മ്യാന്‍മര്‍ ‍: രോഹിന്‍ഗ്യകള്‍ക്കു സമാനമായി ക്രൈസ്തവരും പീഢനങ്ങള്‍ സഹിക്കുന്നു

മ്യാന്‍മര്‍ ‍: രോഹിന്‍ഗ്യകള്‍ക്കു സമാനമായി ക്രൈസ്തവരും പീഢനങ്ങള്‍ സഹിക്കുന്നു

മ്യാന്‍മര്‍ ‍: രോഹിന്‍ഗ്യകള്‍ക്കു സമാനമായി ക്രൈസ്തവരും പീഢനങ്ങള്‍ സഹിക്കുന്നു
ചിന്‍ ‍: ലോകം മ്യാന്‍മറിലെ രോഹിന്‍ഗ്യ മുസ്ളീങ്ങളുടെ അവസ്ഥയെക്കുറിച്ച് ചര്‍ച്ചകളും വിമര്‍ശനങ്ങളും നടത്തുന്ന സമയമാണിപ്പോള്‍ ‍.

 

ബുദ്ധമത ഭൂരിപക്ഷമുള്ള, പട്ടാളഭരണത്തിന്‍ കീഴിലുള്ള മ്യാന്‍മറില്‍നിന്നും രോഹിന്‍ഗ്യ മുസ്ളീങ്ങള്‍ മറ്റു രാജ്യങ്ങളിലേക്കു അഭയാര്‍ത്ഥികളായി പാലായനം ചെയ്യുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഭരണകൂടവും തീവ്രവാദ ബുദ്ധമതസംഘടനകളും, സന്യാസി മസൂഹവും എല്ലാം കൂടി രോഹിന്‍ഗ്യകളെ മ്യാന്‍മറില്‍നിന്നും തുരത്തുവാനുള്ള പരിശ്രമത്തിലാണ്. രോഹിന്‍ഗ്യകളുടെയിടയില്‍ ഇസ്ളാമിക തീവ്രവാദികളുണ്ടെന്ന് ആരോപിച്ചാണ് പ്രധാനമായും ഇവരോട് രാജ്യം വിട്ടു പോകാന്‍ പ്രേരിപ്പിക്കുന്ന മുഖ്യ ഘടകം.

 

എന്തായാലും സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കമുള്ള ലക്ഷക്കണക്കിനു നിരപരാധികളായ രോഹിന്‍ഗ്യകള്‍ വീടും നാടും ഉപേക്ഷിച്ചു പോകേണ്ടതായി വന്നത് മനുഷ്യത്യ രഹിതമായ സമീപനമാണെന്ന് പ്രത്യേകം പറയേണ്ടതില്ല.
ഇതുപോലെ സമാനമായ പീഢനങ്ങളാണ് ക്രൈസ്തവ സമൂഹവും മ്യാന്‍മറില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഭരണകൂടത്തിന്റെ കാവല്‍ക്കാരായ പട്ടാളവും, ബുദ്ധമത തീവ്രവാദി സംഘടനകളും ബുദ്ധസന്യാസികളുമൊക്കെ വര്‍ഷങ്ങളായി ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവരെ പീഢിപ്പിക്കുകയും നീതി നിഷേധം കാട്ടുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.

 

നിരവധി ക്രൈസ്തവ പുരോഹിതരും, പാസ്റ്റര്‍മാരും, വിശ്വാസികളും, മിഷണറിമാരും ആക്രമണങ്ങള്‍ക്കു വിധേയരായി പലപ്പോഴായി കൊലചെയ്യപ്പെട്ടിട്ടുണ്ട്. വീടുകളും ആരാധനാലയങ്ങളും തകര്‍ക്കപ്പെട്ടു. ഒരു രാജ്യത്തെ പൌരന്മാര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യം നിഷേധിക്കപ്പെടുന്നു. കാരന്‍ വിഭാഗത്തില്‍പ്പെട്ട ക്രൈസ്തവര്‍ പ്രധാനമായും താമസിക്കുന്നത് കിഴക്കന്‍ പ്രദേശങ്ങളിലാണ്.

 

തായ്ലന്റിനോടു ചേര്‍ന്നു കിടക്കുന്ന സ്ഥലമാണിത്. കൂടാതെ കച്ചിന്‍ ‍, നാഗ തുടങ്ങിയ വടക്കന്‍ പ്രദേശങ്ങളിലും ചാന്‍ സംസ്ഥാനത്തുമാണ് ക്രൈസ്തവര്‍ അധികവും വസിക്കുന്നത്. ഇവിടങ്ങളില്‍ ആരാധനാ സ്വാതന്ത്ര്യം തടയുകയും ആക്രമണം നടത്തുന്നതും പതിവാണ്. ക്രൈസ്തവര്‍ പല ആക്രമണങ്ങളിലും പ്രതികരിക്കാറില്ല. ഇത് മുതലെടുത്തു ഭീഷണിയും പീഢനങ്ങളും പതിവാക്കിയിരിക്കുകയാണ്. ഈ വസ്തുതകളൊന്നും പുറം ലോകമോ, മനുഷ്യ സ്നേഹകളോ, മനുഷ്യാവകാശ സംഘടനകളോ ചര്‍ച്ച ചെയ്യാറില്ലെന്നുള്ളതാണ് വാസ്തവം.

Categories: Breaking News, Global

About Author