ബ്രിട്ടനിലെ സ്കൂളുകളില്‍നിന്നും ബി.സി.യും എ.ഡി.യും നീക്കം ചെയ്യുന്നു

ബ്രിട്ടനിലെ സ്കൂളുകളില്‍നിന്നും ബി.സി.യും എ.ഡി.യും നീക്കം ചെയ്യുന്നു

ബ്രിട്ടനിലെ സ്കൂളുകളില്‍നിന്നും ബി.സി.യും എ.ഡി.യും നീക്കം ചെയ്യുന്നു
ലണ്ടന്‍ ‍: ലോക ചരിത്രത്തെ ബി.സി.യെന്നും (ബിഫോര്‍ ക്രൈസ്റ്റ്), എ.ഡി.യെന്നും (അനോ ഡോമിനി = ഇന്‍ ദി ഇയര്‍ ഓഫ് ദി ലോര്‍ഡ്) രണ്ടായി വിഭജിച്ച ക്രിസ്തുവിന്റെ നാമം ബ്രിട്ടനിലെ ചില സ്കൂളുകളിലെ പാഠപുസ്തകങ്ങളില്‍നിന്നും പുറത്താക്കുന്നു.

 

ലോകത്ത് ക്രൈസ്തവ ഭൂരിപക്ഷമുള്ള രാഷ്ട്രങ്ങളിലൊന്നായ ബ്രിട്ടനില്‍നിന്നും ഈ വാര്‍ത്ത കേള്‍ക്കുന്നതില്‍ ക്രൈസ്തവ ലോകം തന്നെ ലജ്ജിക്കുകയാണ്. ഇതര ക്രൈസ്തവ വിഭാഗങ്ങളുടെ ‘മനോവികാരങ്ങളെ വ്രണപ്പെടുത്തുന്ന’ യാതൊന്നും കുട്ടികള്‍ക്കിടിയില്‍ ഉണ്ടാകാന്‍ പാടില്ല എന്ന ന്യായീകരണമാണ് ബി.സി.യും, എ.ഡിയും നീക്കം ചെയ്യാനുള്ള തീരുമാനത്തിനു വിശദീകരണം നല്‍കുന്നത്.

 

ബ്രിട്ടനിലെ സ്റ്റാന്‍ഡിംഗ് അഡ്വൈസറി കൌണ്‍സില്‍സ് ഫോര്‍ റിലിജിയസ് എഡ്യൂക്കേഷന്‍ (എസ്.എ.സി.ആര്‍ ‍.ഇ) ന്റെ ബ്രിഗ്ട്ടണ്‍ ആന്റ് ഹോവ്, ഈസ്റ്റ് സസ്സക്ന്‍-ലെ സ്ഥാപനങ്ങളിലാണ് ബി.സി.യും, എ.ഡി.യും പാഠപുസ്തകങ്ങളില്‍നിന്നും നീക്കം ചെയ്യുവാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതിനു പകരം ബി.സി.ഇ. (ബിഫോര്‍ ദി കോമണ്‍ ഇറ)യും സി.ഇ. (ദി കോമണ്‍ ഇറ) യും ഉപയോഗിക്കാനാണ് നിര്‍ദ്ദേശം.

 
6-ാം നൂറ്റാണ്ടില്‍ത്തന്നെ പ്രചാരത്തിലിരുന്നുവെന്ന ന്യായവും ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നു. പുതിയ തീരുമാനത്തെത്തുടര്‍ന്ന് ക്രൈസ്തവര്‍ വന്‍ പ്രതിഷേധത്തിലാണ്. ക്രൈസ്തവ സമൂഹത്തെ പരസ്യമായി അവഹേളിക്കുക എന്ന ലക്ഷ്യമാണ് ഈ പുതിയ നീക്കത്തിനു പിന്നിലെന്ന് ക്രൈസ്തവരായ ബഹുഭൂരിപക്ഷവും വിശ്വസിക്കുന്നു. എന്നാല്‍ ബി.സി.യും, എ.ഡി.യും വേണ്ടെന്നു വെച്ച് തീരുമാനത്തിനു മുസ്ളീങ്ങളുടെയും, യെഹൂദന്മാരുടെയും പിന്തുണപോലുമില്ലെന്നുള്ളതാണ് വാസ്തവം. ഇത് അവരുടെ നേതാക്കന്മാരില്‍നിന്നുപോലും മനസ്സിലാക്കാന്‍ കഴിയും.

 

“ഇത് മുസ്ളീങ്ങളുടെ മനോവികാരങ്ങളെ വ്രണപ്പെടുത്തുമെന്നുള്ള അഭിപ്രായത്തില്‍ എനിക്കു വിശ്വാസമില്ല”. ബ്രിട്ടനിലെ മുസ്ളീം കൌണ്‍സില്‍ അസ്സിസ്റ്റന്റ് സെക്രട്ടറി ജനറല്‍ ഇമാം ഇബ്രാഹിം മോഗ്ര പറഞ്ഞു. അതുപോലെ യെഹൂദ നേതാവും ഇതേ അഭിപ്രായം പങ്കുവെയ്ക്കുന്നു. “ബി.സിയും എ.ഡി.യും സ്കൂള്‍ പാഠ്യ പദ്ധതിയില്‍ പരാമര്‍ശിക്കുന്നതുമൂലം ആര്‍ക്കെങ്കിലും മനോവികാരം വ്രണപ്പെടുന്നതായി എനിക്കു ചിന്തിക്കാനെ കഴിയുന്നില്ല”. ബ്രിട്ടീഷ്-യെഹൂദ ബോര്‍ഡ് ഓഫ് ഡപ്യൂട്ടീസ് വക്താവിന്റെ

 
വാക്കുകള്‍ ‍. കാന്റര്‍ബറി മുന്‍ ആര്‍ച്ച് ബിഷപ്പ് ലോഡ് കാരെ പറയുന്നത് – വളരെ മോശമായ നടപടിയെന്നാണ്. യേശുക്രിസ്തുവിന്റെ ജനനത്തോടുകൂടിയാണ് കാലഘട്ടത്തെ ബി.സി.യെന്നും എ.ഡി.യെന്നും രണ്ടായി വിഭജിച്ചത്. രണ്ടായിരത്തിലേറെ വര്‍ഷമായി ഈ കാലഘട്ടങ്ങളെ ലോകം അംഗീകരിച്ചു വരികയാണ്. ചരിത്രത്തെ വിഭജിച്ച ചരിത്ര പുരുഷനായ, ദൈവമായ ക്രിസ്തുവിനെത്തന്നെ മറക്കുകയാണ് ഇത്തരം നടപടികളിലൂടെ അധികൃതര്‍ ചെയ്യുന്നത്.

Categories: Breaking News, Europe

About Author