നൈജീരിയായില്‍ ബോംബാക്രമണം, ചര്‍ച്ച് ക്വാര്‍ട്ടേഴ്സില്‍ താമസിച്ച ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

ബോര്‍ണോ: നൈജീരിയായില്‍ മനുഷ്യ ബോംബു സ്ഫോടനത്തില്‍ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു.

ബോര്‍ണോ സംസ്ഥാനത്തെ മെയ്ഡുഗുരി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി അമ്പോര്‍ ഗിദയോന്‍ ടോഡി (21) യാണ് മരിച്ചത്.

അമ്പോര്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വിന്നിംഗ് ഓള്‍ സഭയുടെ ക്വാര്‍ട്ടേഴ്സില്‍ സഭയുടെ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് താമസിച്ചത്.

മനുഷ്യ ബോംബു പൊട്ടിത്തെറിച്ചാണ് അമ്പോര്‍ മരിച്ചത്. പഠനത്തോടൊപ്പം ക്രൈസ്തവ യുവജന പ്രസ്ഥാനത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു മകനെന്ന് അമ്പോറിന്റെ പിതാവ് വില്യംസ് അബ്ബ ടോഡി പറഞ്ഞു.

സംഭവത്തിനു പിന്നില്‍ ബോക്കോഹറാം എന്ന തീവ്രവാദി സംഘടനയാണ്. നൈജീരിയായില്‍ ബോക്കോഹറാം ഏറ്റവും കൂടുതല്‍ ആക്രമണം നടത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് ബോര്‍ണോ.

Categories: Breaking News, Global

About Author