ഈജിപ്റ്റില്‍ 2500 വര്‍ഷം പഴക്കമുള്ള ശവകുടീരം കണ്ടെത്തി

ഈജിപ്റ്റില്‍ 2500 വര്‍ഷം പഴക്കമുള്ള ശവകുടീരം കണ്ടെത്തി

ഈജിപ്റ്റില്‍ 2500 വര്‍ഷം പഴക്കമുള്ള ശവകുടീരം കണ്ടെത്തി
കെയ്റോ: തെക്കന്‍ ഈജിപ്റ്റില്‍ 2500 വര്‍ഷം പഴക്കമുള്ള ശവകൂടീരം കണ്ടെത്തി. നൈല്‍ നദിയുടെ തീരപ്രദേശമായ മിന്യ പ്രവിശ്യയിലെ അല്‍ കാമിന്‍ അല്‍ സിരാവിയിലാണ് സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ശവകുടീരം ഗവേഷകര്‍ കണ്ടെത്തിയത്.

 

ശവകുടീരത്തില്‍ കല്ലുകള്‍കൊണ്ടു നിര്‍മ്മിച്ചതും കളിമണ്ണുകൊണ്ടു നിര്‍മ്മിച്ചതടക്കം വിവിധ തരത്തിലുള്ള ശവപേടകങ്ങളാണ് ഉണ്ടായിരുന്നത്. വളരെക്കാലം ശ്മശാനമായിരുന്ന സ്ഥലത്താണ് പുരാവസ്തു ഗവേഷകര്‍ പര്യവേഷണം നടത്തിയത്.

 

പാറയില്‍ കൊത്തിയെടുത്ത വാതിലിലൂടെവേണം ഒരു ശവകുടീരത്തിലേക്ക് പ്രവേശിക്കാന്‍ ‍. ഇതിനുള്ളില്‍ 4 ശവ പേടകങ്ങളാണ് അടക്കം ചെയ്തിരിക്കുന്നത്. ശവ പേടകങ്ങളില്‍ മനുഷ്യ മുഖം ചിത്രീകരിച്ചിട്ടുണ്ട്. ഇതിനോടൊപ്പം ശവം മറവു ചെയ്യുന്ന 6 ശവക്കുഴികളും കണ്ടെത്തിയിട്ടുണ്ട്.

 

ഇവയില്‍ ഒന്ന് ഒരു കുട്ടിയുടെ മൃതദേഹം അടക്കം ചെയ്തതാണെന്ന് കരുതാമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. കണ്ടെത്തിയ ശവകുടീരങ്ങള്‍ ബി.സി. 525-ലേതാണെന്ന് ഗവേഷകര്‍ പറയുന്നു.

Categories: Breaking News, Middle East

About Author