യുവാക്കളേ…വരുന്നു പറക്കും ബൈക്കുകള്‍ ‍, അടുത്ത വര്‍ഷം

യുവാക്കളേ…വരുന്നു പറക്കും ബൈക്കുകള്‍ ‍, അടുത്ത വര്‍ഷം

യുവാക്കളേ…വരുന്നു പറക്കും ബൈക്കുകള്‍ ‍, അടുത്ത വര്‍ഷം
മോസ്ക്കോ: റോഡിലൂടെ ആഡംബര ബൈക്കുകളിലും മറ്റും ചീറിപ്പായുന്ന യുവാക്കള്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നു എന്ന പരാതികള്‍ വ്യാപകമാകുന്ന കാലമാണിത്.

 

ബൈക്കുകള്‍ ഓടിക്കുന്നവരുടെ ജീവനും റോഡിലൂടെ സഞ്ചരിക്കുന്ന മറ്റു യാത്രക്കാരുടെ ജീവനും ഒരുപോലെ അപകടത്തിലായ സംഭവങ്ങള്‍ നിരവധിയാണ്. എന്നാല്‍ ഇനി അപകടങ്ങളെ ഭയപ്പെടേണ്ടതില്ല. കാരണം ബൈക്കുകള്‍ ഇനി റോഡിലൂടെയല്ല പായുന്നത്, അന്തരീക്ഷത്തിലൂടെ പറക്കുന്ന ബൈക്കുകള്‍ വരാന്‍ പോകുന്നു. ഭാവനയില്‍ പറയുന്ന കാര്യമല്ല ഇത് യാഥാര്‍ത്ഥ്യമാണ്. പക്ഷേ അടുത്ത വര്‍ഷം വരെ ഒന്നു കാത്തിരിക്കുക മാത്രം.

 
പറക്കും ബൈക്കുകള്‍ പുറത്തിറക്കാനുള്ള പദ്ധതിയുമായി മുന്നോട്ടു വന്നിരിക്കുന്നത് റഷ്യയിലെ ഒരു ബാങ്കാണ്. ദശലക്ഷക്കണക്കിനു യു.എസ്. ഡോളറാണ് ബാങ്ക് ഇതിനായി നിക്ഷേപിച്ചിരിക്കുന്നത്. ഹോവര്‍ സര്‍ഫ് എന്ന റഷ്യന്‍ കമ്പനിയാണ് നിര്‍മ്മാതാക്കള്‍ ‍. ഹോവര്‍ ബൈക്ക് 53 എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. അടുത്ത വര്‍ഷം മുതല്‍ ഈ ബൈക്കുകള്‍ വിപണിയില്‍ ലഭ്യമാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

 

30,000 മുതല്‍ 60,000 പൌണ്ട് വരെയാണ് ഇതിന്റെ വില. ഹോവര്‍ ബൈക്കിന്റെ മാതൃകയിലാണ് ഇതിന്റെ നിര്‍മ്മാണം. മോസ്ക്കോയിലെ റേസ് വേയില്‍ സംഘടിപ്പിച്ച റോഡ് ആന്റ് റിംഗ് മോട്ടോര്‍ സൈക്കിള്‍ ഷോയ്ക്കിടയില്‍ ഈ പറക്കും ബൈക്ക് ഒരു പരീക്ഷണമെന്ന നിലയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

 

വാഹനം നിരത്തിലിറക്കുന്നതിനു മുമ്പുതന്നെ ഏഷ്യയില്‍നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നുമായി ധാരാളം ആളുകള്‍ പറക്കും ബൈക്ക് ബുക്ക് ചെയ്തിട്ടുമുണ്ട്.
ഡ്രോണുകള്‍ ലോകത്തെ കീഴടക്കിയ കാലമാണ്. എന്നാല്‍ ആളുകള്‍ക്ക് ശാന്തമായ അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുവാനുള്ള ഒരു നൂതന മാര്‍ഗ്ഗം കണ്ടുപിടിച്ചു. പറക്കും ബൈക്ക് പദ്ധതിയുടെ ചീഫ് ഡിസൈനറും ഹോവര്‍ സര്‍ഫ് ഡയറക്ടര്‍ ജനറലുമായ അലക്സാണ്ടര്‍ അറ്റാമനോവ് പറയുന്നു.

 

ഒരു കൂട്ടം റഷ്യന്‍ എഞ്ചിനീയര്‍മാരാണ് നിര്‍മ്മാണം നടത്തുന്നത്. ഇലക്ട്രിക്ക് എഞ്ചിന്‍ വഴിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ബാറ്ററി ചാര്‍ജ്ജിലും പ്രവര്‍ത്തിപ്പിക്കാം. ഫുള്‍ ചാര്‍ജ്ജ് ചെയ്താല്‍ 4 മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കാം. പറക്കും ബൈക്കിന്റെ ഭാരം 150 കിലോഗ്രാമാണ്. 150 കിലോഗ്രാം ഭാരം വരെ വഹിക്കുവാന്‍ ശേഷിയുണ്ട്. മണിക്കൂറില്‍ പരമാവധി 70 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും.

 

ബൈക്ക് പ്രവര്‍ത്തിപ്പിക്കാന്‍ റേഡിയോ ചാനല്‍ വഴിയോ പ്രത്യേക നിയന്ത്രണത്തിലോ സാധിക്കും. സ്വന്തമായി ലൊക്കേഷന്‍ നിര്‍ണ്ണയിച്ച് ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാം. 10 മീറ്റര്‍ ഉയരത്തില്‍ വരെ പറക്കും. 30 മിനിറ്റാണ് ദൈര്‍ഘ്യം.

Categories: Breaking News, Global, Top News

About Author