കര്‍ണ്ണാടകയില്‍ ലഘുലേഖ വിതരണം ചെയ്ത രണ്ടു വനിതകളെ അറസ്റ്റു ചെയ്തു

കര്‍ണ്ണാടകയില്‍ ലഘുലേഖ വിതരണം ചെയ്ത രണ്ടു വനിതകളെ അറസ്റ്റു ചെയ്തു

കര്‍ണ്ണാടകയില്‍ ലഘുലേഖ വിതരണം ചെയ്ത രണ്ടു വനിതകളെ അറസ്റ്റു ചെയ്തു
കാച്ചട: കര്‍ണ്ണാടകയില്‍ ഭവനങ്ങളില്‍ സുവിശേഷ ലഘുലേഖകള്‍ വിതരണം ചെയ്ത രണ്ടു വനിതാ സുവിശേഷകരെപോലീസ് അറസ്റ്റു ചെയ്തു. ന്യൂ ലൈഫ് മിനിസ്ട്രിയുടെ പ്രവര്‍ത്തകരായ മേഴ്സി, റോസ്ലിന എന്നിവരാണ് അറസ്റ്റിലായത്.

 

കാച്ചട ജില്ലയിലെ ബന്ത്പാള്‍ താലൂക്കില്‍ കവല പദൂര്‍ ഗ്രാമത്തില്‍ ഇരുവരും തെരുവില്‍ സുവിശേഷ പ്രതികള്‍ വിതരണം ചെയ്തുകൊണ്ടിരുന്നപ്പോള്‍ ചില പ്രാദേശിക ഹൈന്ദവ മതമൌലിക വാദികള്‍ വനിതാ സുവിശേഷകരെ കണ്ടു തങ്ങളുടെ വീടുകളിലും സുവിശേഷ പ്രതികള്‍ വിതരണം ചെയ്യണമെന്ന് വിനീതമായി അപേക്ഷിച്ചു.

 

വീട്ടില്‍ ഉള്ളവര്‍ ഇതൊക്കെ വായിക്കുമെന്നും അവര്‍ പറഞ്ഞു. മേഴ്സിയും റോസ്ലിനയും അവരുടെ ആവശ്യപ്രകാരം വീടുകളില്‍ ചെന്നു ലഘുലേഖകള്‍ നല്‍കിയപ്പോള്‍ നേരത്തേ ആസുത്രണം ചെയ്ത പ്രകാരം മറ്റു ചില ആളുകളും കൂടി എത്തി സുവിശേഷകരെ തടഞ്ഞുവെച്ചു. തങ്ങളുടെ വീട്ടില്‍ കയറി ലഘുലേഖകള്‍ നല്‍കിയെന്നും മതപരിവര്‍ത്തനത്തിനു നിര്‍ബന്ധിച്ചുവെന്നും ആരോപിച്ച് പോലീസില്‍ വിവരം അറിയിച്ചു.

 

ഉടന്‍തന്നെ പോലീസ് പാഞ്ഞെത്തി ഇരുവരേയും അറസ്റ്റു ചെയ്തുകൊണ്ടുപോവുകയായിരുന്നു. ചതിയില്‍കൂടി സുവിശേഷകരെ അറസ്റ്റു ചെയ്ത പോലീസ് നടപടികളില്‍ ക്രൈസ്തവ നേതാക്കള്‍ പ്രതിഷേധിച്ചു.

 

വീട്ടില്‍ അതിക്രമിച്ചു കയറുകയോ, മാരകായുധങ്ങള്‍ ഒന്നും തന്നെ കൈയ്യിലില്ലാതെ ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്യ്ര നിയമം അനുസരിച്ച് മറ്റുള്ളവരോട് തങ്ങളുടെ വിശ്വാസം പങ്കുവെച്ചതില്‍ എന്താണു തെറ്റെന്നും ക്രൈസ്തവര്‍ ചോദിച്ചു. അറസ്റ്റു ചെയ്യപ്പെട്ട മേഴിസിയേയും, റോസ്ലിനയേയും പോലീസ് പിന്നീട് വിട്ടയച്ചു. ഇനി മേലില്‍ ഇതുപോലെ മതപരിവര്‍ത്തനം ചെയ്യിക്കരുതെന്ന താക്കീതും പോലീസ് നല്‍കി.

Categories: Breaking News, India

About Author