ഒന്നാം യെരുശലേം ദൈവാലയ കാലഘട്ടത്തിലെ മുദ്രകള്‍ കണ്ടെടുത്തു

ഒന്നാം യെരുശലേം ദൈവാലയ കാലഘട്ടത്തിലെ മുദ്രകള്‍ കണ്ടെടുത്തു

ഒന്നാം യെരുശലേം ദൈവാലയ കാലഘട്ടത്തിലെ മുദ്രകള്‍ കണ്ടെടുത്തു
യെരുശലേം: ഒന്നാം യെരുശലേം ദൈവാലയ കാലഘട്ടത്തില്‍ ഉപയോഗത്തിലിരുന്ന മുദ്രകള്‍ പുരാവസ്തു ഗവേഷകര്‍ കുഴിച്ചെടുത്തു. യെരുശലേമിലെ ദാവീദിന്റെ നഗരത്തില്‍ നാഷണല്‍ പാര്‍ക്കിനു സമീപം നടത്തിയ ഉല്‍ഖനനത്തിലാണ് വിവിധ തരത്തിലുള്ള മുദ്രകള്‍ കണ്ടെടുത്തത്.

 

ഇതില്‍ ബൈബിളില്‍ പരാമര്‍ശിച്ചിരിക്കുന്ന വ്യക്തികളുടെ പേരുകളും ഉണ്ട്. കട്ടിയുള്ള കളിമണ്ണില്‍ നിര്‍മ്മിച്ച ചെറിയ മുദ്രകളാണ് ഗവേഷകര്‍ കുഴിച്ചെടുത്തത്. ഹീബ്രു ഭാഷയില്‍ കൊത്തിവെച്ച പേരുകളില്‍ ‘Achiav ben Menachem’ എന്ന പേരുകളുമുണ്ട്. മെനാഖേം യിസ്രായേലിലെ ഒരു രാജാവായിരുന്നു. എന്നാല്‍ അഖിയാവ് എന്ന പേര് നേരിട്ട് ബൈബിളില്‍ കാണുവാന്‍ സാധിക്കുന്നില്ല.

 

ഒരു പക്ഷെ ഏലിയാവ് പ്രവാചകന്റെ കാലത്തെ ആഹാബ് രാജാവിന്റെ പേരായിരിക്കാം ഇതെന്നു ഇല്‍ഖനനത്തിനു നേതൃത്വം നല്‍കിയ യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിറ്റിയിലെ ഗവേഷകരായ ഓര്‍ട്ടല്‍ ചലാഫും ഡോജോ ഉസിയേലും അഭിപ്രായപ്പെടുന്നു. ഡസന്‍ കണക്കിനു മുദ്രകളാണ് കണ്ടെടുത്തതെന്നും ഇവ യെഹൂദാ രാജാവായ ഹിസ്ക്കിയാവിന്റെ കാലം (700 ബി.സി.) മുതല്‍ യെരുശലേമിന്റെ തകര്‍ച്ചാകാലം (586 ബി.സി.) വരെ ഉപയോഗിച്ചവയായിരിക്കാമെന്നും ഗവേഷകര്‍ കരുതുന്നു.

 

ഈ പ്രദേശം അന്നു ശക്തമായ ഭരണ നിര്‍മ്മാണ കേന്ദ്രവും അന്നത്തെ ആളുകള്‍ പൌരബോധമുള്ളവരായിരുന്നെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. മുദ്രകളില്‍ ആലേഖനം ചെയ്തിരിക്കുന്ന വാചകങ്ങള്‍ കൂടുതല്‍ പഠനത്തിനായി ഉപയോഗിക്കുവാനുള്ള ശ്രമത്തിലാണ് പുരാവസ്തു ഗവേഷകര്‍ ‍. പുരാതന കാലം മുതല്‍ യിസ്രായേല്‍ മക്കള്‍ അവരുടെ പേരുകള്‍ ആലേഖനം ചെയ്തിരിക്കുന്ന മുദ്രകള്‍ ഉപയോഗിച്ചിരുന്നതായി ചരിത്രകാരന്മാര്‍ പറയുന്നു.

 

മാത്രമല്ല യഹോവയായ ദൈവം മോശ മുഖാന്തിരം യിസ്രായേല്‍ ജനത്തിനു നല്‍കിയ കല്‍പ്പനയില്‍ മുദ്രയുടെ കാര്യം പ്രത്യേകം പറഞ്ഞിരുന്നു. “രത്ന ശില്‍പ്പിയുടെ പണിയായി മുദ്രക്കൊത്തുപോലെ രണ്ടു കല്ലിലും യിസ്രായേല്‍ മക്കളുടെ പേര്‍ കൊത്തേണം. അവ പോന്തടങ്ങളില്‍ പതിക്കേണം” (പുറ. 28:11) എന്നും ബൈബിളില്‍ പരാമര്‍ശിച്ചിരിക്കുന്നു.

About Author