‘സ്കൂള്‍ ദിവസം നിങ്ങളുടെ ബൈബിള്‍ കൊണ്ടുവരിക’ പരിപാടിയില്‍ യു.എസില്‍ വന്‍ പ്രതികരണം

‘സ്കൂള്‍ ദിവസം നിങ്ങളുടെ ബൈബിള്‍ കൊണ്ടുവരിക’ പരിപാടിയില്‍ യു.എസില്‍ വന്‍ പ്രതികരണം

‘സ്കൂള്‍ ദിവസം നിങ്ങളുടെ ബൈബിള്‍ കൊണ്ടുവരിക’ പരിപാടിയില്‍ യു.എസില്‍ വന്‍ പ്രതികരണം
വാഷിംഗ്ടണ്‍ ‍: അമേരിക്കയിലെ സ്കൂള്‍ കുട്ടികള്‍ക്ക് ദൈവവചനത്തിന്റെ പ്രാധാന്യവും മഹത്വവും ആഴമായി മനസ്സിലാക്കി കൊടുക്കുവാന്‍ പ്രചോദനമുണ്ടാക്കാനായി രൂപംകൊണ്ട ‘ബ്രിംങ് യുവര്‍ ബൈബിള്‍ റ്റു സ്കൂള്‍ ഡേ’ എന്ന ക്രിസ്ത്യന്‍ മിനിസ്ട്രിയുടെ ഈ വര്‍ഷത്തെ പരിപാടിയില്‍ വന്‍ പ്രതികരണം.

 

യു.എസിലെ 50 സ്റ്റേറ്റുകളിലെ സ്കൂളുകളില്‍ ആസൂത്രണം ചെയ്ത ‘സ്കൂള്‍ ദിവസം നിങ്ങളുടെ ബൈബിള്‍ കൊണ്ടു വരിക’ എന്ന പരിപാടിയില്‍ ലക്ഷക്കണക്കിനു കുട്ടികളാണ് അവരുടെ സ്വന്തം ബൈബിളുകള്‍ പാഠപുസ്തകത്തിനോടൊപ്പം ക്ലാസ്സ് മുറിയില്‍ കൊണ്ടുവന്ന് വായിച്ചത്. 2017 ഒക്ടോബര്‍ 5-നായിരുന്നു പരിപാടി ക്രമീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഏകദേശം മൂന്നര ലക്ഷം വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ സഹകരിച്ചത്.

 
ഈ പ്രാവശ്യം എത്ര കുട്ടികള്‍ പങ്കെടുത്തുവെന്ന് വ്യക്തമായ കണക്കുകള്‍ ലഭ്യമല്ല. എങ്കിലും മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ കുട്ടികള്‍ പങ്കെടുത്തതായി മിനിസ്ട്രിയുടെ നേതാവ് ജിം ഡാലി അഭിപ്രായപ്പെടുന്നു. കുട്ടികളില്‍ ദൈവവചനത്തിന്റെ സ്വാധിനം വര്‍ദ്ധിപ്പിക്കുവാനും ശരിയായ ജീവിതശൈലി രൂപപ്പെടുത്തിയെടുക്കുവാനും ലക്ഷ്യമിട്ടുകൊണ്ടാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് ഡാലി പറഞ്ഞു.

 

മറ്റെന്തിനേക്കാളും ഉപരി ബൈബിളിനെ കൂടുതലായി ആശ്രയിക്കാനും ഇത് ഉപകരിക്കും. യേശുക്രിസ്തുവില്‍ കൂടുതല്‍ വിശ്വസിച്ചും, ആശ്രയിച്ചും ജീവിക്കുവാന്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുക എന്നതാണ് നമ്മുടെ കര്‍ത്തവ്യം എന്നും ഡാലി പറഞ്ഞു. 2014-ലാണ് ഈ പരിപാടി ആരംഭിച്ചത്. ആദ്യം ഞങ്ങളുടെ സുഹൃത്തുക്കള്‍ മാത്രമായിരുന്നു പിന്‍ബലം. ഇപ്പോള്‍ എല്ലാവരും സഹകരിക്കുന്നു.

Categories: Breaking News, Top News, USA

About Author

Related Articles