ഇന്തോനേഷ്യയില്‍നിന്നും ക്രൈസ്തവര്‍ നാടുകടത്തപ്പെടുന്നു

ഇന്തോനേഷ്യയില്‍നിന്നും ക്രൈസ്തവര്‍ നാടുകടത്തപ്പെടുന്നു

ഇന്തോനേഷ്യയില്‍നിന്നും ക്രൈസ്തവര്‍ നാടുകടത്തപ്പെടുന്നു ന്യൂഹാംപ്ഷയര്‍ ‍: ഇന്തോനേഷ്യന്‍ ദ്വീപില്‍നിന്നും ക്രൈസ്തവര്‍ നാടുകടത്തപ്പെടുന്നു.

 

ഇന്തോനേഷ്യയില്‍ നിന്നും ഇംഗ്ളണ്ടിലെ ന്യൂ ഹാംപ്ഷയര്‍ എന്ന നഗരത്തിലേക്കാണ് ക്രൈസ്തവര്‍ക്കെതിരെയുള്ള പീഢനങ്ങള്‍ വര്‍ദ്ധിച്ചതിനാല്‍ വിശ്വാസികള്‍ നാടുകടത്തപ്പെടുന്നത്. ദ്വീപില്‍ ഏകദേശം 20,000 ത്തോളം ചൈനീസ്, ഇന്തോനേഷ്യന്‍ ക്രൈസ്തവര്‍ താമസിക്കുന്നുണ്ട്.

 

ഇവിടെ ഭൂരിപക്ഷ മതമായ ഇസ്ളാമിക വിഭാഗക്കാര്‍ ക്രൈസ്തവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുക പതിവാണ്. 1998 മുതല്‍ ഏകദേശം 1000ത്തോളം ആളുകള്‍ കൊല്ലപ്പെടുകയുണ്ടായി. ഇവിടത്തെ സാധാരണക്കാരായ ക്രൈസ്തവര്‍ ഫാക്ടറികളില്‍ ജോലി ചെയ്യുന്നവരാണ്. ചിലര്‍ സാധാരണ തൊഴിലാളികളും.

 

നിരവധി പേര്‍ പാസ്റ്റര്‍മാരായി സേവനം അനുഷ്ഠിച്ചു വരുന്നു. മതവിദ്വേഷത്തിന്റെ പേരില്‍ നിരപരാധികള്‍ പീഢിപ്പിക്കപ്പെടുന്നു. നീതി നിഷേധിക്കപ്പെടുന്നു. പലരും മറ്റു രാഷ്ട്രങ്ങളില്‍ അഭയം തേടുകയാണ്.

Categories: Breaking News, Global

About Author