ടെന്‍ഷന്‍ അടിക്കുമ്പോള്‍ പൂച്ചയെ തലോടാം; വാലാട്ടി സ്നേഹം തരും; തലയണ പൂച്ചകള്‍ വിപണിയില്‍

ടെന്‍ഷന്‍ അടിക്കുമ്പോള്‍ പൂച്ചയെ തലോടാം; വാലാട്ടി സ്നേഹം തരും; തലയണ പൂച്ചകള്‍ വിപണിയില്‍

ടെന്‍ഷന്‍ അടിക്കുമ്പോള്‍ പൂച്ചയെ തലോടാം; വാലാട്ടി സ്നേഹം തരും; തലയണ പൂച്ചകള്‍ വിപണിയില്‍
ടോക്കിയോ: മാനസിക പിരിമുറുക്കം അനുഭവിക്കുന്നവര്‍ അനേകരാണ്. അതില്‍നിന്നും മോചനം നേടാനായി പലരും പലവിധ മാര്‍ഗ്ഗങ്ങള്‍ അവലംമ്പിക്കാറുണ്ട്. ചിലര്‍ പാട്ടു പാടും, വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കും, മരുന്നുകളില്‍ ആശ്രയിക്കും.

 

എന്നാല്‍ മറ്റു ചിലര്‍ വളര്‍ത്തു മൃഗങ്ങളുടെ മൃദുവായ രോമങ്ങളിലൂടെ തലോടുകയാണ് ചെയ്യാറുള്ളത്. അവ വാലാട്ടി നമ്മോട് സ്നേഹം കാട്ടുന്നു. പക്ഷെ ഇതിനു പരിധികളുമുണ്ടുതാനും. വളര്‍ത്തു മൃഗങ്ങളെ മനുഷ്യരുടെ കിടക്കമേല്‍ കൊണ്ടുവന്നു തലോടാന്‍ സാധിക്കില്ലല്ലൊ. ഈ വിഷമം അനേകരെ അലട്ടുന്നുമുണ്ട്. ഇതിന് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഒരു ജാപ്പനീസ് കമ്പനി.

 

തലയില്ലാ പൂച്ചകളാണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. റോബോട്ടിക് വാലുകള്‍ ഉപയോഗിച്ചുള്ളതാണ് ഈ പൂച്ചകള്‍ ‍. ജാപ്പനീസ് കമ്പനിയായ യുക്കായി എഞ്ചിനിയറിംഗ് ആണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഈ തലയില്ലാ പൂച്ചയെ നിര്‍മ്മിച്ചിരിക്കുന്നത്. കൂബോ എന്നാണ് ഇവയ്ക്ക് പേരിട്ടിരിക്കുന്നത്. ടെന്‍ഷന്‍ വരുമ്പോള്‍ കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു വിഷാദിക്കേണ്ട.

 

കൂബോ നിങ്ങളുടെ കടക്കയില്‍ നിങ്ങള്‍ക്ക് ആശ്വാസം നല്‍കുമെന്നാണ് കമ്പനിയുടെ അവകാശവാദം. പതുപതുത്ത കുഷ്യനുകള്‍കൊണ്ടു നിര്‍മ്മിച്ചിരിക്കുന്ന, നമ്മുടെ തോലടലിന് അനുസരിച്ച് വാലാട്ടുന്ന ഒരു കുഷ്യനാണ് ഈ ജാപ്പനീസ് കമ്പനി തയ്യാറാക്കിയിരിക്കുന്നത്. എട്ട് മണിക്കൂര്‍ വരെ ചാര്‍ജ്ജിംഗ് നിലനില്‍ക്കുന്ന ഇതില്‍ യു.എസ്.ബി. വഴിയാണ് ചാര്‍ജ്ജ് ചെയ്യുന്നത്. ഈ തലയിണയില്‍ സ്നേഹത്തോടെ ഒന്നു തലോടുക മാത്രം.

 

തിരികെ സ്നേഹം കാണിക്കുന്നത് വാല്‍ ഇളക്കി അട്ടി പ്രതികരിച്ചുകൊണ്ടാണ്. 2018 ജൂണില്‍ ഈ തലയില്ലാ തലയിണകള്‍ വിപണിയിലെത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ഈ തലയിണയുടെ വില നൂറു ഡോളറാണ്. ഇന്ത്യയില്‍ ഏകദേശം ഏഴായിരത്തോളം രൂപ വരുമെന്നാണ് പ്രതീക്ഷ. ഹസ്കി ഗ്രേ, ഫ്രഞ്ച് ബ്രൌണ്‍ എന്നീ രണ്ടു കളറുകളില്‍ ഇവ ലഭ്യമാകും.

Categories: Breaking News, Health

About Author