വരള്‍ച്ചയിലും ക്ഷാമത്തിലും ഉഗാണ്ട; ദുര്‍മന്ത്രവാദികളുട ശിശു നരബലി വര്‍ദ്ധിക്കുന്നു

വരള്‍ച്ചയിലും ക്ഷാമത്തിലും ഉഗാണ്ട; ദുര്‍മന്ത്രവാദികളുട ശിശു നരബലി വര്‍ദ്ധിക്കുന്നു

വരള്‍ച്ചയിലും ക്ഷാമത്തിലും ഉഗാണ്ട; ദുര്‍മന്ത്രവാദികളുട ശിശു നരബലി വര്‍ദ്ധിക്കുന്നു
കട്ടാബി: കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ ഉഗാണ്ട കടുത്ത വരള്‍ച്ചയിലും ക്ഷാമത്തിലും പൊറുതി മുട്ടുകയാണ്. പട്ടിണിയും ദുരിതവുമായി കഴിയുന്ന ജനങ്ങളെ ദുര്‍മന്ത്രവാദികള്‍ മുതലെടുത്തു ചൂഷണം ചെയ്യുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്.

 

കുടിവെള്ളത്തിനും ആഹാരത്തിനുമായി ജനം നെട്ടോട്ടമോടുമ്പോള്‍ ചിലര്‍ പെട്ടന്നു ക്ഷാമത്തെ അതിജീവിക്കുവാനും സമൃദ്ധിയുണ്ടാകുവാനുമായി സമീപിക്കുന്നത് ദുര്‍മന്ത്രവാദികളെയാണ്. ഇവര്‍ ഇതിനു പരിഹാരമായി നിര്‍ദ്ദേശിക്കുന്നത് ശിശു നരബലിയാണ്.

 

രാജ്യത്ത് ഇത്തരം അന്ധവിശ്വാസങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചില ഗോത്രവിഭാഗക്കാരുടെ ആചാരപ്രകാരം കുട്ടികളെ ജീവനോടെ ബലി കഴിക്കുന്ന സംഭവങ്ങള്‍ കൂടിവരികയാണെന്ന് ക്യാമ്പിസി ചൈല്‍ഡ് കെയര്‍ മിനിസ്ട്രീസ് നേതാവ് പാസ്റ്റര്‍ പീറ്റര്‍ സെവാക്രിയാങ്ങ പറഞ്ഞു.

 
കുട്ടികളെയും മാനസിക നില തെറ്റിയ മുതിര്‍ന്നവരെയും തട്ടിക്കൊണ്ടുപോയി മന്ത്രവാദം നടത്തി ജീവനോടെ ശരീരഭാഗങ്ങള്‍ കീറിയെടുത്ത് ഇഷ്ട ദേവന്മാര്‍ക്കും ദേവതകള്‍ക്കും യാഗം അര്‍പ്പിക്കുന്ന ക്രൂരതയാണു നടന്നു വരുന്നത്. ഞങ്ങള്‍ ഇതിനെതിരെ ശക്തമായി പ്രവര്‍ത്തിച്ചു വരുന്നു. പോലീസിനെ സഹായിക്കുകയും ദുരന്തത്തിനിരയായ കുടുംബങ്ങളെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്തു വരുന്നതായി പാസ്റ്റര്‍ പീറ്റര്‍ പറയുന്നു.

 

കഴിഞ്ഞ വര്‍ഷം രാജ്യത്ത് 7 കുട്ടികളെ ഇത്തരത്തില്‍ നരബലി കഴിച്ചു. 2015-ല്‍ 7 കുട്ടികളെയും 6 മുതിര്‍ന്നവരെയും ബലി കഴിച്ചു. ഇതിനെതിരായി ശക്തമായ പ്രതിരോധ നടപടികള്‍ ആരംഭിച്ചതായി ആന്റി-ഹ്യൂമന്‍ സാക്രിഫൈസ് ആന്റ് ട്രാഫിക്കിംഗ് ടാസ്ക് ഫോഴ്സിന് നേതൃത്വം വഹിക്കുന്ന ഒരു ഉദ്യോഗസ്ഥ മേധാവി മോസസ് ബാനോഗ പറഞ്ഞു.

 

ഈ മാസം മാത്രം ഇത്തരം കേസില്‍ 44 പേരെ പോലീസ് അറസ്റ്റു ചെയ്തു. ഇവരില്‍ സ്ത്രീകളും കുട്ടികളും ഇരയായിട്ടുണ്ട്. ഒരു പ്രതി താന്‍ 8 സ്ത്രീകളെ നരബലിയ്ക്കായി കൊലപ്പെടുത്തിയെന്ന് പോലീസിനോട് സമ്മതിച്ചു. നരബലിക്കെതിരെ ഉഗാണ്ടന്‍ സര്‍ക്കാര്‍ ശക്തമായ നടപടികളെടുക്കുന്നുണ്ടെങ്കിലും ആചാരത്തിന്റെ ഭാഗമായി പലരും ഇത്തരം നീചകൃത്യങ്ങളിലേക്ക് തിരിയുകയാണ് പതിവ്.

Categories: Breaking News, Global

About Author