ക്രൈസ്തവര്‍ക്കെതിരെ ആക്രമണം; ഇന്ത്യയില്‍ കഴിഞ്ഞമാസം 36 സംഭവങ്ങള്‍

ക്രൈസ്തവര്‍ക്കെതിരെ ആക്രമണം; ഇന്ത്യയില്‍ കഴിഞ്ഞമാസം 36 സംഭവങ്ങള്‍

ക്രൈസ്തവര്‍ക്കെതിരെ ആക്രമണം; ഇന്ത്യയില്‍ കഴിഞ്ഞമാസം 36 സംഭവങ്ങള്‍
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ 2017 ആഗസ്റ്റ് മാസം മാത്രം ക്രൈസ്തവര്‍ക്കെതിരായി 36 ആക്രമണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ വര്‍ഗ്ഗീയ വാദികളുടെ ആക്രമണങ്ങള്‍ നടക്കുന്നതില്‍ 90 ശതമാനവും റിപ്പോര്‍ട്ടു ചെയ്യാറില്ല.

 

എന്നാല്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട കേസുകള്‍ മാത്രമാണ് 36 എണ്ണം. ജാര്‍ഖണ്ഡ്, ആസ്സാം, തമിഴ്നാട്, ഗോവ, ന്യൂഡെല്‍ഹി, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ ‍, കര്‍ണ്ണാടക, ബീഹാര്‍ ‍, തെലുങ്കാന,രാജസ്ഥാന്‍ ‍, ഒഡീഷ, മദ്ധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 

ആഗസ്റ്റ് 2-ന് ജാര്‍ഖണ്ഡില്‍ മതപരിവര്‍ത്തനത്തിന് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നിയമനം കൊണ്ടുവന്നു. ആഗസ്റ്റ് 5-ന് ആസ്സാമിലെ ഗോവല്‍പാറ ജില്ലയില്‍ റുനുമോനി (22) എന്ന ക്രിസ്ത്യന്‍ യുവതിയുടെ ജഡം റെയില്‍വേ ട്രാക്കില്‍ കാണപ്പെട്ടതാണ് ആദ്യ സംഭവം. റുനുമോനിയും കുടുംബവും അടുത്തകാലത്താണ് ക്രിസ്തു വിശ്വാസത്തിലേക്കു കടന്നുവന്നത്.

 

ഇതേ ദിവസം ഗോവല്‍പാറ ജില്ലയില്‍ നയോന്‍ സിംഗ് എന്ന വിശ്വാസി ക്രൂരമായ മര്‍ദ്ദനത്തിനിരയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. തക്ക സമയത്ത് ചികിത്സ കിട്ടിയതിനാല്‍ ജീവന്‍ തിരിച്ചുകിട്ടി. ഇദ്ദേഹം പാസ്റ്റര്‍മാരെ വീട്ടില്‍ ക്ഷണിച്ചു പ്രാര്‍ത്ഥന നടത്തുന്നുവെന്നാരോപിച്ച് ഹിന്ദു സംഘടനയുടെ പ്രവര്‍ത്തകരാണ് ആക്രമിച്ചത്.

 

ആഗസ്റ്റ് 31-ന് രാജസ്ഥാനിലെ ഹനുമാന്‍ഗഡ് ജില്ലയില്‍ പാസ്റ്റര്‍ ഹര്‍ജോട്ട് സിംഗ് സേതി (26) ക്രൂരമായി ആക്രമിക്കപ്പെട്ടു. സുവിശേഷ പ്രവര്‍ത്തനം നടത്തിയതിന് അക്രമികള്‍ ഇരുമ്പുദണ്ഡ് ഉപയോഗിച്ച് തല്ലിച്ചതയ്ക്കുകയുണ്ടായി. ഇതാണ് അവസാന റിപ്പോര്‍ട്ട്.

Categories: Breaking News, India

About Author