ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള അതിക്രമം; ഈ വര്‍ഷം ആദ്യ 6 മാസത്തിനിടയില്‍ 410 സംഭവങ്ങള്‍

ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള അതിക്രമം; ഈ വര്‍ഷം ആദ്യ 6 മാസത്തിനിടയില്‍ 410 സംഭവങ്ങള്‍

ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള അതിക്രമം; ഈ വര്‍ഷം ആദ്യ 6 മാസത്തിനിടയില്‍ 410 സംഭവങ്ങള്‍
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്.

 

ഈ വര്‍ഷം ആദ്യ 6 മാസത്തിനിടയില്‍ 410 ആക്രമണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി പ്രമുഖ അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടനയായ ഓപ്പണ്‍ ഡോര്‍സ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2016 വര്‍ഷത്തില്‍ രാജ്യത്ത് മൊത്തം 441 സംഭവങ്ങളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.

 

ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരേയും അക്രമികളെയും അറസ്റ്റു ചെയ്യുവാനോ ശിക്ഷിക്കുവാനോ ഇന്ത്യന്‍ ഗവണ്മെന്റിന്റെ ഭാഗത്തുനിന്നും വീഴ്ചകള്‍ സംഭവിക്കുന്നതായും സംഘടന കുറ്റപ്പെടുത്തുന്നു. മാരകായുധങ്ങള്‍ ഉപയോഗിച്ച് തലയ്ക്കു അടിക്കുകയോ മുറിവേല്‍പ്പിക്കുകയോ ചെയ്യുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ക്രിസ്ത്യന്‍ മിഷണറിമാരേയും ശുശ്രൂഷക്കാരേയും വിശ്വാസത്തിന്റെ പേരിലും അവര്‍ ചെയ്യുന്ന പ്രവര്‍ത്തനത്തിനെതിരെയും ശാരീരികമായും മാനസികമായും പീഢിപ്പിക്കുന്നു. നിരവധി ക്രൈസ്തവര്‍ ആക്രമണങ്ങളെ തുടര്‍ന്നു സ്ഥലത്ത് പ്രവര്‍ത്തിക്കുവാന്‍ കഴിയാതെ വിഷമിക്കുന്നു.

 

നല്ലൊരു ശതമാനവും നാടുവിടേണ്ടി വരുന്നു. ആക്രമണങ്ങള്‍ക്കു പിന്നില്‍ ഭൂരിഭാഗവും ഹിന്ദുക്കളാണ്. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്ന ബോദ്ധ്യം പോലും ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്കില്ല. മതസ്വാതന്ത്ര്യം ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്.

 

എന്നാല്‍ ഇതിനെ ഹനിക്കുന്ന സമീപനമാണ് രാജ്യത്തെ ഭരണകൂടത്തിനു ചുക്കാന്‍ പിടിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്കും അവരുടെ വിങ്ങായ സംഘടനയ്ക്കുമുള്ളതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. പല സംഭവങ്ങളും വ്യാജ മതപരിവര്‍ത്നം ആരോപിച്ചാണ് അരങ്ങേറുന്നത്.

 

പല ആക്രമണ സംഭവങ്ങളിലും പോലീസും ഭരണകൂടവും ചിലപ്പോള്‍ ഇരകളെ സഹായിക്കേണ്ട സ്ഥാനത്ത് പ്രതികളെ സഹായിക്കുന്ന രീതിയാണ് അനുവര്‍ത്തിക്കുന്നത്.

Categories: Breaking News, India

About Author