ഈജിപ്റ്റില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയിച്ച് കൊണ്ടുപോയി തീവ്രവാദികള്‍ക്കു നല്‍കിയ മുന്‍ മുസ്ളീമിന്റെ വെളിപ്പെടുത്തല്‍

ഈജിപ്റ്റില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയിച്ച് കൊണ്ടുപോയി തീവ്രവാദികള്‍ക്കു നല്‍കിയ മുന്‍ മുസ്ളീമിന്റെ വെളിപ്പെടുത്തല്‍

ഈജിപ്റ്റില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയിച്ച് കൊണ്ടുപോയി തീവ്രവാദികള്‍ക്കു നല്‍കിയ മുന്‍ മുസ്ളീമിന്റെ വെളിപ്പെടുത്തല്‍
കെയ്റോ: ഈജിപ്റ്റില്‍ ന്യൂനപക്ഷ വിഭാഗമായ കോപ്റ്റിക് ക്രൈസ്തവ പെണ്‍കുട്ടികളെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി തീവ്രവാദികള്‍ക്കു നല്‍കി പണം വാങ്ങിയിരുന്ന മുന്‍ മുസ്ളീമിന്റെ വെളിപ്പെടുത്തല്‍ കേട്ട് ക്രൈസ്തവ ലോകം ഞെട്ടി.

 

അടുത്ത കാലത്ത് ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനിയായി ജീവിക്കുന്ന ഒരു യുവാവാണ് ഈജിപ്റ്റിലെ പ്രണയത്തിന്റെ പേരിലുള്ള ചതിയും ക്രൂരതയും വെളിപ്പെടുത്തിയത്. ഇദ്ദേഹത്തിനു ജീവനു ഭീഷണിയുള്ളതിനാല്‍ ‘ജി’ എന്ന പേരാണു വാര്‍ത്തകളില്‍ ഉപയോഗിക്കുന്നത്. താന്‍ ഇസ്ളാം മതത്തിലായിരുന്നപ്പോള്‍ ഇസ്ളാമിക തീവ്രവാദികളുമായി ബന്ധമുണ്ടായിരുന്നു.

 

ക്രിസ്തീയ കുടുംബങ്ങളിലെ കൌമാരക്കാരികളെയും യുവതികളെയും പ്രണയം നടിച്ച് വലയിലാക്കി തട്ടിക്കൊണ്ടുപോയി തീവ്രവാദികള്‍ക്കു നല്‍കി പണം വാങ്ങുന്ന പ്രത്യേക നെറ്റ് വര്‍ക്ക് സംഘം ഈജിപ്റ്റില്‍ സജീവമാണ്. ജി എന്ന പേരില്‍ അറിയപ്പെടുന്ന യുവാവു തന്നെ ഈ കാര്യം വ്യക്തമാക്കുന്നു.

 
ഇസ്ളാമിക മോസ്ക്കുകളിലും തീവ്രവാദി കേന്ദ്രങ്ങളിലും പ്രവര്‍ത്തിക്കുന്ന ബുദ്ധി കേന്ദ്രങ്ങളാണിതിനു പിന്നില്‍ ‍. അവര്‍ തങ്ങള്‍ക്കു നല്‍കുന്ന നിര്‍ദ്ദേശം ഇതാണ്. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ കണ്ട് അവരോട് സ്നേഹബന്ധം സ്ഥാപിക്കണം. അവരെ പതുക്കെ പ്രണയിച്ച് വലയിലാക്കണം.

 

വിവാഹം കഴിച്ചു കഴിഞ്ഞാല്‍ തങ്ങള്‍ ഇസ്ളാം മതം വിട്ടു ക്രിസ്ത്യാനികളാകാമെന്നു വിശ്വസിപ്പിച്ച് ഇവരെ ഒറ്റയ്ക്കോ കൂട്ടുകാര്‍ ചേര്‍ന്നോ വാഹനത്തില്‍ കയറ്റികൊണ്ടുപോകുന്നു. പിന്നീട് അജ്ഞാത കേന്ദ്രത്തില്‍ എത്തിച്ച് തീവ്രവാദികള്‍ക്കു സമര്‍പ്പിക്കുന്നു. അവരില്‍നിന്നും വന്‍ തുകകള്‍ വാങ്ങിയശേഷം ഇത്തരത്തില്‍ പ്രവര്‍ത്തിച്ച യുവാക്കള്‍ പെണ്‍കുട്ടി അറിയാതെ രക്ഷപെടുന്നു.

 

ഇത്തരം കെണിയില്‍ അകപ്പെട്ട പെണ്‍കുട്ടികള്‍ തീവ്രവാദികളുടെ ഒന്നാം ഭാര്യയോ രണ്ടാം ഭാര്യമാരോ ആയിത്തീരുന്നു. ഇവരെ ബലമായി മുസ്ളീമാക്കി കൂടെ താമസിപ്പിക്കുന്നു. യഥാര്‍ത്ഥ ഭര്‍ത്തൃസ്നേഹം ഇവരില്‍നിന്നും കിട്ടുന്നതുമില്ല. രക്ഷപെടാന്‍ ശ്രമിച്ചാലോ. സ്വന്തം മതവിശ്വാസ പ്രകാരം ജീവിക്കാന്‍ ശ്രമിച്ചാലോ ഫലം മരണമായിരിക്കും. അവരെ കൊല്ലും.

 

ഈ പെണ്‍കുട്ടികളെ കുറച്ചു നാള്‍ കഴിയുമ്പോള്‍ ചിലര്‍ വളര്‍ത്തു മൃഗങ്ങളെ പരിപാലിക്കുന്ന ജോലി ചെയ്യിക്കും. ചിലരൊക്കെ സൌദി അറേബ്യയിലും ഗള്‍ഫ് നാടുകളിലും വീട്ടുജോലിക്കാരായും, ലൈംഗിക അടിമകളുമായിത്തീരുന്നു. ചില പെണ്‍കുട്ടികളെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും മതം മാറ്റിയ ഫോട്ടോകളും വീഡിയോകളും തീവ്രവാദികള്‍തന്നെ ഓണ്‍ലൈന്‍ വഴി പ്രസിദ്ധീകരിക്കും.

 

തലയില്‍ മൂടുപടം ഇട്ട് കൈയ്യില്‍ ഖുറാന്‍ പടിച്ചും നില്‍ക്കുന്ന തങ്ങളുടെ പ്രിയ മക്കളെ അപ്പോഴാണ് മാതാപിതാക്കള്‍ അറിയുന്നത്. ഇവര്‍ അപ്പോഴും അജ്ഞാത കേന്ദ്രങ്ങളില്‍ത്തന്നെ ആയിരിക്കും. ഈജിപ്റ്റില്‍ നടക്കുന്ന ഇത്തരം ഹീനകൃത്യങ്ങളില്‍ അകപ്പെടുന്ന പെണ്‍കുട്ടികള്‍ നല്ല സാമ്പത്തികശേഷിയുള്ള വീടുകളിലെ അംഗങ്ങളാണുതാനും. പോലീസ് എപ്പോഴും അക്രമികളെ സഹായിക്കുന്ന സമീപനമാണ് സ്വീകരിക്കുക. ഈജിപ്റ്റിലെ ജനസംഖ്യയില്‍ വെറും 10 ശതമാനം മാത്രമാണ് ക്രിസ്ത്യാനികള്‍ ‍.

About Author