സുഡാനില്‍ 5 പാസ്റ്റര്‍മാരെ അറസ്റ്റു ചെയ്തു

സുഡാനില്‍ 5 പാസ്റ്റര്‍മാരെ അറസ്റ്റു ചെയ്തു

സുഡാനില്‍ 5 പാസ്റ്റര്‍മാരെ അറസ്റ്റു ചെയ്തു ഖാര്‍ത്തും: സുഡാനില്‍ സഭാ ആരാധന നിര്‍ത്തിവെയ്ക്കുവാന്‍ പോലീസ് ആവശ്യപ്പെട്ടതു നിരസിച്ചതിനെത്തുടര്‍ന്നു 5 പാസ്റ്റര്‍മാരെ അറസ്റ്റു ചെയ്തു.

 

ഒക്ടോബര്‍ 22-ന് ഞായറാഴ്ച നൈല്‍ നദീതീരമായ ഒംദുര്‍മാന്‍ ‍-ന്റെ പടിഞ്ഞാറന്‍ മേഖലയായ ഹായി തൌറയിലെ സുഡാനീസ് ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് സഭയുടെ ആരാധനാ ഹാളില്‍ നടന്ന സഭായോഗമാണ് പോലീസ് എത്തി തടസ്സപ്പെടുത്തിയത്.

 

ഉടന്‍ സഭായോഗം അവസാനിപ്പിക്കണമെന്നും തുടര്‍ന്നു പോകാന്‍ അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചപ്പോള്‍ നിയമാനുസൃതമായാണ് തങ്ങള്‍ സഭായോഗം നടത്തുന്നതെന്നും പാസ്റ്റര്‍മാര്‍ മറുപടി നല്‍കി.

 

തുടര്‍ന്നു പോലീസ് 5 പാസ്റ്റര്‍മാരെ അറസ്റ്റു ചെയ്തു കൊണ്ടുപോയി. എസ്.ബി.ഒ.സി. മോഡറേറ്റര്‍ റവ. അയൂബ് തിലിയാന്‍ ‍, പാസ്റ്റര്‍മാരും സഭാ നേതാക്കളുമായ അലി ഹക്കിം അല്‍ ആം, അബ്രേറ്റര്‍ ഹമാദ്, ഹബീല്‍ ഇബ്രാഹിം, അബ്ദുള്‍ ബാറിടുറ്റു എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

 

രാവിലെ അറസ്റ്റു ചെയ്ത ഇവരെ രാത്രി 11 മണിവരെയും വിട്ടയച്ചിരുന്നില്ല. കഴിഞ്ഞമാസവും ഒംദുര്‍മാനില്‍ മറ്റ് 7 പാസ്റ്റര്‍മാരെയും സമാന കേസില്‍ പോലീസ് അറസ്റ്റു ചെയ്തിരുന്നു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

Categories: Breaking News, Middle East

About Author