അമേരിക്കയില്‍ ചര്‍ച്ചില്‍ വെടിവെയ്പ്, സ്ത്രീ മരിച്ചു, 7 പേര്‍ക്ക് പരിക്ക്

അമേരിക്കയില്‍ ചര്‍ച്ചില്‍ വെടിവെയ്പ്, സ്ത്രീ മരിച്ചു, 7 പേര്‍ക്ക് പരിക്ക്

അമേരിക്കയില്‍ ചര്‍ച്ചില്‍ വെടിവെയ്പ്, സ്ത്രീ മരിച്ചു, 7 പേര്‍ക്ക് പരിക്ക്
നാഷ് വില്ലി: അമേരിക്കയില്‍ ഞായറാഴ്ച സഭാ ആരാധന കഴിഞ്ഞ സമയത്ത് യുവാവ് നടത്തിയ വെടിവെയ്പില്‍ ഒരു സ്ത്രീ മരിക്കുകയും 7 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

 

നാഷ് വില്ലിയിലെ അന്ത്യോയ്ക്കിലെ ബര്‍നറ്റി ചാപ്പല്‍ ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് സഭയുടെ ആരാധനാലയത്തിനു മുന്നിലായിരുന്നു വെടിവെയ്പ്. സെപ്റ്റംബര്‍ 24-ന് രാവിലെ 11 മണിക്കായിരുന്നു സംഭവം. ആരാധന കഴിഞ്ഞ് ജനം പുറത്തേക്കിറങ്ങുമ്പോള്‍ മുഖംമൂടി ധരിച്ചെത്തിയ ഇമ്മാനുവേല്‍ കിഡിഗ സാംസണ്‍ (25) എന്ന യുവാവ് വിശ്വാസികള്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു.

 

സ്മിയ സ്വദേശിനിയായ വീട്ടമ്മ മെലാനി ക്രോ സ്മിത്ത് (38) ആണ് കൊല്ലപ്പെട്ടത്. സഭാ പാസ്റ്റര്‍ ജോയ് സ്പാന്‍ (66), ഭാര്യ പെഗ്ഗി (65), വില്യം ജെങ്കിന്‍സ് (83), മര്‍ളിനി ജെങ്കിന്‍സ് (84), ലിണ്ട ബസ്ക് (68), കാതറീന്‍ ഡിക്കേഴ്സണ്‍ (67), എങ്കിള്‍ (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പ്രതി ഇമ്മാനുവേല്‍ തോക്കു ചൂണ്ടി ആളുകള്‍ക്കിടയിലേക്ക് ഓടുമ്പോള്‍ പാസ്റ്റര്‍ എല്ലാവരും ഓടിക്കോ, വെടിവെയ്ക്കുന്നു എന്ന് ഉച്ചത്തില്‍ വിളിച്ചു കൂവിയതിനാല്‍ കൂടുതല്‍ ആളപായമുണ്ടായില്ല.

 

പ്രതിയെ സ്ഥലത്തുള്ള എല്ലാവരും കൂടി കീഴ്പ്പെടുത്തി പോലീസില്‍ ഏല്‍പ്പിച്ചു. ഇതിനിടയില്‍ സ്വയം വെടിയേറ്റ് പ്രതിക്കും പരിക്കേറ്റു. എല്ലാവരേയും പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ദൈവകൃപയാല്‍ അപകടമുള്ളതല്ല. ഇമ്മാനുവേല്‍ കഴിഞ്ഞ 2 വര്‍ഷമായി ഈ സഭയില്‍ വരാറുണ്ടെന്ന് വിശ്വാസികള്‍ പറയുന്നു.

 

മൊത്തം 42 പേര്‍ ആരാധനയ്ക്കായി വന്നിട്ടുണ്ടായിരുന്നു. സംഭവത്തിന്റെ നിജസ്ഥിതി എന്താണെന്ന് വ്യക്തമല്ല. ഇമ്മാനുവേല്‍ സുഡാനില്‍ നിന്നും 1996-ല്‍ വന്ന് യു.എസ്. പൌരത്വം സ്വീകരിച്ച് താമസിക്കുന്ന ആളാണ്.

Categories: Breaking News, USA

About Author