ഒന്നാം ദൈവാലയ കാലത്ത് ഭൂകമ്പത്തില്‍ തകര്‍ന്ന രഹസ്യ യെഹൂദ നഗരം കണ്ടെത്തി

ഒന്നാം ദൈവാലയ കാലത്ത് ഭൂകമ്പത്തില്‍ തകര്‍ന്ന രഹസ്യ യെഹൂദ നഗരം കണ്ടെത്തി

ഒന്നാം ദൈവാലയ കാലത്ത് ഭൂകമ്പത്തില്‍ തകര്‍ന്ന രഹസ്യ യെഹൂദ നഗരം കണ്ടെത്തി
യെരുശലേം: ഒന്നാം യെരുശലേം ദൈവാലയ കാലഘട്ടത്തില്‍ യെഹൂദന്മാരുടെ രഹസ്യ നഗരത്തിന്റെ അവശിഷ്ടങ്ങള്‍ ഗവേഷകര്‍ നടത്തിയ ഉല്‍ഖനനത്തില്‍ കണ്ടെത്തി.

 

ശമര്യയിലെ ബീറ്റ് എല്‍ നഗരത്തിനു സമീപമായി ഐ.ഡി.എഫ് സിവില്‍ മന്ത്രാലത്തിലെ പുരാവസ്തു ഗവേഷകര്‍ നടത്തിയ ഉല്‍ഖനനത്തിലാണ് പഴയ യെഹൂദ നഗരത്തിന്റെ തകര്‍ന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പാര്‍സ്യ കാലഘട്ടത്തിലും പിന്നീട് ഹെല്ല നിസ്റ്റിക് ഹസമോന്യന്‍ കാലഘട്ടത്തിലും തുടര്‍ന്നു റോമന്‍ സാമ്രാജ്യ കാലഘട്ടം വരെ ഈ നഗരം നിലനിന്നിരുന്നു.

 

അന്നൊക്കെ യെഹൂദന്മാര്‍ തങ്ങളുടെ രഹസ്യ നഗരമായി ഇവിടം കാത്തുസൂക്ഷിച്ചിരുന്നു. ഇവിടെ ധാരാളം താമസക്കാരുണ്ടായിരുന്നെന്നും രഹസ്യമായി സൈനിക പ്രദര്‍ശനവും നടത്തിയിരുന്നതായും ഗവേഷണത്തിനു നേതൃത്വം നല്‍കിയ യെവ്ഗനി അഹരോനോവിച്ച് അഭിപ്രായപ്പെടുന്നു. യെഹൂദന്മാരുടെ കാലത്ത് ഉപയോഗിച്ചിരുന്ന ചില സാധന സാമഗ്രികളും മുദ്രകളും, ഒലിവെണ്ണ സൂക്ഷിച്ചിരുന്ന വലിയ ജാറുകളും ഒക്കെ ഇവിടെനിന്ന് കണ്ടെടുക്കുകയുണ്ടായി. നീണ്ട വര്‍ഷംങ്ങള്‍ ഈ സ്ഥലം അവഗണിക്കപ്പെട്ടു കിടന്നു.

 

പിന്നീട് ബൈസെന്റൈന്‍ കാലഘട്ടം പിന്നിട്ട് ക്രിസ്ത്യാനികളുടെ ആരംഭ ഘട്ടത്തില്‍ ഇവിടെ ധാരാളം താമസക്കാരുണ്ടായിരുന്നു. 7-ാം നൂറ്റാണ്ടില്‍ മുസ്ളീങ്ങള്‍ ഇവിടം ആക്രമിച്ചു കൈയ്യടക്കിയപ്പോള്‍ ക്രിസ്ത്യാനികള്‍ ഇവിടെനിന്നും പാലായനം ചെയ്യുകയുണ്ടായി. എഡി 748-ല്‍ നടന്ന മഹാ ഭൂകമ്പത്തിലാണ് ഈ നഗരം നശിപ്പിക്കപ്പെട്ടതെന്ന് അഹരോനോവിച്ച് അഭിപ്രായപ്പെടുന്നു. അതിശയകരമായ കണ്ടെത്തലാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു.

Categories: Breaking News, Middle East

About Author