സൌത്ത് ആഫ്രിക്കയില്‍ പാസ്റ്ററുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

സൌത്ത് ആഫ്രിക്കയില്‍ പാസ്റ്ററുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

സൌത്ത് ആഫ്രിക്കയില്‍ പാസ്റ്ററുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി
ജോഹന്നാസ്ബര്‍ഗ്ഗ്: സൌത്ത് ആഫ്രിക്കയില്‍ പാസ്റ്ററുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.

 

ജോഹന്നാസ്ബര്‍ഗ്ഗിനു 50 മൈല്‍ അകലെ മഗലീസ് ബര്‍ഗില്‍ ഒക്ടോബര്‍ 16-നു ലൈഫ് ഇന്‍ ക്രൈസ്റ്റ് നെറ്റ് വര്‍ക്ക് എന്ന സഭയുടെ പാസ്റ്റര്‍ മാര്‍ട്ടിന്‍ ബെനകി (45) ന്റെ ജഡമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

 

ഒരു ഫാമിനുള്ളില്‍ മാര്‍ട്ടിന്റെ ഇരു കൈകളും പിന്നോട്ട് ബന്ധിച്ച് കത്തിക്കരിഞ്ഞ നിലയിലാണ് ജഡം കണ്ടെത്തിയതെന്ന് പ്രദേശവാസി പോലീസിനോടു പറഞ്ഞു. പോലീസ് എത്തി ജഡം പരിശോധിച്ച് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പാസ്റ്റര്‍ മാര്‍ട്ടിന്‍ ലൈഫ് ഇന്‍ ക്രൈസ്റ്റ് നെറ്റ് വര്‍ക്ക് സഭയുടെ സ്ഥാപകനും പ്രസിഡന്റുമാണ്.

 

ഇദ്ദേഹത്തിനു ഭാര്യയും രണ്ടു പെണ്‍മക്കളുമുണ്ട്. കൊലപാതകമെന്നു സംശയിക്കുന്നു. പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ് ‍. പാസ്റ്റര്‍ മാര്‍ട്ടിന്റെ ജഡം ഫാമില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ട് പെട്ടന്നു തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ ജഡം കത്തിക്കരിഞ്ഞിരുന്നു.

 

വിശദമായ അന്വേഷണത്തിലാണ് ജഡം തിരിച്ചറിഞ്ഞത്.

Categories: Africa, Breaking News, Top News

About Author

Related Articles