ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചതിനെ എതിര്‍ത്ത 14-കാരനെ പോലീസ് മര്‍ദ്ദിച്ചു കൊന്നു

ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചതിനെ എതിര്‍ത്ത 14-കാരനെ പോലീസ് മര്‍ദ്ദിച്ചു കൊന്നു

ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചതിനെ എതിര്‍ത്ത 14-കാരനെ പോലീസ് മര്‍ദ്ദിച്ചു കൊന്നു
ലാഹോര്‍ ‍: ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ പാക്കിസ്ഥാനില്‍ ഒരു രക്തസാക്ഷികൂടി.അര്‍സലന്‍ മസി (14) എന്ന വിദ്യാര്‍ത്ഥിയാണ് നിയമപാലകരുടെ ക്രൂരമായ മര്‍ദ്ദനത്തിലും പീഢനത്തിലും കൊല്ലപ്പെട്ടത്.

 

ഒക്ടോബര്‍ 9-ന് തിങ്കളാഴ്ച പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഷെയ്ക്കുപുര ജില്ലയിലെ ജുബ്രാന്‍ മാണ്ടി ഗ്രാമത്തിലാണ് ദാരുണമായ സംഭവമുണ്ടായത്. മുഷതാക് മസി എന്ന ക്രൈസ്തവ വിശ്വാസിയുടെ മകനാണ് അര്‍സലന്‍ മസി. അര്‍സലന്‍ സ്കൂള്‍ വിട്ട് ഐഡിയല്‍ സയന്‍സ് അക്കാഡമി എന്ന സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ പഠിക്കാനായി ഇരിക്കുമ്പോള്‍ വൈകിട്ട് 5 മണിയോടുകൂടി ബൈഹുചൌക്ക് പോലീസ് സ്റ്റേഷനിലെ ഒരു സംഘം പോലീസുകാര്‍ വാനില്‍ ട്യൂഷന്‍ സെന്ററിനു മുന്നില്‍ എത്തി.

 

ഹെഡ്കോണ്‍സ്റ്റബിള്‍ ഇംതിയാസ്, ഡ്രൈവര്‍ റഷീദ്, കോണ്‍സ്റ്റബിള്‍ അര്‍ഷാദ് മറ്റു രണ്ടു പോലീസുകാര്‍ എന്നിവര്‍ ട്യൂഷന്‍ സെന്ററിന്റെ വാതില്‍ ചവിട്ടിത്തുറന്ന് ക്ലാസ്സ് മുറിയില്‍ കടന്നു അര്‍സലനെ പിടിച്ചു വലിച്ചു പുറത്തുകൊണ്ടുവന്നു. തുടര്‍ന്ന് പോലീസ് കാപാലികന്മാര്‍ ആ കൌമാരക്കാരനെ ക്രൂരമായി അടിക്കുകയും ചവിട്ടുകയും തോക്കുകൊണ്ട് തലയില്‍ അടിക്കുകയും ചെയ്തു.

 

ശരീരത്തില്‍നന്നും തലയില്‍നിന്നും രക്തെ വാര്‍ന്നൊഴുകുന്നതുകണ്ട ട്യൂഷന്‍ അദ്ധ്യാപകര്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിഫലമായി. അവശനായ അര്‍സലനെ അരിശം തീരാത്ത പോലീസുകര്‍ വാനിലേക്കു വലിച്ചിട്ടു. ക്രൂരമായ മര്‍ദ്ദനത്തിലും വീഴ്ചയിലും ബോധമറ്റ ആ കൌമാരക്കാരന്‍ വാനിലുള്ളില്‍ കിടന്നു മരിച്ചു.

 
തുടര്‍ന്നു വാന്‍ പെട്ടന്നു മുന്നോട്ടു കുതിച്ചുപാഞ്ഞു. കുറച്ചകലെ അര്‍സലന്റെ മൃതശരീരം ദുഷ്ടന്മാരായ ആ പോലീസുകാര്‍ വഴിവക്കിലേക്കു വലിച്ചെറിഞ്ഞു കടന്നു കളഞ്ഞു. അര്‍സലനെ മര്‍ദ്ദിക്കുന്നതും വാനില്‍ കയര്റി കൊണ്ടുപോയതും നേരിട്ടുകണ്ട ചിലര്‍ പോലീസിനെതിരെ സാക്ഷ്യം പറഞ്ഞു. ഇവരെ പോലീസ് പിന്നീട് ഭീഷണിപ്പെടുത്തിയതായി വാര്‍ത്തകള്‍ വന്നു. തന്റെ മകനെ ഇത്രയ്ക്കു ക്രൂരമായി കൊലപ്പെടുത്തിയതെന്തിനെന്നു മനസ്സിലാകുന്നില്ലെന്ന് പിതാവ് മുഷ്താക്ക് കണ്ണുനീരോടെ വിതുമ്പുന്നു.

 
4 മാസങ്ങള്‍ക്കു മുമ്പ് അര്‍സലനും ഒരു മുസ്ളീം സഹപാഠിയും തമ്മില്‍ തര്‍ക്കമുണ്ടായെന്നും ആ വിദ്യാര്‍ത്ഥി അര്‍സലനെ ക്രിസ്തുവിശ്വാസം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടായെന്നും ആരോപണമുണ്ടായിരുന്നു. അര്‍സലനോടു വഴക്കുണ്ടാക്കിയ വിദ്യാര്‍ത്ഥിയുടെ അങ്കിള്‍ സര്‍ദാര്‍ ഏലിയാസ് ബില്ലു എന്ന കോണ്‍സ്റ്റബിളിന്റെ നിര്‍ദ്ദേശപ്രകാരമാണ് തന്റെ മകനെ പിടികൂടി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതെന്നു മുഷ്താക്ക് മസി ആരോപിക്കുന്നു.

 

 

മുഷ്താക്ക് പ്രതികളായ 7 പോലീസുകാര്‍ക്കെതിരെ ഷെയ്ക്കുപുര സര്‍ദാര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഷെയ്ക്ക്പുര എസ്.പി. സര്‍ഫ്രാസ് വിര്‍ക് പ്രതികളായ പോലീസുകാരെ സസ്പെന്റു ചെയ്യുകയുണ്ടായി. കൊല്ലപ്പെട്ട അര്‍സലനും കുടുംബവും പ്രസ്ബിറ്റീരിയന്‍ ചര്‍ച്ചിലെ അംഗങ്ങളാണ്. ജുബ്രാന്‍മാണ്ടി ഏരിയായില്‍ 400 ഓളം ക്രിസ്ത്യന്‍ കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെന്ന് പാസ്റ്റര്‍ ഷഫ്ഖത്ത് പറഞ്ഞു.

 

കഴിഞ്ഞ ആഗസ്റ്റ് 27-ന് പഞ്ചാബ് പ്രവിശ്യയിലെതന്നെ വെഹാരി ജില്ലയില്‍ ഷാരൂണ്‍ മസിഹ് (17) എന്ന ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിയും സമാനമായ വിഷയത്തില്‍ ക്ലാസ്സ് മുറിയില്‍ ഒരുകൂട്ടം മുസ്ളീം സഹപാഠികളുടെ ക്രൂരമായ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Categories: Breaking News, Global, Top News

About Author