21 ഈജിപ്റ്റ് ക്രൈസ്തവരെ കഴുത്തറത്തുകൊന്ന 7 തീവ്രവാദികള്‍ക്ക് വധശിക്ഷ

21 ഈജിപ്റ്റ് ക്രൈസ്തവരെ കഴുത്തറത്തുകൊന്ന 7 തീവ്രവാദികള്‍ക്ക് വധശിക്ഷ

21 ഈജിപ്റ്റ് ക്രൈസ്തവരെ കഴുത്തറത്തുകൊന്ന 7 തീവ്രവാദികള്‍ക്ക് വധശിക്ഷ
കെയ്റോ: ഈജിപ്റ്റ് പൌരന്മാരായ 21 ക്രൈസ്തവരെ ലിബായായില്‍ കഴുത്തറത്തുകൊന്ന കേസില്‍ 7 ഐ.എസ്. തീവ്രവാദികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചു.

 

ലിബിയയായില്‍ തൊഴില്‍ ചെയ്യുവാനായി പോയ ഈജിപ്റ്റുകാരായ കോപ്റ്റിക് ക്രൈസ്തവരെ ഐ.എസ്. തീവ്രവാദികള്‍ പിടികൂടി ക്രൈസ്തവ വിശ്വാസം തള്ളിപ്പറയുവാന്‍ ആവശ്യപ്പെട്ടു. എല്ലാവരും കര്‍ത്താവായ യേശുക്രിസ്തുവില്‍ ഉറച്ചു വിശ്വസിച്ചു നിന്നതിനാല്‍ തീവ്രവാദികള്‍ ട്രിപ്പോളിക്കു സമീപമുള്ള ബീച്ചില്‍ 21 ക്രൈസ്തവരെയും കൈകള്‍ ബന്ധിച്ച് ഓറഞ്ച് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിപ്പിച്ച് മുട്ടിന്മേല്‍ നിര്‍ത്തി വെടിവെച്ച് കൊല്ലുന്ന വീഡിയോ ദൃശ്യം 2015 ഫെബ്രുവരി 15-നു പോസ്റ്റു ചെയ്തിരുന്നു.

 

ഈ സംഭവം ലോകത്ത് വന്‍ പ്രതിഷേധത്തിനു കാരണമായി. കൊല്ലപ്പെട്ടവരുടെ വിശ്വാസ ധീരതയെ എല്ലാവരും പ്രകീര്‍ത്തിക്കുകയുണ്ടായി. ലോക രാഷ്ട്രങ്ങളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഈജിപ്റ്റും ശക്തമായി ഐ.എസിനെതിരെ രംഗത്തു വരികയുണ്ടായി. സംഭവത്തില്‍ ഈ കേസുമായി ബന്ധമുള്ള 7 തീവ്രവാദികള്‍ക്കാണ് ഈജിപ്റ്റിലെ കോടതി ശനിയാഴ്ച ശിക്ഷ വിധിച്ചത്.

 

വളരെ ഗൂഢാലോചന നടത്തിയുണ്ടാക്കിയ അറും കൊലയായിരുന്നു നടന്നതെന്ന് കോടതി നിരീക്ഷിച്ചു. മാര്‍സ മട്രൂവിലെ ജിഹാദി ക്യാമ്പിലെ അംഗങ്ങളാണ് ശിക്ഷ വിധിക്കപ്പെട്ട അക്രമികള്‍ ‍. സംഭവുമായി ബന്ധമുള്ള മറ്റ് 13 പേര്‍ക്കെതിരെയും വിചാരണ നടന്നു വരികയാണ്. നവംബര്‍ മാസത്തില്‍ വിധി വരും.

 

ഈജിപ്റ്റിലെ ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവര്‍ തീവ്രവാദികളില്‍നിന്നു പലവിധത്തിലുമുള്ള ആക്രമണങ്ങളെ അതിജീവിച്ചു വരികയാണ്. നിരവധി ക്രൈസ്തവര്‍ മതമൌലിക വാദികളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

About Author