മതസ്വാതന്ത്യ്രം: ക്രിസ്ത്യന്‍ ‍, യെഹൂദ, മുസ്ളീം നേതാക്കള്‍ ബഹ്റൈന്‍ രാജകുമാരനെ സന്ദര്‍ശിച്ചു

മതസ്വാതന്ത്യ്രം: ക്രിസ്ത്യന്‍ ‍, യെഹൂദ, മുസ്ളീം നേതാക്കള്‍ ബഹ്റൈന്‍ രാജകുമാരനെ സന്ദര്‍ശിച്ചു

മതസ്വാതന്ത്യ്രം: ക്രിസ്ത്യന്‍ ‍, യെഹൂദ, മുസ്ളീം നേതാക്കള്‍ ബഹ്റൈന്‍ രാജകുമാരനെ സന്ദര്‍ശിച്ചു
ലോസ് ഏഞ്ചല്‍സ്: ബഹ്റൈനില്‍ അടുത്ത കാലത്തുണ്ടായ രാഷ്ട്രീയ മാറ്റത്തിനു കൂടുതല്‍ കരുത്തു പകരാനായി ക്രിസ്ത്യന്‍ ‍, യെഹൂദ, മുസ്ളീം നേതാക്കള്‍ ബഹ്റൈന്‍ രാജകുമാരന്‍ നാസ്സര്‍ ബിന്‍ ഹമാദ് അല്‍ ഖലിഫയുമായി കൂടിക്കാഴ്ച നടത്തി.

 

സെപ്റ്റംബര്‍ 13-ന് വൈകിട്ട് യു.എസിലെ ലോസ് ഏഞ്ചല്‍സിലെ ടോളറന്‍സ് മ്യൂസിയത്തില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ബഹ്റൈനിലെയും യു.എ.ഇ.യിലെയും മതസ്വാതന്ത്യ്രത്തെക്കുറിച്ചായിരുന്നു ചര്‍ച്ച നടത്തിയത്. ബഹ്റൈനില്‍ കഴിഞ്ഞ ജൂലൈ മാസത്തില്‍ ബഹ്റൈന്‍ രാജാവായ ഹമാദ് ബിന്‍ ഇസ അല്‍ ഖലീഫ ബഹ്റൈനില്‍ മതസഹിഷ്ണതയെക്കുറിച്ച് പ്രഖ്യാപനം നടത്തിയിരുന്നു.

 

ത് വലിയ വാര്‍ത്തയായിരുന്നു. ബഹ്റൈനിലെ സുന്നി ഭരണകൂടം എല്ലാ മതക്കാരോടും സഹിഷ്ണത കാട്ടുമെന്നായിരുന്നു പ്രഖ്യാപനം. ഇത് യു.എ.ഇ.യിലും ലോകത്തിന്റെ എല്ലായിടങ്ങളിലും വ്യാപകമാക്കുവാന്‍ ബഹ്റൈന്‍ രാജകുമാരന്‍ തന്നാലാവതു ചെയ്യുമെന്നു കൂടിക്കാഴ്ചയില്‍ പ്രഖ്യാപിച്ചു. ക്രിസ്ത്യന്‍ നേതാവും നാഷണല്‍ അസ്സോസിയേഷന്‍ ഓഫ് ഇവാഞ്ചലിക്കല്‍സ് ബോര്‍ഡ് അംഗവും മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയുമായ റവ ജോണി മൂര്‍ ‍, ടോളറന്‍സ് മ്യൂസിയത്തിലെയും സൈമണ്‍ വീസന്തല്‍ സെന്ററിലെ സ്ഥാപകനും ഡീനുമായ റബ്ബി മാര്‍വിന്‍ ഹീര്‍ ‍, ലോസ് ഏഞ്ചലസിലെ കിങ് ഫഗദ് മോസ്ക്കിലെ ഇന്റര്‍ഫെയ്ത്ത് ഔട്ട്റീച്ച് ഡയറക്ടര്‍ മുഹമ്മദ് ഖാന്‍ എന്നിവരാണ് ബഹ്റൈന്‍ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തിയത്.

 

തുടര്‍ന്നു എല്ലാവരും മീഡിയ പ്രവര്‍ത്തകര്‍ക്കായും സമയം വേര്‍തിരിച്ചു. ജനങ്ങള്‍ അവരുടേതായ വിശ്വാസ പ്രമാണത്തിലും മതത്തിലും നിന്നുകൊണ്ട് അവരുടെ പ്രവര്‍ത്തനങ്ങള്‍ മറ്റു വിശ്വാസികള്‍ക്ക് ആദരവും സമാധാനവും ഉണ്ടാക്കുന്നതായിരിക്കണമെന്ന് പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി. എല്ലാറ്റിനും ക്ഷമിക്കുക, സഹിഷ്ണത കാട്ടുക ഒരു നല്ല ലോകത്തിനായി. രാജകുമാരന്‍ അഭിപ്രായപ്പെട്ടു.

Categories: Breaking News, Middle East

About Author