അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന ക്രിസ്ത്യന്‍ കുട്ടികള്‍ക്ക് ഭക്ഷണം കിട്ടാന്‍ ഇസ്ളാം പ്രാര്‍ത്ഥന ചൊല്ലണമെന്ന്

അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന ക്രിസ്ത്യന്‍ കുട്ടികള്‍ക്ക് ഭക്ഷണം കിട്ടാന്‍ ഇസ്ളാം പ്രാര്‍ത്ഥന ചൊല്ലണമെന്ന്

അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന ക്രിസ്ത്യന്‍ കുട്ടികള്‍ക്ക് ഭക്ഷണം കിട്ടാന്‍ ഇസ്ളാം പ്രാര്‍ത്ഥന ചൊല്ലണമെന്ന്
ഖാര്‍ത്തൂം: തെക്കന്‍ സുഡാനില്‍ നിന്നും സുഡാനിലെത്തി അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന ക്രിസ്ത്യന്‍ കുട്ടികള്‍ക്ക് ആഹാരം ലഭിക്കുന്നതിലും മതവിവേചനം.

 

അഭയാര്‍ത്ഥികളായി കഴിയുന്ന കുട്ടികള്‍ക്ക് ആഹാരം കിട്ടണമെങ്കില്‍ ഇസ്ളാമിക പ്രാര്‍ത്ഥന ചൊല്ലണമെന്നാണ് അധികാരികളുടെ വ്യവസ്ഥ. ഇതിനായി നിര്‍ബന്ധിച്ച് പ്രാര്‍ത്ഥന ചൊല്ലിക്കുകയാണ്. കാത്തലിക് ചാരിറ്റി എയ്ഡ് എന്ന സംഘടന പുറത്തുവിട്ട വിവരണമാണിത്. കുട്ടികള്‍ക്ക് ആഹാരം നല്‍കിയ ശേഷം ഭക്ഷിക്കുന്നതിനു മുമ്പായി ഇസ്ളാമിക പ്രാര്‍ത്ഥന ചൊല്ലുവാന്‍ ആവശ്യപ്പെടുന്നു.

 

ഇതിനു കഴിയാതെ വരുന്നവര്‍ക്ക് മാനസികവും ശാരീരികവുമായ പീഢനങ്ങള്‍ ഏല്‍ക്കുന്നതായും അറിയുവാന്‍ കഴിഞ്ഞതായി സംഘടനയുടെ വക്താവ് പറഞ്ഞു. സുഡാനില്‍ ഇപ്പോള്‍ വിവിധ അഭയാര്‍ത്ഥി ക്യാമ്പുകളിലായി ഏകദേശം 7 ലക്ഷം തെക്കന്‍ സുഡാന്‍ ക്രൈസ്തവരുണ്ടെന്നാണ് കണക്ക്. സര്‍ക്കാരാണ് അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണം ഒരുക്കിയിട്ടുള്ളത്.

 

എന്നാല്‍ വിതരണത്തിലും താമസ കാര്യത്തിലും കടുത്ത മതവിവേചനമാണ് പിന്തുടരുന്നതെന്ന് ചാരിറ്റി സംഘടന ആരോപിക്കുന്നു. ഐക്യരാഷ്ട്ര സഭയുടേതായി ലഭിച്ച ഭക്ഷണങ്ങള്‍ പലതും മാര്‍ക്കറ്റുകളില്‍ വില്‍പ്പന നടത്തുകയാണ്. ഈ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ പായ്ക്കറ്റുകളില്‍ യുണിസെഫിന്റെയും യു.എന്‍ .എച്ച്.സി.ആറിന്റെയുമൊക്കെ ലോഗോസും ലേബലുകളും വ്യക്തമായി കാണുകയും ചെയ്യാം.

 

ക്യാമ്പുകളിലെ ദുരിതങ്ങള്‍ ക്രൈസ്തവര്‍ക്ക് വലിയ മാനസിക ആഘാതങ്ങള്‍ ഉണ്ടാക്കുകയാണ്. യേശുക്രിസ്തുവിലുള്ള ഉറച്ച വിശ്വാസത്തെ ചോദ്യം ചെയ്യപ്പെടുകയും മറ്റു മത വിശ്വാസത്തെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രവണതയ്ക്കെതിരെ നിരവധി ക്രൈസ്തവ സംഘടനകള്‍ രംഗത്തു വരികയുണ്ടായി. കലാപങ്ങളെയും ദാരിദ്രത്തെയും ഭയന്നാണ് അഭയാര്‍ത്ഥികളായി എത്തുന്നത്.

About Author