എത്യോപ്യയില്‍ സഭായോഗം നടത്തിയ പാസ്റ്ററെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചു

എത്യോപ്യയില്‍ സഭായോഗം നടത്തിയ പാസ്റ്ററെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചു

എത്യോപ്യയില്‍ സഭായോഗം നടത്തിയ പാസ്റ്ററെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചു
അഡിസ് അബാബ: എത്യോപ്യയില്‍ സ്വന്തം ഭവനത്തില്‍ ഞായറാഴ്ച സഭായോഗം നടത്തിയ യുവ പാസ്റ്ററെ ഒരു സംഘം ആളുകള്‍ ആയുധങ്ങളുമായെത്തി തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു.

 

എത്യോപ്യയുടെ തലസ്ഥാന നഗരിയായ അഡിസ് അബാബയില്‍നിന്നും 250 മൈല്‍ ദൂരെയുള്ള ഹിര്‍ണയിലാണ് സംഭവം. ജൂലൈ 16-ന് 27 കാരനായ പാസ്റ്റര്‍ തന്റെ സഭയായ ഫുള്‍ ഗോസ്പല്‍ ചര്‍ച്ചിന്റെ സഭായോഗം സ്വന്തം ഭവനത്തിനുള്ളില്‍ നടത്തവെ ഒരു സംഘം മുസ്ളീങ്ങള്‍ ആരാധനാ സ്ഥലത്തേക്കു അതിക്രമിച്ചു കയറി വടികളുമായി ആക്രമിക്കുകയായിരുന്നു.

 

തലയ്ക്കു അടിയേറ്റു വീണ പാസ്റ്ററെ ആരാധനയ്ക്കു വന്ന വിശ്വാസികളും ബന്ധുക്കളും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ മരണത്തില്‍നിന്നും രക്ഷിക്കുവാനായി കഴിഞ്ഞു. ആദ്യം കൊണ്ടുപോയ ആശുപത്രിയില്‍നിന്നും വിദഗ്ദ്ധ ചികിത്സയ്ക്കായി മറ്റൊരു വലിയ ആശുപത്രിയിലേക്കു കൊണ്ടുപോയി.

 

തലയ്ക്കു ഗുരുതരമായി പരിക്കേറ്റ പാസ്റ്റര്‍ അപകട നില തരണം ചെയ്തിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ പാസ്റ്ററുടെ പേരും മറ്റു വിവരങ്ങളും പുറത്തു വിട്ടിട്ടില്ല. എത്യോപ്യയില്‍ 60 ശഥമാനം ആളുകളും ക്രൈസ്തവരാണ്.

 

 

എത്യോപ്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് വിഭാഗമാണ് കൂടുതലും. ഇവരില്‍നിന്നു പോലും സുവിശേഷ വിഹിത സഭകളും പെന്തക്കോസ്തു വിഭാഗങ്ങളും കടുത്ത ആക്രമണങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ അതിക്രമങ്ങള്‍ മുസ്ളീങ്ങളില്‍നിന്നുമാണ്.

 

എത്യോപ്യയില്‍ സുവിശേഷ വിഹിത സഭകള്‍ അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

Categories: Breaking News, Global

About Author