ഇറാനില്‍ ഇസ്ളാം മതം വിട്ട 20 പേര്‍ സ്നാനമേറ്റു

ഇറാനില്‍ ഇസ്ളാം മതം വിട്ട 20 പേര്‍ സ്നാനമേറ്റു

ഇറാനില്‍ ഇസ്ളാം മതം വിട്ട 20 പേര്‍ സ്നാനമേറ്റു
ടെഹ്റാന്‍ ‍: യേശുക്രിസ്തുവിങ്കലേക്കു കടന്നു വരുന്നവരുടെ എണ്ണം അതിവേഗം വര്‍ദ്ധിച്ചു വരുന്ന ഇറാനില്‍ ഇസ്ളാം മതത്തില്‍നിന്നും നേരത്തെയും, ഈ അടുത്ത കാലത്തും രക്ഷിക്കപ്പെട്ടുവന്ന 20 പേരാണ് സ്നാനപ്പെട്ടത്.

 

ഇറാനില്‍ മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് വധശിക്ഷയോ, ജയില്‍ വാസമോ ലഭിക്കാവുന്ന സാഹചര്യം നിലനില്‍ക്കുന്നതിനിടെയാണ് വിശ്വാസികള്‍ ധൈര്യമായി കര്‍ത്താവിനെ ജലത്തില്‍ സാക്ഷീകരിച്ചത്. ഇവര്‍ ഇറാനു വെളിയില്‍ പോയാണ് സ്നാനമേറ്റത്.

 

തുടര്‍ന്നു സ്വന്തം മാതൃ രാജ്യത്ത് കഴിഞ്ഞയാഴ്ച തിരിച്ചെത്തുകയുണ്ടായി. സ്ത്രീകളും, യുവജനങ്ങളും, പ്രായമായവരും സ്നാനമേറ്റവരിലുണ്ട്. പലരും വര്‍ഷങ്ങള്‍ക്കു മുമ്പ് രക്ഷിക്കപ്പെട്ട് ഇറാനിലെ രഹസ്യ സഭകളില്‍ കര്‍ത്താവിനെ ആരാധിച്ചു വരുന്നവരാണ്. ഒരു ഹൌസ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തിലായിരുന്നു സ്നാന ശുശ്രൂഷ.
സാധാരണ വിശ്വാസികള്‍ സ്നാനമേല്‍ക്കുന്നത് വിദേശ രാജ്യങ്ങളിലാണ്.

 

ഈ വിവരം ഇറാന്‍ ഭരണകൂടം അറിഞ്ഞാല്‍ കടുത്ത ശിക്ഷയാണ് നല്‍കുന്നത്. ക്രിസ്തുവിശ്വാസത്തിന്റെ പേരില്‍ നാടും വീടും തൊഴിലും ഒക്കെ നഷ്ടപ്പെട്ട ആയിരക്കണക്കിനു വിശ്വാസികളുണ്ട്. സ്നാനപ്പടാനുള്ള യാത്രയ്ക്കായി മാസങ്ങള്‍ക്കു മുമ്പേ രഹസ്യമായ തയ്യാറെടുപ്പുകള്‍ നടന്നു വരികയായിരുന്നു.

 

“ഞാന്‍ കഴിഞ്ഞ 9 വര്‍ഷമായി സ്നാനപ്പെടാനുള്ള അവസരത്തിനായി കാത്തിരിക്കുകയായിരുന്നു” ഹെദിയ എന്ന വിശ്വാസി സന്തോഷത്തോടെ പറയുന്നു. 53 കാരനായ ഫാരിബോര്‍ഡ് ഈ ശുഭ സന്ദര്‍ഭത്തിനായി 10 വര്‍ഷത്തോളം കാത്തിരുന്നതായി പറഞ്ഞു. 16 വയസ്സുള്ള ബിറ്റ 4 വര്‍ഷം മുമ്പാണ് രക്ഷിക്കപ്പെട്ടത്. ഇപ്പോള്‍ സ്നാനപ്പെടുവാനിടയായി. മജീദ് എന്ന യുവാവും തന്റെ മാതാപിതാക്കളും സഹോദരിയും സ്നാനപ്പെട്ടവരില്‍ പെടുന്നു.

 

ഇലാഹി എന്ന യുവതി തനിക്ക് ഇസ്ളാം മതത്തില്‍നിന്നു ലഭിക്കാത്ത സന്തോഷം ഇപ്പോള്‍ ലഭിച്ചിരിക്കുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്നു. 1994-ല്‍ വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെട്ട അസ്സംബ്ളീസ് ഓഫ് ഗോഡ് ചര്‍ച്ച് പാസ്റ്ററായിരുന്ന ഹെയ്ക് ഹോവ് സെപ്യന്റെ സഹോദരന്‍ എഡ്വര്‍ഡ് ഹോവ് സെപ്യനും സ്നാനപ്പെട്ടവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു.

About Author