അയര്‍ലന്റ് യുപിഎഫ് കോണ്‍ഫ്രന്‍സ് 27 മുതല്‍

അയര്‍ലന്റ് യുപിഎഫ് കോണ്‍ഫ്രന്‍സ് 27 മുതല്‍

അയര്‍ലന്റ് യുപിഎഫ് കോണ്‍ഫ്രന്‍സ് 27 മുതല്‍
ഡബ്ളിന്‍ ‍: അയര്‍ലന്റിലെയും നോര്‍ത്തേണ്‍ അയര്‍ലന്റിലെയും മലയാളി പെന്തക്കോസതു സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പിന്റെ (യു.പി.എഫ്) പ്രഥമ ഫാമിലി കോണ്‍ഫ്രന്‍സ് ഒക്ടോബര്‍ 27,28, തീയതികളില്‍ ഡബ്ളിനില്‍ നടക്കും.

 

പ്രസിഡന്റ് പാസ്റ്റര്‍ സജീവ് ഡാനിയേല്‍ ഉദഘാടനം ചെയ്യും. പാസ്റ്റര്‍ സാം ജോര്‍ജ്ജ് (യു.എസ്.എ.) മുഖ്യ പ്രഭാഷകനായിരിക്കും. യുവജനങ്ങള്‍ക്കു വേണ്ടിയുള്ള മീറ്റിങ്ങുകളില്‍ പാസ്റ്റര്‍ നെല്‍സണ്‍ സാം ക്ലാസെടുക്കും.

 
സഭകളുടെ ഐക്യത്തിനും ആത്മീകോന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന യു.പി.എഫിന്റെ പ്രഥമ കോണ്‍ഫ്രന്‍സ് വലിയ ആത്മീക ഉണര്‍വ്വിനു കാരണമാകുമെന്നു വിശ്വസിക്കുന്നവെന്നു വൈസ് പ്രസിഡന്റുമാരായ പാസ്റ്റര്‍മാര്‍ സെബാസ്റ്റ്യന്‍ ‍, സാനു ഫിലിപ്പ് എന്നിവര്‍ അറിയിച്ചു.

 

ഡബ്ളിന്‍ സോളിഡ് റോക്ക് ചര്‍ച്ചില്‍ നടക്കുന്ന കോണ്‍ഫ്രന്‍സില്‍ മുതിര്‍ന്നവര്‍ക്കും യുവാക്കള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക മീറ്റിങ്ങുകള്‍ ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി ബ്രദര്‍ സഞ്ജോ ബാബു അറിയിച്ചു.

 

ബൈജു, സുവി. വിക്ടര്‍ ഡിനിയേല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗാനങ്ങള്‍ ആലപിക്കും. കുട്ടികളുടെ മീറ്റിങ്ങിനു ചൈല്‍ഡ് ഇവാഞ്ചലിസം ഫെലോഷിപ്പ് നേതൃത്വം നല്‍കും.

About Author