പത്തു സെക്കന്റിനുള്ളില്‍ ക്യാന്‍സര്‍ കണ്ടെത്തുന്ന പേനയുമായി ഗവേഷകര്‍

പത്തു സെക്കന്റിനുള്ളില്‍ ക്യാന്‍സര്‍ കണ്ടെത്തുന്ന പേനയുമായി ഗവേഷകര്‍

പത്തു സെക്കന്റിനുള്ളില്‍ ക്യാന്‍സര്‍ കണ്ടെത്തുന്ന പേനയുമായി ഗവേഷകര്‍
ടെക്സാസ്: ഇന്നു മനുഷ്യനെ കാര്‍ന്നു തിന്നുന്ന ഗുരുതരമായ രോഗമാണ് ക്യാന്‍സര്‍ ‍. സൈലന്റ് കില്ലര്‍ സ്വഭാവമുള്ള ക്യാന്‍സറിനെ ഭൂരിപക്ഷം പേരും തിരിച്ചറിയുന്നത് ഏറെ വൈകിയാണ്.

 

ആരംഭത്തില്‍ പലര്‍ക്കും തിരിച്ചറിയുവാന്‍ കഴിയാഞ്ഞത് മരണത്തിലേക്ക് നയിക്കപ്പെടുവാന്‍ ഇടയായിട്ടുണ്ട്. ക്യാന്‍സര്‍ ഞണ്ടുകള്‍ ശരീരത്തില്‍ കടന്നു കൂടുന്നത് രോഗി അറിയാറില്ല. ആയതിനാല്‍ ആരംഭത്തിലേ പിടികൂടി തുരത്തുകയാണ് ഏക പോംവഴി.

 

എന്നാല്‍ ഇതിനു പരിഹാരമായി യു.എസിലെ യൂണിവേഴ്സിറ്റ് ഓഫ് ടെക്സാസിലെ ഒരു സംഘം ഗവേഷകര്‍ രംഗത്തു വന്നു കഴിഞ്ഞു. മാസ് സ്പെക് എന്ന പേന പോലുള്ള ഉപകരണമാണ് ഇവര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇതുകൊണ്ട് ശരീരത്തില്‍ തൊട്ടാലുടന്‍ ക്യാന്‍സര്‍ രോഗങ്ങളെ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്.

 

ശരീരത്തില്‍ സ്പര്‍ശിക്കുമ്പോള്‍ കോശങ്ങളെ സൂഷ്മപരിശോധനയ്ക്കു വിധേയമാക്കും. ഇതിലൂടെ ക്യാന്‍സര്‍ സാദ്ധ്യതയുള്ള കോശങ്ങളെ പത്തു സെക്കന്റിനുള്ളില്‍ കണ്ടെത്തുവാന്‍ സാധിക്കും. ഓപ്പറേഷന്‍ സമയങ്ങളില്‍ ക്യാന്‍സര്‍ കോശങ്ങളെ പൂര്‍ണ്ണമായും നീക്കം ചെയ്യാനാകാത്തത് ഈ ഞണ്ടുകള്‍ വീണ്ടും തലപൊക്കാന്‍ കാരണമാകുന്നു.

 

ഇതിനുള്ള പ്രതിവിധിയാണ് മാസ് സ്പെക് എന്ന പേനയിലൂടെ ശാസ്ത്രജ്ഞര്‍ കാണുന്നത്. ഇതുവരെ 253 പേരില്‍ നടത്തിയ പരീക്ഷണങ്ങളില്‍ 96 ശതമാനവും മാസ് സ്പെക് കൃത്യത കാണിച്ചെന്നും ഗവേഷകര്‍ പറയുന്നു. വാണിജ്യാടിസ്ഥാനത്തില്‍ ഈ ചികിത്സ വ്യാപകമാകുന്നതോടെ ക്യാന്‍സര്‍ നേരത്തെതന്നെ കണ്ടെത്താനും ഫലപ്രദമായി ചികിത്സിക്കാനും ഇത് സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

“എല്ലാ ക്യാന്‍സര്‍ കോശങ്ങളും സര്‍ജറി ചെയ്ത് നീക്കം ചെയ്യാന്‍ കഴിയുമെന്നും എനിക്ക് പ്രതീക്ഷയുണ്ട്”. ഗവേഷണത്തിനു നേതൃത്വം വഹിച്ച ഓസ്റ്റിന്‍ യു.റ്റിയിലെ കെമിസ്ട്രി അസ്സിസ്റ്റന്റ് പ്രൊഫ.ലിവ്യ സ്കിയ വിനാറ്റോ എബര്‍ലിന്‍ അഭിപ്രായപ്പെടുന്നു. ഗവേഷകരായ തോമസ് മില്‍നര്‍ ജിയാലിങ് ഷങ്, അന്ന സോറാസ് തുടങ്ങിയവരും ഗവേഷണത്തിനു നേതൃത്വം വഹിച്ച പ്രമുഖരാണ്.

Categories: Breaking News, Health, Top News

About Author

Related Articles