കര്‍ണ്ണാടകയില്‍ ആരാധനാ ഹാളില്‍ തീയിട്ടു, വന്‍ നാശനഷ്ടം

കര്‍ണ്ണാടകയില്‍ ആരാധനാ ഹാളില്‍ തീയിട്ടു, വന്‍ നാശനഷ്ടം

കര്‍ണ്ണാടകയില്‍ ആരാധനാ ഹാളില്‍ തീയിട്ടു, വന്‍ നാശനഷ്ടം
ചിത്രദുര്‍ഗ്ഗ: കര്‍ണ്ണാടകയില്‍ അര്‍ദ്ധരാത്രിയുടെ മറവില്‍ സഭാ ഹാളിനുള്ളില്‍ അജ്ഞാതര്‍ തീയിട്ടതിനെത്തുടര്‍ന്നുണ്ടായ അഗ്നിബാധയില്‍ വന്‍ നാശനഷ്ടമുണ്ടായി.

 

സെപ്റ്റംബര്‍ 17-ന് മൊളകല്‍മുരു താലൂക്കിലെ ബി.ജി. കേരി ഗ്രാമത്തിലെ ഷാലോം അസ്സംബ്ളീസ് ഓഫ് ഗോഡ് ചര്‍ച്ചിന്റെ ആരാധനാലയത്തിലാണ് തീപിടുത്തത്തില്‍ നാശനഷ്ടമുണ്ടായത്. അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. പുലര്‍ച്ചെ ചില വിശ്വസികള്‍ സഭാ ശുശ്രൂഷകനായ പാസ്റ്റര്‍ വഡ്ഡാര്‍ നാഗരാജ (38) താമസിക്കുന്ന സ്ഥലത്തെത്തി അദ്ദേഹത്തോട് വിവരം അറിയിക്കുകയായിരുന്നു.

 

ഉടന്‍തന്നെ പാസ്റ്ററും വിശ്വാസികളും ചേര്‍ന്നു സഭാഹാളില്‍ എത്തിയപ്പോള്‍ തീ ഏറെക്കുറെ പടര്‍ന്നു പന്തലിച്ചിരുന്നു. ചര്‍ച്ചിനുള്ളിലെ അലമാര, ഫര്‍ണ്ണീച്ചറുകള്‍ ‍, ബൈബിളുകള്‍ ‍, സുവിശേഷ പ്രതികള്‍ ‍, മറ്റു രേഖകള്‍ ‍, ആംപ്ളിഫയര്‍ ‍, ഹോം തീയറ്റര്‍ ‍, മ്യൂസിക് പി.എ. സിസ്റ്റംസ്, ഡി.വി.ഡി. പ്ലെയര്‍ ‍, 4 മൈക്കുകള്‍ ‍, 150 ഡിവിഡി കാസറ്റുകള്‍ ‍, 24 കസേരകള്‍ ‍, പായകള്‍ ‍, ഫാനുകള്‍ എന്നിവ അഗ്നിക്കിരയായി.

 

ഇവിടെ 150-ഓളം വിശ്വാസികള്‍ ആരാധനയ്ക്കായി കടന്നു വരാറുണ്ട്. കഴിഞ്ഞ 3 വര്‍ഷമായി പാസ്റ്റര്‍ വഡ്ഡാര്‍ നാഗരാജ ഈ സഭയുടെ ശുശ്രൂഷകനായി സേവനം അനുഷ്ഠിച്ചു വരുന്നു. അയലത്തെ താമസക്കാരുമായി നല്ല ബന്ധത്തിലാണ്.

 

സഭയ്ക്ക് പ്രത്യക്ഷത്തില്‍ ശത്രുക്കളാരുമില്ലെന്ന് പാസ്റ്റര്‍ പറയുന്നു. ഉടന്‍തന്നെ പോലീസില്‍ വിവരം അറിയിച്ചതിനാല്‍ പിറ്റേദിവസം പകല്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി എഫ്.ഐ.ആര്‍ ‍. തയ്യാറാക്കി. സംഭവത്തില്‍ ആരേയും പിടികൂടിയിട്ടില്ല. ഒന്നരലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

Categories: Breaking News, India

About Author