ബ്ളസിംഗ് ഗാസിയാബാദ്

ബ്ളസിംഗ് ഗാസിയാബാദ്

ബ്ളസിംഗ് ഗാസിയാബാദ്
ഗാസിയാബാദ്: ഗാസിയാബാദ് ഐപിസി കര്‍മ്മേല്‍ ചര്‍ച്ചിന്റെയും ഗാസിയാബാദ് ഡിസ്ട്രിക്ടിന്റെയും സംയുക്താഭിമുഖ്യത്തില്‍ സമീപ സ്ഥലങ്ങളിലെ വിവിധ പെന്തക്കോസ്തു സഭകളെ സഹകരിപ്പിച്ചുകൊണ്ട് 12-ാമതു ബ്ളസിംഗ് ഗാസിയാബാദ് കണ്‍വന്‍ഷന്‍ നവംബര്‍ 4-5 വരെ സെക്ടര്‍ 23 രാംലീല മൈതാനത്തു നടക്കും.

 

പാസ്റ്റര്‍ സാമുവേല്‍ എം. തോമസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍ വി.ഒ. വര്‍ഗീസ് പ്രസംഗിക്കും. ഐപിസി ഡല്‍ഹി സ്റ്റേറ്റ് ഗായകസംഘം ‘ദി ഹെവന്‍ലി ബീറ്റ്സ്’ ഗാനങ്ങള്‍ ആലപിക്കും. ഞായറാഴ്ച പകല്‍ ഐപിസി ഗാസിയാബാദ് ഡിസ്ട്രിക്ടിലെ പ്രാദേശിക സഭകളുടെ സംയുക്ത സഭായോഗം കണ്‍വന്‍ഷന്‍ നഗറില്‍ നടക്കും.

 

തിങ്കളാഴ്ച പകല്‍ 10-1 വരെ കര്‍മ്മേല്‍ ചര്‍ച്ചില്‍ ശുശ്രൂഷക സമ്മേളനം ഉണ്ടായിരിക്കും. പാസ്റ്റര്‍മാരായ കെ. ജോയി, എ.റ്റി. ജോസഫ് അരീപ്പറമ്പ് എന്നിവര്‍ നേതൃത്വം നല്‍കും. യു.പി.യിലെ വലിയ ആത്മീയ സംഗമങ്ങളില്‍ ഒന്നാണിത്.

About Author