ആയുസ്സു നീട്ടിക്കിട്ടാനുള്ള പരീക്ഷണത്തില്‍ ശാസ്ത്രലോകം

ആയുസ്സു നീട്ടിക്കിട്ടാനുള്ള പരീക്ഷണത്തില്‍ ശാസ്ത്രലോകം

ആയുസ്സു നീട്ടിക്കിട്ടാനുള്ള പരീക്ഷണത്തില്‍ ശാസ്ത്രലോകം
ലോസ് ഏഞ്ചലസ്: എല്ലാ മനുഷ്യരുടെയും വലിയ ആഗ്രഹമാണ് ഈ ഭൂമിയിലെ ഇഷ്ടജീവിതം നയിക്കാന്‍ ആയുസ്സ് നീട്ടിക്കിട്ടണമെന്ന്. മനുഷ്യന്റെ ഈ മോഹത്തിന് എന്തെങ്കിലും ഫലം കാണുമോ എന്നുള്ള പരീക്ഷണത്തിലാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ ‍.

 

പഴങ്ങളില്‍ കാണപ്പെടുന്ന ഈച്ചകളുടെ ജീവിതദൈര്‍ഘ്യം നീട്ടി ഈ മേഖലയില്‍ പുതിയ പരീക്ഷണം നടത്തിയിരിക്കുകയാണ് ഗവേഷകര്‍ ‍. ആയുസിന്റെ പകുതിയോളം (ഏകദേശം 2 മാസമാണ് ഇവയുടെ ആയുസ്സ്) എത്തിയ ഈച്ചകളിലാണ് പരീക്ഷണം വിജയകരമായി നടത്തിയിരിക്കുന്നത്.

 

 

പ്രായമാകുന്ന ‘ജൈവക്ലോക്കിന്റെ’ പ്രവര്‍ത്തനം നിയന്ത്രിച്ചു കുറച്ചാണ് ഈ സാദ്ധ്യതാ വിജയത്തിലേക്ക് എത്തിയത്. കോശങ്ങളിലെ പവ്വര്‍ ഹൌസായ മൈറ്റോകോണ്‍ട്രിയയില്‍ മാറ്റം വരുത്തിയാണ് പരീക്ഷണം നടത്തിയത്. മനുഷ്യരില്‍ പാര്‍ക്കിന്‍സണ്‍സ്, അല്‍ഷിമേഴ്സ്, ക്യാന്‍സര്‍ ‍, സ്ട്രോക്ക്, ഹൃദയസംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവയ്ക്ക് പരിഹാരമാകുമെന്നാണ് പുതിയ കണ്ടെത്തലിലൂടെ ശാസ്ത്രലോകം പ്രതീക്ഷ പുലര്‍ത്തുന്നത്.

 

യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ-ലോസ് ഏഞ്ചലസിലെ ബയോളജിസ്റ്റുകളാണ് ഈ പരീക്ഷണത്തിനു പിന്നില്‍ ‍. ഈച്ചകളില്‍ പരീക്ഷണം നടത്തിയപ്പോള്‍ പെണ്‍ ഈച്ചകള്‍ അവയുടെ യഥാര്‍ത്ഥ ആയുസ്സിനേക്കാള്‍ 20 ശതമാനത്തോളം ആയുസ്സ് നീട്ടിക്കിട്ടിയെന്നും ആണ്‍ ഈച്ചകളില്‍ ഇത് 12 ശതമാനം നീട്ടിക്കിട്ടിയെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

 

 

പരീക്ഷണം മനുഷ്യരില്‍ നടത്തിയാല്‍ വിജയമാണെങ്കില്‍ വലിയ പരിവര്‍ത്തനത്തിനുതന്നെ കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യകരമായ ജീവിതവും ആയുസ്സും നീട്ടിക്കിട്ടുമെന്നാണ് ശാസ്ത്രജ്ഞരുടെ വാദം. യു.സി.എല്‍ ‍.എ.യിലെ ബയോളജി ആന്റ് ഫിസിയോളജി സീനിയര്‍ പ്രൊഫസറും പ്രമുഖ ഗ്രന്ഥകാരനുമായ ഡേവിഡ് വോക്കറിന്റെ നേതൃത്വത്തിലാണ് ഗവേഷണം നടത്തുന്നത്.

Categories: Breaking News, Global, USA

About Author