ഛത്തീസ്ഗഢില്‍ ഞായറാഴ്ച സഭായോഗത്തില്‍ വര്‍ഗ്ഗീയ വാദികളുടെ ആക്രമണം, 9 പേര്‍ക്ക് പരിക്ക്

ഛത്തീസ്ഗഢില്‍ ഞായറാഴ്ച സഭായോഗത്തില്‍ വര്‍ഗ്ഗീയ വാദികളുടെ ആക്രമണം, 9 പേര്‍ക്ക് പരിക്ക്

ഛത്തീസ്ഗഢില്‍ ഞായറാഴ്ച സഭായോഗത്തില്‍ വര്‍ഗ്ഗീയ വാദികളുടെ ആക്രമണം, 9 പേര്‍ക്ക് പരിക്ക്
ബസ്തര്‍ ‍: ഛത്തീസ്ഗഢില്‍ ഞായറാഴ്ച സഭായോഗം നടക്കുന്നതിനിടയില്‍ ഹിന്ദു വര്‍ഗ്ഗീയവാദികള്‍ അതിക്രമിച്ചു കയറി നടത്തിയ ആക്രമണത്തില്‍ 9 വിശ്വാസികള്‍ക്കു പരിക്കേറ്റു.

 

ഒക്ടോബര്‍ 15-ന് ഞായറാഴ്ച ദന്തേവാഡ ജില്ലയിലെ ജസ്പാര്‍ ഗ്രാമത്തിലെ ക്രൈസ്റ്റ് മൂവ്മെന്റ് ചര്‍ച്ചിന്റെ ആരാധനാ യോഗത്തിനിടയിലായിരുന്നു അതിക്രമം. 300-ഓളം വരുന്ന ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ വടികളുമായെത്തി സഭായോഗം തടസ്സപ്പെടുത്തുകയും വിശ്വാസികളെല്ലാവരും ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് മടങ്ങിവരണമെന്ന് ആവശ്യപ്പെട്ടും ബഹളംവെച്ചു.

 

ഇതു നിരസിച്ചതിനെത്തുടര്‍ന്നു സ്ത്രീകളെയും കുട്ടികളയുമടക്കം വിശ്വാസികളെ പുറത്തേക്കു വലിച്ചിഴച്ചുകൊണ്ടുവന്നു മര്‍ദ്ദിക്കുകയും വടികളുപയോഗിച്ച് തല്ലിച്ചതയ്ക്കുകയുമായിരുന്നു.

 
അക്രമികള്‍ സഭാഹാളിനുള്ളിലെ ഫര്‍ണീച്ചറുകള്‍ നശിപ്പിക്കുകയും ചെയ്തു. 9 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരില്‍ രാജു സോദി, സംഗീത കര്‍ത്തമി എന്നിവരുടെ പരിക്ക് മാരകമാണ്. ഇരുവര്‍ക്കും തലയ്ക്കു ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ എല്ലാവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നു കേസെടുക്കുകയുണ്ടായി. സുവിശേഷ വിരോധികള്‍ മുമ്പും പ്രദേശത്ത് നിരവധി തവണ ഭീഷണികള്‍ ഉയര്‍ത്തിയിട്ടുണ്ട്. ക്രൈസ്തവര്‍ ഭീതിയോടെയാണ് കര്‍ത്താവിനെ ആരാധിക്കുന്നത്. ദൈവമക്കള്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുക.

Categories: Breaking News, India

About Author