മറിയ ചുഴലിക്കാറ്റ്; 3000 ചര്‍ച്ചുകള്‍ തകര്‍ക്കപ്പെട്ടു

മറിയ ചുഴലിക്കാറ്റ്; 3000 ചര്‍ച്ചുകള്‍ തകര്‍ക്കപ്പെട്ടു

മറിയ ചുഴലിക്കാറ്റ്; 3000 ചര്‍ച്ചുകള്‍ തകര്‍ക്കപ്പെട്ടു
പ്യുര്‍ട്ടോറികോ: വടക്കന്‍ അമേരിക്കന്‍ ദ്വീപായ പ്യുര്‍ട്ടോറികോയില്‍ കഴിഞ്ഞ മാസം ആഞ്ഞടിച്ച മറിയ ചുഴലിക്കാറ്റിനെത്തുടര്‍ന്നു 3000 ചര്‍ച്ചുകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയോ തകര്‍ക്കപ്പെടുകയോ ചെയ്തതായി റിപ്പോര്‍ട്ട്.

 

ദ്വീപില്‍ 10 ലക്ഷത്തോളം പ്രോട്ടസ്റ്റന്റ് ക്രൈസ്തവരുണ്ട്. വിവിധ ക്രൈസ്തവ സഭകളുടെ 3000 ത്തിലേറെ ആരാധനാലയങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചതായി നാഷണല്‍ ഹിസ്പാനിക് ക്രിസ്ത്യന്‍ ലീഡര്‍ഷിപ്പ് കോണ്‍ഫ്രന്‍സില്‍ അവതരിപ്പിച്ച കണക്കുകളില്‍ വ്യക്തമാക്കുന്നു. ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം, കെട്ടിടങ്ങളും മരങ്ങളും നിലംപതിച്ചത് തുടങ്ങിയവ മൂലം പത്തുപേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

 

രാജ്യത്ത് മൊത്തം ജനസംഖ്യയായ 3.4 മില്യന്‍ ആളുകള്‍ ഇപ്പോള്‍ കടുത്ത ദുരിതത്തിലാണ്. വൈദ്യുതി രംഗം ആകെ താറുമാറായി. വാര്‍ത്താ വിതരണരംഗം തടസ്സപ്പെട്ടു. റോഡും പാലങ്ങളും തകര്‍ന്നു തരിപ്പണമായി. പതിനായിരക്കണക്കിനു വീടുകളും സ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടു. മൊത്തം നാശനഷ്ടം 45 ബില്യണ്‍ ഡോളര്‍ മുതല്‍ 95 ബില്യണ്‍ ഡോളര്‍ വരെ കണക്കാക്കുന്നു.

 

ദ്വീപിലെ വിവിധ സഭകളുടെ നേതാക്കളും വിശ്വാസികളും പരസ്പരം സഹായിക്കുകയാണ്. പുറത്തുനിന്നുമുള്ള സഹായം പ്രതീക്ഷിക്കുന്നതായി എന്‍ ‍.എച്ച്.സി.എല്‍ ‍.സി. ബോര്‍ഡ് അംഗവും ദ്വീപിലെ പ്രമുഖ പാസ്റ്ററുമായ വാണ്ട റോളര്‍ പറഞ്ഞു. ഇപ്പോള്‍ സഭാ ആരാധനയ്ക്കായി ചര്‍ച്ച് കെട്ടിടമില്ല.

 

എല്ലം തകര്‍ന്നു. സുവിശേഷകനും ഡോക്ടറുമായ ലൂയിസ് പാസ് പറയുന്നു. പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ട ആരാധനാലയങ്ങള്‍ പുതുക്കി പണിയുവാന്‍ വന്‍ സാമ്പത്തിക ബാദ്ധ്യതയായിരിക്കുകയാണ്. വിവിധ രാജ്യങ്ങളിലെ ക്രൈസ്തവ സഭകളും സംഘടനകളും സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

Categories: Breaking News, Global, Top News

About Author