ജാര്‍ഖണ്ഡില്‍ ആദിവാസി ക്രൈസ്തവര്‍ക്കു റേഷന്‍ നിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ ആദിവാസി ക്രൈസ്തവര്‍ക്കു റേഷന്‍ നിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ ആദിവാസി ക്രൈസ്തവര്‍ക്കു റേഷന്‍ നിഷേധിക്കുന്നു
റാഞ്ചി: ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ ഭക്ഷണ സാധനങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തി ജാര്‍ഖണ്ഡിലെ പ്രാദേശിക ഭരണകൂടത്തിന്റെ ഒത്താശയില്‍ അധികൃതരുടെ ക്രൂരത. ജാര്‍ഖണ്ഡ് സംസ്ഥാനത്തെ ലേറ്റ്ഹര്‍ ജില്ലയിലെ റഹ്ളഡാഗിലാണ് അനീതി നടപ്പാക്കുന്നത്.

 

ഗ്രാമത്തിലെ ആദിവാസി ഗോത്രവിഭാഗങ്ങള്‍ക്കനുവദിച്ച റേഷന്‍ ഭക്ഷണ സാധനങ്ങളാണ് ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ സാധുക്കളായ കുടുംബങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നത്. ഇവിടെ ചെറിയ നഗരത്തിനു സമീപമായി നൂറോളം ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്നു.

 

ഇവരെല്ലാം വ്യത്യസ്ത ഗോത്രവിഭാഗക്കാരാണ്. താക്കൂര്‍ ‍, സോണ്ടിക്, സാ, ഉറൂണ്‍ ‍, ഭൃയിയാന്‍ എന്നീ വംശങ്ങളില്‍ പെട്ടവരാണ്. ഇവര്‍ക്കുവേണ്ടി സര്‍ക്കാര്‍ പ്രത്യേക റേഷന്‍ പാക്കേജ് നടപ്പാക്കിവരുന്നുണ്ട്. എന്നാല്‍ ഇവരില്‍ 13 കുടുംബങ്ങള്‍ ക്രൈസ്തവ വിശ്വാസികളാണ്. ഇവര്‍ നേരത്തെ രക്ഷിക്കപ്പെട്ടു ക്രിസ്ത്യാനികളായവരാണ്.

 

ഇവര്‍ പഴയ ഹിന്ദു വിശ്വാസം പാലിക്കുന്നില്ലെന്നും, പ്രദേശത്തെ ഹൈന്ദവ ഉത്സവത്തിനു സംഭവാനകള്‍ ഒന്നും നല്‍കുന്നില്ലെന്നു പറഞ്ഞാണ് ഭക്ഷണസാധനങ്ങള്‍ നിഷേധിക്കുവാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

 

പ്രശ്നം പസാരര്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി മുമ്പാകെ വന്നപ്പോള്‍ നിങ്ങള്‍ എന്തിനു മതംമാറിയെന്ന ചോദ്യമാണ് അധികൃതര്‍ ഉന്നയിക്കുന്നത്. കൂടാതെ ദുര്‍ഗ്ഗ ഫെസ്റ്റിവലിനു തങ്ങള്‍ 551 രൂപ നല്‍കണമെന്നു ചിലര്‍ ആവശ്യപ്പെടുന്നു.

Categories: Breaking News, India

About Author