കൊതുകിനെ അകറ്റുന്ന മൊബൈല്‍ ഫോണ്‍ വിപണിയില്‍

കൊതുകിനെ അകറ്റുന്ന മൊബൈല്‍ ഫോണ്‍ വിപണിയില്‍

കൊതുകിനെ അകറ്റുന്ന മൊബൈല്‍ ഫോണ്‍ വിപണിയില്‍
മൊബൈല്‍ ഫോണുകളുടെ വരവ് ലോകത്ത് വന്‍ വിസ്മയമാണ് ഉണ്ടാക്കിയത്. ലോകംതന്നെ കൈകളില്‍ എത്തിയെന്ന് പലരും അവകാശപ്പെടുന്നു. മനുഷ്യനു ഗുണം ചെയ്യുന്ന മറ്റൊരു സേവനംകൂടി ഇനി മൊബൈലുകള്‍ ചെയ്യുവാന്‍ പോവുകയാണ്.

 

അതും ലോകം ഇന്ന് കുറെ വര്‍ഷങ്ങളായി യുദ്ധം ചെയ്തുകൊണ്ടിരിക്കുന്ന കൊതുകു വേട്ടയ്ക്കായി. കൊതുകുകളെ അകറ്റുന്ന മൊബൈല്‍ ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത് എല്‍ ‍.ജി. കമ്പനിയാണ്. ഇന്ത്യന്‍ വിപണിയില്‍ പുതുതായി ഇറക്കിയ കെ.7 ഐ ഫോണിലാണ് ഈ പ്രത്യോകതകളുള്ളത്. ആന്‍ഡ്രോയിഡ് മാഷ് മെലോയിലാണ് ഈ ഫോണുകള്‍ പ്രവര്‍ത്തിക്കുന്നത്. 5 ഇഞ്ച് എച്ച്.ഡി. ഡിസ്പ്ളേയും 2 ജി.ബി. റാമുമാണ് ഫോണിനുള്ളത്.

 

ഫോണിന്റെ സ്റ്റോറേജ് 16 ജി.ബി.യാണ്. കൊതുകുകളെ അകറ്റുന്ന അള്‍ട്രാസോണിക് ശബ്ദവീചികള്‍ പുറപ്പെടുവിക്കുന്ന ഒരു സാങ്കേതിക വിദ്യയാണ് കെ.7 ഐയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വിലയും സാധാരണക്കാര്‍ക്ക് താങ്ങാവുന്നതാണ് എന്നതാണ് പ്രത്യേകത. ഫോണിന്റെ വില 7,990 രൂപയാണ്.

Categories: Articles, Breaking News, Health

About Author