ്ടുപോയത്.

 

മോചനദ്രവ്യത്തിനുവേണ്ടിയാണ് ഗുണ്ടകള്‍ ഇവരെ തട്ടിക്കൊണ്ടുപോയതെന്ന് സംശയമുണ്ട്. നൈജീരിയായില്‍ മോചനദ്രവ്യം നേടാനായി വിദേശ പൌരന്മാരെ തട്ടിക്കൊണ്ടു പോകുന്നത് പതിവാണ്.
8 ഗ്രാമങ്ങളിലായി വളരെ പിന്നോക്കം നില്‍ക്കുന്ന ജനവിഭഗങ്ങളുടെ ഇടയില്‍ ആതുര സേവനങ്ങളും, മറ്റു സന്നദ്ധ പ്രവര്‍ത്തനങ്ങളും ചെയ്തു വരികയാണ് ദമ്പതികള്‍ ‍. ഗ്രാമങ്ങളിലെ 4,000 കുട്ടികള്‍ക്ക് വാക്സിനേഷനുകള്‍ കൊടുക്കുകയും, 16,000 രോഗികളെ സൌജന്യമായി ചികിത്സിക്കുകയും ചെയ്തിരുന്നു.

 

കേംബ്രിഡ്ജ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് ദമ്പതികള്‍ ‍. തട്ടിക്കൊണ്ടുപോകപ്പെട്ട മറ്റു രണ്ടു പേരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. 4 പേരെയും വീണ്ടെടുക്കാനുള്ള തീവ്രമായ പരിശ്രമത്തിലാണെന്ന് പോലീസ് കമ്മീഷണര്‍ സന്ന ഇബ്രാഹിം പറഞ്ഞു.

 

തട്ടിക്കൊണ്ടു പോയവര്‍ ഇതുവരെ ആരുമായിട്ടും ബന്ധപ്പെട്ടതായി അറിവില്ല. എന്തു പ്രശ്നം നേരിട്ടാലും ഇവരെ എത്രയും പെട്ടന്ന് മോചിപ്പിക്കാനുള്ള പരിശ്രമത്തിലാണ് പോലീസെന്ന് ഇദ്ദേഹം പറഞ്ഞു.

Categories: Breaking News, Top News

About Author