ഏഴ് ക്രിസ്ത്യാനികളെ തീവ്രവാദി കേന്ദ്രത്തില്‍നിന്നും ദൌത്യസേന മോചിപ്പിച്ചു

ഏഴ് ക്രിസ്ത്യാനികളെ തീവ്രവാദി കേന്ദ്രത്തില്‍നിന്നും ദൌത്യസേന മോചിപ്പിച്ചു

ഏഴ് ക്രിസ്ത്യാനികളെ തീവ്രവാദി കേന്ദ്രത്തില്‍നിന്നും ദൌത്യസേന മോചിപ്പിച്ചു
റാഖ: സിറിയയിലെ ഐ.എസ്. കേന്ദ്രത്തില്‍നിന്നും രക്ഷപെടാന്‍ കഴിയാതെവണ്ണം കുടുങ്ങിക്കിടന്ന 7 ക്രൈസ്തവരെ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസ് (എസ്.ഡി.എഫ്.) എന്ന ദൌത്യസേന സാഹസികമായി മോചിപ്പിച്ചു.

 

സോഡന്‍കാരപെറ്റിയാന്‍ (45) ഇവരുടെ കുടുംബം ഉള്‍പ്പെടെയുള്ള രണ്ടു കുടുംബാംഗങ്ങളെയാണ് മോചിപ്പിച്ചത്. എല്ലാവരും അര്‍മേനിയന്‍ ക്രിസ്തീയ കുടുംബാംഗങ്ങളാണ്. റാഖ ഐ.എസിന്റെ സ്വയം പ്രഖ്യാപിത ‘ഖലീഫ’ യുടെ തലസ്ഥാനവും കൂടിയാണ്.

 

ഇവര്‍ 8-ാം തീയതി പുലര്‍ച്ചെ 3 മണിക്ക് തങ്ങളുടെ താമസസ്ഥലത്തിനു പുറത്തിറങ്ങി ഇരുട്ടില്‍ നടന്നു. പിന്നീട് എസ്.ഡി.എഫ് ഭടന്മാര്‍ ട്രക്കിലെത്തി കടത്തിക്കൊണ്ടു പോവുകയായിരുന്നു. എല്ലാവരും കറുത്ത വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. അതുകൊണ്ടുതന്നെ ആര്‍ക്കും സംശയം തോന്നിയിരുന്നില്ല.

 

തങ്ങള്‍ ഇതുവരെ ഇരുണ്ട ലോകത്തായിരുന്നു ജീവിച്ചിരുന്നത്. ഭര്‍ത്താവും മക്കളും ഞങ്ങള്‍ എല്ലാവരും ഭീതിയോടെയായിരുന്നു കഴിഞ്ഞു വന്നിരുന്നത്. യേശുക്രിസ്തുവില്‍ ഉള്ള ഉറച്ച വിശ്വാസം ഞങ്ങളെ നിലനിര്‍ത്തുകയായിരുന്നു. സോഡന്‍ പറഞ്ഞു.

Categories: Breaking News, Middle East

About Author