സിറിയ: കഴിഞ്ഞ മാസം കൊല്ലപ്പെട്ടത് 3000 പേര്‍

സിറിയ: കഴിഞ്ഞ മാസം കൊല്ലപ്പെട്ടത് 3000 പേര്‍

സിറിയ: കഴിഞ്ഞ മാസം കൊല്ലപ്പെട്ടത് 3000 പേര്‍
അല്‍ ‍-ഖ്വറിയട്ടന്‍ ‍: 3 വര്‍ഷത്തിലേറെയായി സിറിയയില്‍ നടന്നു വരുന്ന ആഭ്യന്തര യുദ്ധത്തില്‍ കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ മാത്രം 3000 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

 

ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ സിറിയയിലെ ചില പ്രദേശങ്ങള്‍ പിടിച്ചടക്കിയതിനെത്തുടര്‍ന്നു സിറിയന്‍ സൈന്യവും റഷ്യന്‍ സേനയും നടത്തിയ ആക്രമണങ്ങളിലാണ് കൂടുതല്‍ പേരും കൊല്ലപ്പെട്ടത്. മദ്ധ്യ സിറിയയിലെ അല്‍ ‍-ഖ്വാറിയട്ടന്‍ നഗരം കഴിഞ്ഞ ഞായറാഴ്ച ഐ.എസ്. പിടിച്ചെടുത്തു. 2011-ലെ കണക്കു പ്രകാരം അല്‍ ‍-ഖ്വറിയട്ടനില്‍ 30,000 ആളുകളുണ്ടായിരുന്നു.

 

അവിടെ 900 ക്രൈസ്തവരും ഉണ്ടായിരുന്നു. 2016 ഏപ്രിലില്‍ സിറിയന്‍ സൈന്യം ഈ നഗരം നിയന്ത്രണത്തിലാക്കിയിരുന്നു. എന്നാല്‍ 8 മാസത്തിനുശേഷം ഐ.എസ്. ജിഹാദികള്‍ വീണ്ടും പിടിച്ചെടുക്കുകയായിരുന്നു. 2015 ആഗസ്റ്റില്‍ ഐ.എസ്. തീവ്രവാദികള്‍ ഈ നഗരത്തില്‍നിന്നും 270 ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി 90 കിലോമീറ്റര്‍ അകലെയുള്ള സിറിയന്‍ മരുഭൂമിയില്‍ രഹസ്യ സങ്കേതത്തില്‍ ബന്ദികളാക്കിയിരുന്നു.

 

പിന്നീട് 25 ദിവസങ്ങള്‍ക്കുശേഷം മോചിപ്പിക്കുകയുണ്ടായി. എന്നാല്‍ ഇപ്പോഴും ചില ക്രൈസ്തവര്‍ അല്‍ ‍-ഖ്വാറിയട്ടനില്‍ താമസിക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര സംഘടനയായ സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

 

കൊല്ലപ്പെട്ടവരില്‍ 207 കുട്ടികളുണ്ട്. ഇവര്‍ 18 വയസ്സില്‍ താഴെയുള്ളവരാണ്. ഐ.എസിനെ തുരത്താനായി സിറിയന്‍ സൈന്യത്തിന്റെ ഷെല്ലാക്രണത്തിലും റഷ്യന്‍ യുദ്ധ വിമാനങ്ങളുടെ ബോംബാക്രമണങ്ങളിലുമാണ് കൂടുതല്‍ പേരും മരിച്ചത്. കൊല്ലപ്പെടുന്നവര്‍ കൂടുതലും സാധാരണക്കാരായ ആളുകളാണ്.

Categories: Breaking News, Middle East

About Author